മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ (കെഎച്ച്എസ്എം ) ഈ വര്‍ഷത്തെ ഓണാഘോഷം കോസ്പോണ്‍സര്‍ ആയ ഗ്രെയ്റ്റര്‍ ഡാന്‍ഡിനോങ് സിറ്റി കൗണ്‍സിലും ചേര്‍ന്നു 2017 സെപ്റ്റംബര്‍ മൂന്നിനു ഞായറാഴ്ച രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെ സ്പ്രിങ്വേല്‍ ടൗണ്‍ ഹാളില്‍ വച്ചു സമുചിതമായി ആഘോഷിക്കുന്നു.
പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മെല്‍ബണില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്നതും അന്‍പതോളം കലാപ്രതിഭകള്‍ ഒന്നിച്ചു അണിനിരക്കുന്ന ശിവം എന്ന നിയോഫ്യൂഷന് പ്ലേ ആണെന്ന് സംഘാടകര്‍ അറിയിച്ചു. പഴയ കാലങ്ങളുടെ ഓര്‍മ്മകുറിപ്പായി നൃത്ത ശൈലീസമാനമായ ചുവടുവയ്പുള്ള തിരുവാതിര, ചെണ്ടമേളം, പൂക്കളം നാടന്‍ കലാരൂപങ്ങളും നൃത്തങ്ങളും കൂടാതെ മറ്റു വിവിധയിനം കലാപരിപാടികളും ഓണാഘോഷത്തിന് കൊഴുപ്പേകും.
ആയിരത്തോളം ജനങ്ങള്‍ പങ്കെടുക്കുന്ന ആഘോഷത്തിന്, ഓണ സദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മെല്‍ബണ്‍ മെഗാ ഓണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും അതോടൊപ്പം കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: നന്പര്: 0403595702 / 0469214997.
റിപ്പോര്‍ട്ട് : വിജയകുമാരന്‍