Image

സനാതന ചിന്തകളും മതപരിവര്‍ത്തനവും വാദമുഖങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 21 August, 2017
സനാതന ചിന്തകളും മതപരിവര്‍ത്തനവും വാദമുഖങ്ങളും (ജോസഫ് പടന്നമാക്കല്‍)
ലോകം മുഴുവനും ക്രൂരമായ മതപീഡനം വിളയാടിയിരുന്ന കാലങ്ങളില്‍ ഭാരതം എല്ലാ മതങ്ങള്‍ക്കും അഭയം നല്‍കിയിരുന്നു. നമ്മുടെ നാട്ടുരാജാക്കന്മാര്‍ക്ക് മതസഹിഷ്ണതയും മറ്റു മതസ്ഥരോട് സൗഹാര്‍ദ്ദ ബന്ധങ്ങളുമുണ്ടായിരുന്നു. കൂടാതെ അതിഥികളെ സ്വീകരിക്കാനുള്ള വിശാല മനസ്ഥിതിയും പ്രകടമായിരുന്നു. യഹൂദര്‍ക്ക് ക്രിസ്തുവിനു മുമ്പുമുതല്‍ ഈ രാജ്യത്ത് സിനഗോഗുകളും കച്ചവടങ്ങളുമുണ്ടായിരുന്നു. കൊച്ചിയിലെ യഹൂദ പാരമ്പര്യം ക്രിസ്തുവിനു മുമ്പ് തുടങ്ങിയതാണ്. ജറുസലേമില്‍ റോമാക്കാര്‍ യഹൂദരെ പീഡിപ്പിച്ചപ്പോള്‍ അവര്‍ക്ക് ഈ രാജ്യം അഭയം കൊടുത്തു. കേരളത്തിലെ പഴയ ക്രിസ്ത്യന്‍ പള്ളികളുടെ ചരിത്രമെടുത്താല്‍ ഇവിടെയുള്ള ഹൈന്ദവ രാജാക്കന്മാര്‍ ആ പള്ളികള്‍ക്കെല്ലാം സ്ഥലം ദാനം കൊടുത്തിരുന്നതായി കാണാം. പതിനഞ്ചാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും വിദേശ മിഷണറീസ്മാര്‍ ഗോവയിലും മംഗളൂരിലും കടലോര പ്രദേശങ്ങളിലും ക്രിസ്ത്യന്‍ സഭകള്‍ പ്രചരിപ്പിച്ചു.

ഒമ്പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും മതപീഡനം കാരണം സൊറാസ്ട്രിയരും ഇന്ത്യയില്‍ വന്നെത്തി. ടാറ്റാ പോലുള്ള വന്‍ വ്യവസായങ്ങള്‍ സ്ഥാപിച്ചത് അവരാണ്. ഫീല്‍ഡ് മാര്‍ഷല്‍ ആയിരുന്ന മനുക്ഷയും സൊറാസ്ട്രിയന്‍ മതവിശ്വാസിയായിരുന്നു. ചൈനാ, ടിബറ്റ് കീഴടക്കിയപ്പോള്‍ അവിടെയുള്ള ബുദ്ധമതക്കാരായ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയത് ഈ രാജ്യമാണ്. ദലൈലാമയുടെ അഭയ രാജ്യവും ഇന്ത്യയാണ്. ഇറാനിലെ പീഡനം മൂലം 'ബാഹായി' മതക്കാരും അഭയം തേടിയതും ഭാരതത്തിലായിരുന്നു. റോമ്മായില്‍ ക്രിസ്ത്യാനികളെ സിംഹക്കൂടുകളില്‍ വലിച്ചെറിയുന്ന കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികള്‍ ഇവിടുത്തെ നാട്ടുരാജാക്കന്മാരുടെ പരിലാളനയിലും പരിപാലനത്തിലുമായിരുന്നു. പൗരാണിക കാലങ്ങളിലെ ചരിത്രത്തിലേയ്ക്ക് കണ്ണോടിച്ചാല്‍ എല്ലാ മതങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്തിരുന്ന ഏക രാജ്യം ഭാരതമെന്നു കാണാന്‍ സാധിക്കും.

വൈവിദ്ധ്യങ്ങളാര്‍ന്ന വിവിധ മതവിഭാഗങ്ങളുടെ നാടാണ് ഇന്ത്യ. ഹിന്ദു മതം, ബുദ്ധ, ജൈന, സിക്ക് മതങ്ങള്‍ എന്നിങ്ങനെ ലോകത്തിലെ നാലു പ്രധാനമതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. ഇന്ത്യയില്‍ ഭൂരിഭാഗം ഹിന്ദുക്കളാണെങ്കിലും ചില പ്രദേശങ്ങള്‍ മറ്റു മതങ്ങള്‍ ഭൂരിപക്ഷങ്ങളായുമുണ്ട്. ഉദാഹരണമായി ജമ്മു കാശ്മീരില്‍ മുസ്ലിമുകളാണ് ഭൂരിപക്ഷം. പഞ്ചാബില്‍ സിക്കുകാരും നാഗാലാന്‍ഡ്, മേഘാലയ, മിസോറം എന്നിവടങ്ങളില്‍ ക്രിസ്ത്യാനികളുമാണ് ഭൂരിപക്ഷം. ഹിമാലയന്‍ പ്രദേശങ്ങളായ സിക്കിമിലും ഡാര്‍ജലിംഗിലും ലഡാക്കിലും, അരുണാചല പ്രദേശത്തിലും ബുദ്ധമതക്കാര്‍ തിങ്ങി പാര്‍ക്കുന്നുമുണ്ട്. ന്യൂന പക്ഷങ്ങളില്‍ ഇസ്‌ലാം മതമാണ് ഇന്ത്യയില്‍ ഏറ്റവും വലിയ മതം. മുസ്ലിമുകള്‍ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പൗരാണിക കാലം മുതല്‍ ഇന്ത്യ മഹാരാജ്യം തന്നെ സഹിഷ്ണതയുടെ നാടായിരുന്നു.

ഇന്ത്യ ഉപ ഭൂഖണ്ഡത്തില്‍ പീഡനങ്ങളുടെ ചരിത്രവുമുണ്ട്. ബുദ്ധമതക്കാരെയും ജൈനന്മാരെയും ബ്രാഹ്മണ മേധാവിത്വത്തില്‍ ചില രാജാക്കന്മാര്‍ പീഡിപ്പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ 'പുഷ്യമിത്ര ഷുങ്ക' എന്ന രാജാവ് ബുദ്ധ മതക്കാരെ പീഡിപ്പിച്ചിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ മിഹിരകുലയുടെ കാലത്ത് കാശ്മീരില്‍ ബുദ്ധമതക്കാരെ ദ്രോഹിച്ചിരുന്നതായ ചരിത്രവുമുണ്ട്. പല്ലവ തമിഴ് രാജാക്കന്മാരുടെ കാലത്ത് വൈഷ്ണവര്‍ ശൈവ മതക്കാരെ പീഡിപ്പിച്ചിരുന്നു. പാണ്ഡിയന്‍ രാജാക്കന്മാര്‍ ജൈനന്മാരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിരുന്നു. . അഫ്ഗാനിസ്ഥാനിലും സിന്‍ഡിലും പഞ്ചാബിലുമുള്ള മുസ്ലിം രാജാക്കന്മാരും ഹിന്ദുക്കളെ പീഡിപ്പിച്ചിരുന്നു. ഔറങ്ങസീബിന് ഹിന്ദുക്കളോടും ജൈനന്മാരോടും സഹിഷ്ണതയുണ്ടായിരുന്നില്ല. ഗോവയില്‍ വിദേശ മിഷിണറിമാര്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ട് നൂറു കണക്കിന് അമ്പലങ്ങള്‍ തകര്‍ത്തു. അമ്പലങ്ങളിരുന്ന സ്ഥലങ്ങളില്‍ പള്ളികള്‍ നിര്‍മ്മിച്ചു.

ഭാരതത്തിലെ ഓരോ പൗരനും യുക്തമെന്നു തോന്നുന്ന മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം ഭരണഘടന ഇരുപത്തഞ്ച് ഇരുപത്തിയാറു വകുപ്പുപ്രകാരം നല്‍കിയിട്ടുണ്ട്. അത് മൗലികസ്വാതന്ത്ര്യമാണ്. ഇന്ത്യ മതേതരത്വ രാജ്യവുമാണ്. സമാധാനപരമായി ഓരോരുത്തര്‍ക്കും തങ്ങളുടെ മതം പ്രചരിപ്പിക്കാനുള്ള അവകാശമുണ്ടെന്നും ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുണ്ടായിരുന്നു. എന്നിരുന്നാലും മതസഹിഷ്ണതയില്ലായ്മ ഭാരതത്തിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. 1984ലെ സിക്ക് കലാപം, 2002ലെ ഗുജറാത്ത് കലാപം, കാശ്മീരിലെ പണ്ഡിറ്റുകള്‍ സഹിക്കേണ്ടി വന്ന വര്‍ഗീയ വംശീകരണ നിഗ്രഹങ്ങള്‍ മുതലായവ ഉദാഹരണങ്ങളാണ്. 1984ലെ സിക്കുകാര്‍ക്കെതിരെയുള്ള കലാപങ്ങളില്‍ നാളിതുവരെ അന്ന് ബലിയാടായവര്‍ക്ക് നീതി ലഭിച്ചിട്ടില്ല. അന്നുണ്ടായ കൂട്ടക്കൊലകള്‍ ഇന്നും ചരിത്രത്തിന്റെ ഭാഗമായി അവശേഷിച്ചിരിക്കുന്നു.

സനാതന മതത്തില്‍ ധര്‍മ്മം എന്തെന്ന് മറ്റുള്ളവരെ പഠിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആരെയും സനാതനത്തിലേയ്ക്ക് നിര്‍ബന്ധിക്കാറില്ല. സനാതനത്തില്‍ ശാസ്തങ്ങളുണ്ട്, സംഗീതവും നൃത്തവുമുണ്ട്. ജ്യോതിര്‍ വിദ്യയും, ജ്യോതിഷ ശാസ്ത്രവും, വൈദ്യ ശാസ്ത്രവും, ഗണിത ശാസ്ത്രവും, സനാതനത്തിന്റെ പഠനങ്ങളാണ്. കൂടാതെ ജീവശാസ്ത്രം, സാമൂഹിക ശാസ്ത്രം, സാമ്പത്തികം, കൃഷി, രാഷ്ട്രീയം, യോഗ, വസ്തു ശാസ്ത്രം, ഇങ്ങനെ നൂറായിരം ആത്മീയ ശാസ്ത്രങ്ങള്‍കൊണ്ട് വേദങ്ങള്‍ സമ്പന്നമാണ്. വേദകാലങ്ങളില്‍ മനുവിന്റെ നിയമങ്ങളെ മാനിച്ചിരുന്നു. അങ്ങനെ ആദ്ധ്യാത്മികതയുടെ അതിരറ്റു പുരോഗമിച്ച സിദ്ധാന്തങ്ങള്‍ വേദങ്ങളില്‍ നിറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ അദൃശ്യ കാര്യങ്ങളും അജ്ഞേയമായി വര്‍ണ്ണിച്ചിരിക്കുന്നു. നാമായിരിക്കുന്ന ഈ സത്ത നാം നേടിയതും ഇനിയും നേടാന്‍ പോവുന്നതും നൂറായിരം പുനര്‍ജന്മങ്ങള്‍ തരണം ചെയ്തായിരിക്കുമെന്നും വേദഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളില്‍ സസ്യഭുക്കുകളും മാംസാഹാരികളുമുണ്ട്. എന്ത് ഭക്ഷണം കഴിക്കണമെന്നു വൈദിക മതം നിഷ്ക്കര്‍ഷിക്കുന്നില്ല. പ്രേരണയും ചെലുത്തുന്നില്ല. വേദങ്ങളില്‍ മാംസം നിഷിദ്ധങ്ങളെന്നു പറയുന്നുമില്ല.

സനാതന ധര്‍മ്മം ഇസ്‌ലാമികളുടെയും ക്രിസ്ത്യാനികളുടെയും ധര്‍മ്മങ്ങളെക്കാള്‍ വ്യത്യസ്തമാണ്. ഒരു ക്രിസ്ത്യാനിക്ക് ബൈബിളും മുസ്ലിമിന് ഖുറാനും അടിസ്ഥാന വേദഗ്രന്ഥമാക്കണമെന്നുണ്ട്. എന്നാല്‍ ഒരു ഹിന്ദുവിനെ സംബന്ധിച്ച് അങ്ങനെയൊരു ഗ്രന്ഥം നിര്‍ബന്ധമായി നിശ്ചയിച്ചിട്ടില്ല. ഓരോരുത്തരുടെയും മാനസിക സ്ഥിതിയനുസരിച്ചും ശാരീരിക നിലവാരമനുസരിച്ചും ബൗദ്ധികത കണക്കാക്കിയും അവരവര്‍ക്ക് ഇഷ്ടമുള്ള തത്ത്വങ്ങള്‍ തിരഞ്ഞെടുക്കാന്‍ വൈദിക മതങ്ങള്‍ക്ക് സാധിക്കും. മതപരിവര്‍ത്തനം എന്നുപറഞ്ഞാല്‍ നിലവിലുള്ള വിശ്വസങ്ങളെ പരിത്യജിച്ചു മറ്റു മതങ്ങളുടെ വിശ്വസങ്ങളെ ഉള്‍ക്കൊള്ളുകയെന്നുള്ളതാണ്. അത് സനാതനം അംഗീകരിച്ചിട്ടുമുണ്ട്. അതിന്റെ അര്‍ത്ഥം ഒരുവന്‍ ക്രിസ്ത്യാനിയായാലും ഇസ്‌ലാമായാലും ലക്ഷ്യം ഒന്നുതന്നെയെന്ന വിശ്വാസവും ഭാരതീയ മൂല്യങ്ങളിലുണ്ടായിരുന്നു.

ഒരുവന്‍ മതം മാറുന്നത് പല കാരണങ്ങളാലാകാം. വിശ്വസിച്ചുവന്നിരുന്ന മതത്തോടുള്ള വിശ്വാസവും കൂറും നഷ്ടപ്പെട്ടതാകാം. സ്വതന്ത്രമായ തീരുമാനം മൂലം മനം മാറ്റം വന്നതാകാം. മരിക്കുന്ന സമയം ഒരുവന്റെ മനസ്സില്‍ വന്ന ഭയ വ്യതിചലനങ്ങളാകാം. വ്യത്യസ്തങ്ങളായ സാഹചര്യങ്ങള്‍ കൊണ്ടോ മറ്റുള്ള മതങ്ങളില്‍ നിന്നും വിവാഹം കഴിച്ചതുകൊണ്ടോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ഭീക്ഷണി കൊണ്ടോ പ്രേരണകൊണ്ടോ മതം മാറ്റം സംഭവിക്കാം. ചിലര്‍ സാമ്പത്തിക ലാഭം മനസ്സില്‍ കാണുന്നു. ഒരു കുട്ടിയെ നല്ല സ്കൂളില്‍ ചേര്‍ക്കാനായി മതം മാറിയവരുമുണ്ട്. സാമൂഹികമായി കൂടുതല്‍ അന്തസ് കിട്ടുമെന്ന് വിചാരിച്ച് ചിലര്‍ മതം മാറുന്നു. വിവാഹിതരാകുമ്പോള്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ മതം സ്വീകരിക്കുന്നവരുമുണ്ട്. താല്പര്യമില്ലാതെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തില്‍ മതം മാറുന്ന ഒരാള്‍ താന്‍ കാത്തുസൂക്ഷിച്ചു വന്നിരുന്ന വിശ്വാസം മനസ്സില്‍ രഹസ്യമായി സൂക്ഷിച്ചുകൊണ്ടിരിക്കും. പുറമെ പുതിയ മതത്തിലെ അംഗമെന്ന നിലയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അമിത വിശ്വാസം കൊണ്ട് മതം മാറിയ ചിലര്‍ അവരുടെ കുടുംബത്തെ മുഴുവന്‍ പുതിയ മതത്തിലേക്ക് ചേര്‍ക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടുമിരിക്കും.

ഇന്ത്യയിലെ ജനങ്ങളില്‍ 80 ശതമാനവും ഹിന്ദുക്കളാണ്. ഇന്ത്യ മതേതരത്വത്തില്‍ വിശ്വസിക്കുന്നു. ഇസ്ലാം ഇന്ത്യയിലെ രണ്ടാമത്തെ മതവുമാണ്. രാജ്യത്ത് ക്രിസ്ത്യാനികള്‍ രണ്ടു ശതമാനമാണുള്ളത്. നാഗാലാന്റിലും മിസ്സോറിയയിലും മേഘാലയത്തിലും ക്രിസ്ത്യാനികളാണ് ഭൂരിപക്ഷമുള്ളത്. ക്രിസ്ത്യാനികള്‍ പ്രേരണ ചെലുത്തിയും സ്വാധീനിച്ചും മത പരിവര്‍ത്തനം നടത്തുന്നുവെന്ന് ഹിന്ദു യാഥാസ്ഥിതികര്‍ പ്രചരണം നടത്തുന്നു. തീവ്ര ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ മതപരിവര്‍ത്തന രീതികളില്‍ കുറച്ചു സത്യമുണ്ടെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി സത്യമല്ലാത്ത പ്രചരണങ്ങളും ഹിന്ദു മതത്തിലെ തീവ്ര വാദികള്‍ നടത്താറുണ്ട്. സഹസ്രാബ്ധങ്ങളായി ഇന്ത്യ പുലര്‍ത്തിയിരുന്ന മതസൗഹാര്‍ദം അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ച് കാര്യമായൊന്നും അവരുടെ പ്രചരണങ്ങള്‍ ഫലവത്താകുന്നില്ല. മാത്രവുമല്ല ക്രിസ്ത്യന്‍ സമൂഹത്തിനെതിരെയുള്ള ഏതൊരാക്രമവും അന്തര്‍ദേശീയ വാര്‍ത്തകളായി പൊലിക്കുകയും ചെയ്യും. അത് ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതം പറ്റുമെന്ന് കേന്ദ്രം ഭരിക്കുന്നവര്‍ക്ക് അറിയുകയും ചെയ്യാം.

മതം മാറാന്‍ ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവിടെ നിയമത്തിന്റെ പ്രസക്തികളൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. അത് അയാളുടെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശസ്വാതന്ത്ര്യവുമാണ്. ഹിന്ദുവിന് മുസ്ലിമാകാനോ മുസ്ലിമിന് ഹിന്ദുവാകാനോ അവകാശമുണ്ട്. അവിടെ നിയമത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. മതം മാറാന്‍ പാടില്ലായെന്ന ഒരു നിയമം കൊണ്ടുവന്നാലും ഇന്നത്തെ ഭരണഘടനയുടെ വെളിച്ചത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത് വെറുമൊരു പരിഹാസം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം വ്യത്യസ്തവും നിയമവിരുദ്ധവുമാണ്. അത് രാഷ്ട്രീയത്തിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയവുമായി കരുതുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിലെ ഓരോ വ്യക്തികളുടെയും അവകാശ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലായിരിക്കും. മതം തിരഞ്ഞെടുക്കാനും സ്വന്തം വിശ്വാസം തുടരാനും കാത്തു സൂക്ഷിക്കാനുമുള്ള അവകാശം ഓരോ പൗരനുമുണ്ട്. ഒരുവന്റെ വിശ്വാസത്തെ പ്രലോഭനങ്ങളില്‍ക്കൂടി മാറ്റുവാന്‍ ശ്രമിക്കുന്നത് ഒരു തരം മാനുഷ്യക പീഡനം തന്നെയാണ്. അതിനെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നു പറയുന്നത്. നിര്‍ബന്ധിതമായ മതപരിവര്‍ത്തനം പൗരാണികമായി ആര്‍ജ്ജിതമായ നമ്മുടെ സംസ്ക്കാരത്തിനും യോജിച്ചതല്ല. അനേക മതങ്ങളുടെ ഉറവിടമാണ് ഭാരതം. സ്വന്തം പൈതൃക വിശ്വാസത്തില്‍ അടിയുറച്ചു നിന്നതിനൊപ്പം വിദേശ മതങ്ങളെയും ഈ രാജ്യം സ്വാഗതം ചെയ്തിരുന്നുവെന്ന വസ്തുതയും നാം മറക്കരുത്.

മതങ്ങളെ വളര്‍ത്തേണ്ടത് പിടിയരി കൊടുത്തും ഭീക്ഷണിപ്പെടുത്തിയും പ്രലോഭനം വഴിയും ആയിരിക്കരുതെന്നാണ് നിര്‍ബന്ധിത മത നിരോധന ബില്ലുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തം മതം വളര്‍ത്താനായി അതിക്രൂരമായ കൊലപാതകങ്ങള്‍ വരെ നടന്നിട്ടുണ്ട്. ബലപ്രയോഗങ്ങളോടെയും അധികാര ഗര്‍വുകളുടെ തണലിലും മത പരിവര്‍ത്തനം നടക്കുന്നുണ്ട്. ക്രിസ്ത്യന്‍ സഭയിലെ ചില ഉപവിഭാഗങ്ങള്‍ ഹൈന്ദവ ദേവന്മാരുടെ ബിംബങ്ങളെയും അവരുടെ ആചാരങ്ങളെയും പരിഹസിക്കുന്നതും പതിവായിരുന്നു. ഹൈന്ദവ ജനങ്ങളുടെ സഹിഷ്ണതകള്‍ക്ക് മുറിവേല്‍ക്കാനും അത്തരം ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിവരമില്ലാത്ത പ്രവര്‍ത്തികള്‍ കാരണമായിട്ടുണ്ട്.

ഗാന്ധിജി പറഞ്ഞു, "എനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ നിയമങ്ങളുണ്ടാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മതപരിവര്‍ത്തനം ഞാന്‍ ഇല്ലാതാക്കുമായിരുന്നു. ഹിന്ദു കുടുംബത്തില്‍ ഒരു മിഷിനറിയുടെ ആഗമനോദ്ദേശ്യം ആ കുടുംബത്തിന്റെ സാംസ്ക്കാരികതയെ നശിപ്പിക്കുകയെന്നതാണ്. ധരിക്കുന്ന വസ്ത്രങ്ങളും ഭാഷയും ഭക്ഷണ പാനീയങ്ങള്‍വരെയും നമ്മുടെ പാരമ്പര്യത്തില്‍നിന്നും അവര്‍ നിഷ്ക്രിയമാക്കും."

രണ്ടു തരം പരസ്പരബന്ധമില്ലാത്ത വിശ്വാസങ്ങള്‍ രാഷ്ട്രീയക്കാരുടെയിടയിലുണ്ട്. അത് അവരുടെയിടയിലുള്ള വാദ വിവാദങ്ങളിലും പ്രകടമായി കാണാം. ആദ്യത്തെ വാദം ഇന്ത്യ മഹാരാജ്യം ഒരിക്കല്‍ ഹിന്ദുക്കള്‍ മാത്രമുള്ള രാജ്യമെന്നായിരുന്നു. രണ്ടാമത്തെ വാദം മുസ്ലിം ക്രിസ്ത്യന്‍ സമുദായത്തിലെ ഓരോ ഇന്ത്യക്കാരനും അവരുടെ ആദ്യമതത്തിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്യുകയെന്നതാണ്. പരസ്പരമുള്ള മത വിശാസം എതിര്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ മുഴുവനായി മത പരിവര്‍ത്തനത്തിനെതിരായി ഒരു ബില്ല് അവതരിപ്പിക്കണമോയെന്ന വിഷയം വളരെ ഗൗരവമായി പരിഗണിക്കുന്നുമുണ്ട്. ഘര്‍ വാപസിയെന്ന പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഊര്‍ജിതമായി നടക്കുകയും ചെയ്യുന്നു.

നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ന്യുനപക്ഷങ്ങളെ ഹിന്ദു മതത്തില്‍ ചേര്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷങ്ങള്‍ പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കാറുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയോട് വിധേയത്വമുള്ള പാര്‍ട്ടികള്‍ അപ്പോഴെല്ലാം ഹിന്ദുക്കളുടെ മതപരിവര്‍ത്തന സംരംഭങ്ങള്‍ സ്വമേധയാ എന്ന് പറഞ്ഞു നിഷേധിക്കുകയും ചെയ്യും. ബലമായിട്ടുള്ള മതപരിവര്‍ത്തനം നിരോധിക്കണമെന്നും അതിനായി പാര്‍ലമെന്റില്‍ നിയമസംഹിതകള്‍ രചിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറയുകയുണ്ടായി. എന്നാല്‍ പ്രമുഖരായ നിയമജ്ഞരും രാഷ്ട്രീയ തന്ത്രജ്ഞരും അത്തരം ഒരു തീരുമാനം മത സ്വാതന്ത്ര്യത്തിന്റെ അടിത്തറ മാന്തുമെന്നും വാദിക്കുന്നു.

ഒറിസ്സാ, മദ്ധ്യപ്രദേശ്, ഗുജറാത്ത്,ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെയുള്ള നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഈ ബില്ലുകള്‍ നടപ്പിലാക്കാനുള്ള മാനദണ്ഡം എന്തെന്ന കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ല. രാജസ്ഥാനിലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള ബില്ല് പാസാക്കിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെ അത് പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഈ സ്‌റ്റേറ്റുകളിലെല്ലാം നിയമം ഏതാണ്ട് ഒരു പോലെ തന്നെയാണ്. 'ബലം പ്രയോഗിച്ചോ, പണം കൊടുത്തോ, മറ്റു പ്രേരണകള്‍ നല്‍കിയോ മതം മാറ്റം നടത്തിയാല്‍' കുറ്റകരമായിട്ടാണ് ഈ നിയമം അനുശാസിക്കുന്നത്. ദേവികോപം ഉണ്ടാകും, അല്ലെങ്കില്‍ ദൈവകോപമുണ്ടാകുമെന്നല്ലാം പേടിപ്പിച്ചു മതം മാറ്റുന്ന പ്രവര്‍ത്തനങ്ങളെയും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടനയിലുള്ള ക്രിമിനല്‍ നിയമം പ്രേരണ കൊണ്ടും ബലം കൊണ്ടും മതപരിവര്‍ത്തനം ചെയ്യിപ്പിക്കുന്നതിന് വിലക്കു കല്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമമനുസരിച്ച് അത്തരം നിര്‍ബന്ധപൂര്‍വമുള്ള മതപരിവര്‍ത്തനം ശിക്ഷാര്‍ഹമാണ്. ബി.ജെ.പി. അത്തരം ഒരു നിയമം കൊണ്ടുവരുന്നുവെങ്കില്‍ അതിലൊരു പുതുമയൊന്നുമില്ല. അത് നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന പഴയ നിയമം മാത്രമാണ്.

ഗുജറാത്തിലും ചണ്ഡീഗഡിലും ഹിമാചല്‍ പ്രദേശിലും ഒരാള്‍ക്ക് മതം മാറണമെങ്കില്‍ മതം മാറുന്നതിനു മുപ്പതു ദിവസംമുമ്പ് സ്ഥലത്തെ മജിസ്‌ട്രേറ്റിന്റെ അനുവാദം മേടിച്ചിരിക്കണം. ഒറിസ്സായിലും ഹിമാചല്‍ പ്രദേശിലും മതം മാറ്റത്തിന് മുപ്പതു ദിവസം മുമ്പ് അറിയിച്ചാല്‍ മതി. മജിസ്‌ട്രേറ്റിന്റെ അനുവാദമാവശ്യമില്ല.1960ല്‍ ഒറിസ്സായിലും മദ്ധ്യപ്രദേശിലും നിയമം പാസ്സായെങ്കിലും മതമാറ്റത്തെ സംബന്ധിച്ച് സര്‍ക്കാരിനെ അറിയിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും മദ്ധ്യപ്രദേശില്‍ വിവാഹം കഴിഞ്ഞ ശേഷം മജിസ്‌ട്രെറ്റിനെ വിവാഹം ചെയ്ത വിവരം അറിയിക്കേണ്ടതായുണ്ട്. മജിസ്‌ട്രേറ്റിന്റെ അനുവാദം വേണമെന്നുള്ള നിയമ കുടുക്കുകള്‍ ബിജെപി ഇഷ്ടപ്പെടുന്നു. അങ്ങനെയെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം മത പരിവര്‍ത്തനത്തിന് ആരും തയാറാവുകയില്ലെന്ന് അവര്‍ കരുതുന്നു. യാഥാസ്ഥിതികരായ ഹിന്ദുക്കള്‍ അതുമൂലം ബലം പ്രയോഗിച്ചു മറ്റു മതസ്ഥരെ ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. അവര്‍ മജിസ്‌ട്രേറ്റുമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

അടുത്ത കാലത്ത് ബി.ജെ.പി. യുടെ ഘര്‍വാപസി നീക്കം ഇതര മതസ്ഥരില്‍ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്വമനസ്സാലെ അവര്‍ ഹൈന്ദവ മതത്തിലേക്ക് മടങ്ങി പോവുന്നുണ്ടെങ്കില്‍ അതിനവര്‍ക്ക് അവകാശമുണ്ട്. ആയിരക്കണക്കിന് മുസ്ലിമുകളെ അവര്‍ ഇതിനകം മതം മാറ്റി കഴിഞ്ഞു. അഹിന്ദുക്കള്‍ രാജ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നും അകന്നു പോയിയെന്നും പാരമ്പര്യവും കടമകളും മറന്നുവെന്നും അവരെ തിരിയെ ഹിന്ദു മതത്തില്‍ കൊണ്ടുവരുന്നുവെന്നുമാണ് ഘര്‍ വാപസിക്കാരുടെ വാദം. ഹിന്ദു മതത്തിലേക്ക് പുനഃപരിവര്‍ത്തനം എന്നുള്ളത് ഹിന്ദു തീവ്ര മതങ്ങളുടെ പതിറ്റാണ്ടുകളായുണ്ടായിരുന്ന അജണ്ടയായിരുന്നു. പക്ഷെ അതിന് ശക്തി കൂടിയത് അടുത്തകാലത്ത് ബി.ജെ.പി.യ്ക്ക് അധികാരം കിട്ടിയതിനുശേഷമാണ്.

നിര്‍ബന്ധിത മതം മാറ്റ ബില്ലുകള്‍ സ്വമനസ്സാലെ മതം മാറുന്നവരെ ബാധിക്കില്ലെങ്കിലും നിയമത്തെ വളച്ചൊടിക്കാവുന്ന ധാരാളം പഴുതുകളില്‍ക്കൂടി മതപരിവര്‍ത്തനം നടത്താന്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് സാധിക്കും. താഴ്ന്ന ജാതിക്കാരുടെയും ദളിതരുടെയും ജീവിതം വളരെ പരിതാപകരമായിരിക്കും. മതം മാറാന്‍ സാധിക്കാതെ എന്തിനാണ് ഒരു ദരിദ്രന്‍ ദാരിദ്ര്യം സഹിക്കേണ്ടി വരുന്നതെന്നും ചിന്തിക്കും. സ്വന്തം പെണ്മക്കളെ വിറ്റുപോലും ഇന്ത്യയില്‍ ദാരിദ്ര്യം അകറ്റാന്‍ ശ്രമിക്കുന്നവരുണ്ട്. മതം മാറ്റം സാധിക്കില്ലെങ്കില്‍ അവരുടെ പട്ടിണി മാറ്റാനുള്ള മറ്റൊരു ഉപാധികളുമില്ല.സ്വാഭാവികമായും ക്രിസ്ത്യന്‍ സഭകള്‍ നല്‍കുന്ന സംഭാവനകള്‍ സ്വീകരിച്ചു സാധുക്കള്‍ക്ക് വിശപ്പടക്കേണ്ട ഗതികേടും വരുന്നു.

ക്രിസ്ത്യാനികളിലെ പാരമ്പര്യ വിഭാഗങ്ങള്‍ ഒരുവന്റെ മനഃസാക്ഷിക്കെതിരെ സ്വാധീനിച്ചുള്ള മതമാറ്റത്തെ അനുകൂലിക്കാറില്ല. എന്നിരുന്നാലും ഇതിന്റെ പേരില്‍ അനേകം ക്രിസ്ത്യന്‍ സ്കൂളുകളും പള്ളികളും ഹിന്ദു യാഥാസ്ഥിതികര്‍ തകര്‍ത്തിട്ടുമുണ്ട്. തെറ്റായ കുറ്റാരോപണങ്ങള്‍ നടത്തി വടക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ പലരും ജയിലിലുമുണ്ട്. ഹിന്ദുയാഥാസ്ഥിതികര്‍ വര്‍ണ്ണാശ്രമ ധര്‍മ്മം പുലര്‍ത്തി ഇന്ത്യയെ ഹൈന്ദവ രാജ്യമായി മാത്രം കാണാന്‍ ആഗ്രഹിക്കുന്നു. മത പരിവര്‍ത്തന നിയമങ്ങള്‍ സമൂലം നടപ്പാക്കി ഇന്ത്യയെ ബ്രാഹ്മണിക വൈദിക രാഷ്ട്രമാക്കണമെന്നുള്ളതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ കേരളത്തെ സംബന്ധിച്ചിടത്തോളം അത്തരം ലോബികളുടെ പ്രവര്‍ത്തനങ്ങള്‍ വിലപ്പോവില്ല.ഭരണഘടനയനുസരിച്ച് മതം പ്രസംഗിക്കാനും പ്രാക്ടീസ് ചെയ്യാനും പ്രചരിപ്പിക്കാനും ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്. അവിടെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പ്രത്യേകമായ നിയമങ്ങളില്ല. ക്രിസ്ത്യന്‍ സഭകളുടെ ജീവകാരുണ്യ പ്രവര്‍ത്തികളെയും സാധുക്കളെ സഹായിക്കുകയുമെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനമായി ഇന്ത്യയിലെ നീതിന്യായ കോടതികളിലെ ചില ജഡ്ജിമാര്‍ വ്യാഖ്യാനിക്കുന്നുമുണ്ട്.

മതപരിവര്‍ത്തനം കാരണം കുടുംബങ്ങള്‍ തന്നെ തകര്‍ന്നു പോകുന്നു. മതം മാറുന്നതിനു മുമ്പുള്ള പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായി അറുതി വരുമെങ്കിലും പുതിയ മതത്തില്‍ മറ്റു പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. മതം മാറിയതുകൊണ്ടു സ്വന്തം സമൂഹത്തില്‍നിന്നും ഒറ്റപ്പെടാം. സഹോദരങ്ങളും ഉറ്റസുഹൃത്തുക്കളും തമ്മിലും പരസ്പ്പരം ശത്രുത സൃഷ്ടിക്കുന്നു. മതത്തിന്റെ പേരില്‍ കൊലപാതകങ്ങളും കാരണമാകുന്നു. ചിലര്‍ മതം മാറുന്നവര്‍ക്കെതിരെ മരണ ഭീഷണികളും മുഴക്കുന്നു. മാതാപിതാക്കള്‍ മതം മാറിയതുകൊണ്ടു തങ്ങളുടെ മക്കളെ ഉപേക്ഷിക്കുന്നു. സുഹൃത്തുക്കളും അകന്നു പോവുന്നു. ഹിന്ദുക്കളുടെ ഇടയില്‍ തീവ്ര ദേശീയത വളരാന്‍ കാരണവും മത പരിവര്‍ത്തനമാണ്. താല്‍ക്കാലിക ലാഭത്തിനു വേണ്ടിയും പ്രലോഭനം വഴിയും നിര്‍ബന്ധപൂര്‍വം മത പരിവര്‍ത്തനത്തിനു ഒരുവനെ അടിമപ്പെടുത്തിയാല്‍ അത് ഒരു സമൂഹത്തിന്റെ തന്നെ വികാരങ്ങളെ വൃണപ്പെടുത്തലാണ്. പുതിയ മതം സ്വീകരിക്കുന്നവന്റെ കുടുംബ ബന്ധങ്ങളും തകര്‍ക്കും. അത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരായ ബില്ലിനെ സ്വാഗതം ചെയ്യേണ്ടതുമാണ്.

സനാതനികള്‍ വിശ്വസിക്കുന്നത് മതമെന്നുള്ളത് സ്വതന്ത്രമായ മനസാക്ഷിയനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവകാശമെന്നാണ്. സനാതന ധര്‍മ്മം എല്ലാ മതങ്ങളെക്കാള്‍ അനാദി കാലം മുതല്‍ അസ്തിത്വം പുലര്‍ത്തിയിരുന്നു. സര്‍വ്വ മതങ്ങളുടെയും അമ്മയാണ് സനാതന ധര്‍മ്മം. അതിനുള്ളില്‍ ഭൂമുഖത്തുള്ള എല്ലാ തത്ത്വ സംഹിതകളും ഗ്രഹിക്കാന്‍ സാധിക്കും. സനാതനത്തിലെ വേദഗ്രന്ഥങ്ങളില്‍ സര്‍വ്വ ശാസ്ത്രങ്ങളും അടങ്ങിയിരിക്കുന്നു. വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളുമായ എല്ലാ ദൈവങ്ങളുടെയും ഭാവനാ രൂപങ്ങള്‍ ഹൈന്ദവ മതത്തിലുണ്ട്. മനുഷ്യരുടെയും പ്രകൃതിയുടെയും വ്യത്യസ്തങ്ങളായ രൂപ ഭാവങ്ങള്‍ ഈ ധര്‍മ്മത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സനാതന ധര്‍മ്മം സര്‍വ്വ ജീവജാലങ്ങളുടെയും പ്രപഞ്ചത്തിന്റെയും രക്ഷയുടെ കവാടമായ വലിയൊരു തണല്‍ മരമാണ്. സനാതന ലക്ഷ്യ പാതയിലേക്ക് അനേക വഴികളാണുള്ളത്. ആ വഴികളില്‍ രൂപമുള്ള ദൈവങ്ങളും അരൂപികളായ ദൈവങ്ങളുമുണ്ട്. അങ്ങേയറ്റം ചിന്തനീയമായ തത്ത്വ ചിന്തകളുണ്ട്. ഏതറ്റം വരെയും അതിരുകളില്ലാതെ സനാതന മൂല്യങ്ങളെപ്പറ്റി വിവാദങ്ങളും നടത്താന്‍ സാധിക്കുന്നു. പരമാത്മാവിനെ തേടിയുള്ള അന്വേഷി ആ സത്തയെ കണ്ടെത്താനും ശ്രമിക്കുന്നു. ആത്മം തേടിയുള്ള ആ യാത്രയ്ക്ക് കഠിനമായ ഉപവാസവും ആത്മീയാചാരങ്ങളും ധ്യാന നിരതമായ ഏകാന്തതയും ആവശ്യമാണ്. നന്മയില്‍നിന്നുത്ഭൂതമാകുന്ന അനുഭൂതികളെ മനസിനുള്ളിലൊതുക്കി വൈരാഗ്യ ചിന്തകള്‍ പൂര്‍ണമായും ത്യജിക്കുകയും വേണം.
സനാതന ചിന്തകളും മതപരിവര്‍ത്തനവും വാദമുഖങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
andrew 2017-08-26 06:28:25

Human Anatomy, physiology, psychology, sex education, genetics, anthropology, migration of humans.... all need to be taught in schools from the elementary level.

Then they will understand homo-sexuality, Autism etc in the light of Science.

Then more and more will come out of racism, discrimination, hatred and so on.

Religious education must be banned from schools.

A grownup individual may choose or learn about religion by self- choice only.

Religion is one of the root cause of evil. By controlling religion, its wide spread influence on politics, family, society etc can be controlled.

Controlling religion is one of the effective tools to maintain World peace.

Tom abraham, M.A.,M.Ed, n 2017-08-26 08:53:44

Atheists oppose Christianity, and religions that encourage moral, spiritual training because of their love of promiscuous sex. This is a summary of known thinkers like Russell himself. Research will open your eyes. You cannot overfeed children at the elementary level.  Research theories of Learning, man.

ഉപദേശി 2017-08-26 10:50:13
വിഡ്ഢികള്‍  പല  തരം.  ജന്മനാല്‍  വിഡ്ഢികള്‍ , സോയം  വിഡ്ഢികള്‍ ആയി കഴിയാന്‍ താല്പര്യം ഉള്ളവര്‍, educated വിഡ്ഢികള്‍ - അവര്‍ degree എഴുന്നള്ളിച്ച്  അവര്‍ പറഞ്ഞു, ഇവര്‍ പറഞ്ഞു  എന്ന് പറഞ്ഞു  ഏതിനെയും  എതിര്‍ക്കും. ഇവരുടെ ഹിസ്റ്ററി  പഠിച്ചാല്‍  മിക്കവരും  ഭാരിയ പീഡനം  അനുഭവം  ഉള്ളവരോ  ഭാരി യെ  പേടി ഉള്ളവരോ  ആയിരിക്കും. 
  അങ്ങാടിയില്‍  തോറ്റതിന്  അമ്മയോടെ  എന്നപോലെ  മറ്റുള്ളവരെ  താഴ്ത്തി  അവര്‍  inferiority complex നു  ആശ്വാസം  കണ്ടെത്തുന്നു.
Ramani 2018-06-16 22:32:31
How to a christian converted in to a hindu what are the procedure???
andrew 2018-06-17 06:09:58

Devil is a verb, the evil deeds of humans make it a noun.

Devil incarnates by every evil deed.

Only humans can create a Devil

the rest of the beings of the animals don't do evil


the cunning human, the hypocrite, the evil politicians & preachers; when they quote the 'so-called scripture'

Be aware!

They already created a Devil, they quote the scripture to justify their evil deeds.

In fact, the scriptures are fabricated creation; creative imagination of evil egocentric men.

It is a double-edged sword, those who take it will die by it.

The Wise, the good humans keep the scripture in the trash pile.

andrew

ps: {some evil men add few academic degrees to their name as if readers might regard them as an authority. there are a lot of  educated idiots out there}

Ninan Mathulla 2018-06-19 22:16:03

A person changing his/her religion was not an issue until recently in India as it was the constitutional right of an individual. Since the issue is politicized, it is news everyday. We have other serious development and social issues to give more priority for India to march ahead compared to other countries.

 

In any complaint normally there is a defendant and an accuser that suffered injustice from the defendant. In this case I do not remember a case where anybody came forward to complain that he/she was forced to change religion or a case where court found it true. As it is just propaganda, all these accusations of ‘mathaparivarthanam’ are from third parties. They have some media to give support, and so it is big news.

 

Joseph has given an unbiased report of some of the things going on in society. Joseph said some Christian groups have mocked the the practices of Hindu religion. It must be true. I personally do not mock any religion, and is against it. This is not the way to attract another person to your religion. Mocking or not mocking is a personal choice of a person. Can we bring laws against it as people generally mock others everyday? North Indians mock south Indians by calling them ‘Madrasi’. So if the South Indian does the same way, who is in trouble? When we laugh most of the time it is to mock another person or group for their foolish behavior as in ‘Phalithabindukkal’.

 

If 'mathaninda' is the reason for attacking another person, is it to cover your own shortcoming or weakness? If I take law into my own hand and then defend it by telling the court that the other person provoked me, will the court accept that as a defense? Anybody can be provoked at a moments notice depending on the thickness of that person’s skin. For some any religious difference of opinion can be interpreted as ‘mathaninda’. We hear daily about act of ‘mathaninda’ against Jesus and Christian faith all over the world. Does Christians respond with ‘asahishnutha’ in such cases?If it is in love we will not provoke another person unnecessarily, and also respond for provocations easily. We need lot of tolerance to grow and work together as a community.

 

If one religion can not give rational explanation for its practices, it has to change the practices or that religion will give way to another religion in the mind of people. Here some are trying for political reasons to cling on to their old practices by bringing laws supporting them as they are in the majority. How long this will last? History has given answer to that.

SchCast 2018-06-20 13:21:30

This is my second opinion on the article. First one was censored.

India is in the crossroads of fascism and democracy. How we proceed from here, is being watched by the whole world. One nation in the continent of Asia which strictly adhered to the tenets of democracy through thick and thin (remember emergency declaration by Indira Gandhi), is now facing a more serous threat.

Far and wide, north and south the core of discussion is about religion and its affiliations. The politics no longer deals with the economics of households. Increasing incidents of suicides of farmers, lone cries for justice by the poor and down-trodden and ever-decreasing standard of living of common man are a few things to mention about the present condition of the nation.There are rallies and strikes here and there, but neither the government machinery not the media pay any attention to them. The people are forgetting about the relationship roots that hold them together as a nation, instead they are busy marking each other by the stupid labels of religion, castes and creed.

'A house divided against itself will not stand'... If the fascist agenda is implemented (so many examples in recent news), it will create unhealable wounds in the whole body of the nation which will not make it stronger, but only weaker.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക