Image

സ്വാമി ഗംഗേശാനന്ദയ്‌ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു

Published on 21 August, 2017
സ്വാമി ഗംഗേശാനന്ദയ്‌ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സ്വാമി ഗംഗേശാനന്ദയ്‌ക്ക്‌ ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. പോലീസ്‌ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാന്‍ഡ്‌ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലുമാണ്‌ ജാമ്യം അനുവദിച്ചത്‌. 

ജാമ്യം ലഭിച്ചെങ്കിലും ഗംഗേശാനന്ദ തിരുവനന്തപുരം സെഷന്‍സ്‌ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക