Image

എഐഎഡിഎംകെയുടെ ഇരുപക്ഷവും ലയിക്കാന്‍ തീരുമാനിച്ചു

Published on 21 August, 2017
എഐഎഡിഎംകെയുടെ ഇരുപക്ഷവും ലയിക്കാന്‍ തീരുമാനിച്ചു
ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വവും നയിക്കുന്ന എഐഎഡിഎംകെയുടെ ഇരുപക്ഷവും ലയിക്കാന്‍ തീരുമാനിച്ചു. ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാനും തീരുമാനമായി.

പനീര്‍സെല്‍വത്തിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായിട്ടുണ്ട്.
ലയനത്തോടെ എഐഎഡിഎംകെയില്‍ 15 അംഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചു.പുതിയ ഭാരവാഹികളെയും നിയമിച്ചു. ഒ പനീര്‍സെല്‍വമാണ് ഭരണ സമിതി അധ്യക്ഷന്‍. കെ പി മുനിസ്വാമിയും വൈദ്യ ലിംഗവും ഉപാധ്യക്ഷന്‍മാരാവും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക