Image

ഒപിഎസും ഇപിഎസും ലയിച്ചു: ഉപമുഖ്യമന്ത്രിയായി ഒ. പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്‌തു

Published on 21 August, 2017
 ഒപിഎസും ഇപിഎസും ലയിച്ചു: ഉപമുഖ്യമന്ത്രിയായി ഒ. പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്‌തു

ചെന്നൈ: തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രിയായി ഒ. പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്‌തു. ധനകാര്യവും അദ്ദേഹം കൈകാര്യം ചെയ്യും. ഒപിഎസിന്‌ പുറമെ കെ.പി മുനിസ്വാമിയും വൈദ്യലിംഗവും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.

ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ്‌ അണ്ണാ ഡിഎംകെയിലെ എടപ്പാടി കെ. പളനിസ്വാമി പക്ഷവും ഒ. പനീര്‍ശെല്‍വം പക്ഷവും ഒന്നിച്ചത്‌. 


 പനീര്‍ശെല്‍വം ഭരണ സമിതി അധ്യക്ഷനാകും. വി.കെ ശശികലയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ നിന്നും പുറത്താക്കും. ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടിയുടെ ജനറല്‍ കൌണ്‍സിലില്‍ ഉണ്ടാകും.

എഐഎഡിഎംകെയില്‍ പതിനഞ്ചംഗ ഉന്നതാധികാര സമിതിയെയും നിയമിച്ചു. എടപ്പാടി കെ. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും. 

 ഇരുപക്ഷത്തേയും നേതാക്കള്‍ അണ്ണാ ഡിഎംകെ ആസ്ഥാനത്ത്‌ എത്തിയാണ്‌ ലയന പ്രഖ്യാപനം നടത്തിയത്‌. ആറ്‌ മാസങ്ങള്‍ക്കു ശേഷമാണ്‌ ഇരു നേതാക്കളും ഒന്നിച്ച്‌ അണ്ണാ ഡിഎംകെ ആസ്ഥാനത്ത്‌ എത്തിയത്‌.

പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന്‌ പനീര്‍ശെല്‍വം അറിയിച്ചു.

തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ തുടങ്ങിയതാണ്‌ അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ തര്‍ക്കങ്ങളും വിഭാഗീയതയും.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക