Image

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിന്‌ ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്‌

Published on 21 August, 2017
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം:  സര്‍ക്കാരിന്‌ ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്‌


തിരുവനന്തപുരം: സ്വാശ്രയ ഫീസ്‌ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിട്ട സംസ്ഥാന സര്‍ക്കാരിന്‌ ആശ്വാസമായി സുപ്രീം കോടതിയുടെ ഉത്തരവ്‌. രണ്ടാം ഘട്ട കൗണ്‍സിലിങ്ങിന്‌ അനുവദിച്ച തീയതി 31 വരെ നീട്ടാന്‍ സുപ്രീം കോടതി അനുവദിച്ചു. നേരത്തെ നിശ്ചയിച്ച സമയപരിധി 19ന്‌ അവസാനിച്ചിരുന്നു.

രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌ സമയ പരിധി നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയിലാണ്‌ സുപ്രീം കോടതിയില്‍ നിന്ന്‌ അനുകൂല തീരുമാനം ഉണ്ടായത്‌. പുതിയ ഉത്തരവ്‌ പ്രകാരം ആഗസ്‌ത്‌ 31 വരെ സര്‍ക്കാരിന്‌ സമയം ലഭിക്കും.

സ്വാശ്രയ വിഷയത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ചിന്തിക്കുന്നില്ലെന്നും ഫീസ്‌ പ്രശ്‌നം കുഴഞ്ഞു മറിഞ്ഞിരിക്കുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും, മാനേജ്‌മെന്‍റുകളെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക