Image

ചൂഷണങ്ങള്‍ക്കെതിരെ ടെക്കികള്‍ സംഘടിക്കുന്നു

Published on 21 August, 2017
 ചൂഷണങ്ങള്‍ക്കെതിരെ ടെക്കികള്‍ സംഘടിക്കുന്നു

ബെഗളുരു: ഐടി രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ സിലിക്കണ്‍ താഴ്‌വരയിലെ ടെക്കികള്‍ സംഘടിക്കുന്നു. കര്‍ണാടക സ്‌റ്റേറ്റ്‌ ഐടി എംപ്ലോയീസ്‌ യൂണിയന്‍ (കെഐടിയു) എന്ന പേരില്‍ ഐടി രംഗത്തെ ജീവനക്കാരുടെ സംഘടന രൂപീകൃതമായി. 

കോരമംഗല വൈഎംസിഎം ഹാളില്‍ നടന്ന സ്ഥാപന സമ്മേളനത്തില്‍ 200 ലധികം തൊഴിലാളികളാണ്‌ പങ്കെടുത്തത്‌.
രാജ്യത്ത്‌ ഐടി ജീവനക്കാര്‍ക്കായി ധാരാളം കൂട്ടായ്‌മകള്‍ ഉണ്ടെങ്കിലും സംഘടന രജിസ്റ്റര്‍ ചെയ്‌ത സംഘടനകളില്ല. 

തൊഴിലാളികളുമായ സംവദിക്കാനും തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ഇടം സൃഷ്ടിക്കുക എന്നതാണ്‌ കെഐടിയു ലക്ഷ്യമിടുന്നത്‌. നിലവില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ തൊഴിലാളി ഒറ്റയ്‌ക്ക്‌ പോരാടേണ്ട അവസ്ഥയാണെന്ന്‌ യൂണിയന്റെ ജനറല്‍ സെക്രട്ടറി വിനീത്‌ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക