Image

ജര്‍മന്‍ പള്ളിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കായി ഇപ്പോഴും മണിമുഴക്കം

ജോര്‍ജ് ജോണ്‍ Published on 21 August, 2017
ജര്‍മന്‍ പള്ളിയില്‍ അഡോള്‍ഫ്  ഹിറ്റ്‌ലര്‍ക്കായി ഇപ്പോഴും മണിമുഴക്കം
ബര്‍ലിന്‍: അമേരിക്കയും യൂറോപ്പും വ്യാപകമായ തോതില്‍ വംശീയ വിേദ്വഷ ചിന്തകളുടെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഏറ്റവും കടുത്ത വംശീയവാദിയായ ജര്‍മനിയിലെ അഡോള്‍ഫ് ഹിറ്റ്‌ലറുട സ്വസ്തിക ചിഹ്നം പേറുന്ന പള്ളിമണി ജര്‍മനിയില്‍ കെണ്ടെത്തി. ചിഹ്നത്തിനു മീതെയായി 'എല്ലാം പിത്യുഭൂമിക്കുവേണ്ടി' എന്ന ഹിറ്റ്‌ലറുടെ ഉദ്ധരണിയും അദ്ദേഹത്തിെന്റ നാമവും ഈ മണിയില്‍ മുദ്രണം ചെയ്തിട്ടുണ്ട്.

ജര്‍മനിയിലെ ബവേറിയാ സംസ്ഥാന െഹരിതാഭമായ ആംബെര്‍ഗ് ഡിസ്ട്രിക്കിലെ ഹീര്‍ഷ്ബാഹില്‍ കണ്ടെത്തിയ ഈ പള്ളിമണി ഉടന്‍ നീക്കംചെയ്യണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവന്നപ്പാള്‍ ഇത്തരം പള്ളിമണികള്‍ ചരിത്രസ്മാരകങ്ങളായി നിലനിര്‍ത്തുകയാണു വേണ്ടതെന്ന ബദല്‍ നിര്‍ദേശവുമായി മറ്റൊരു വിഭാഗവും രംഗത്ത് വന്നു.  ഇതോടെ ഹിറ്റ്‌ലറും നാസിസവും വീണ്ടും ജര്‍മന്‍ ചര്‍ച്ചാവേദികളില്‍ വാഗ്വാദങ്ങള്‍ക്ക് വഴിതുറന്നു. നാസിസത്തിനും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനും ആതിഥ്യമരുളിയ ജര്‍മനിയില്‍ ചരിത്രസ്മാരകങ്ങളുടെ മൂല്യം വര്‍ധിക്കുന്ന പ്രവണതയും സാമൂഹിക ചിന്തകരെ ഉത്കണ്ഠരാക്കുന്നു.


ജര്‍മന്‍ പള്ളിയില്‍ അഡോള്‍ഫ്  ഹിറ്റ്‌ലര്‍ക്കായി ഇപ്പോഴും മണിമുഴക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക