Image

സാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുക:സ്വാമി ഉദിത് ചൈതന്യ

Published on 21 August, 2017
സാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുക:സ്വാമി ഉദിത് ചൈതന്യ
ന്യു യോര്‍ക്ക്: ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂ യോര്‍ക്കില്‍ 'ദൃക് - ദൃശ്യവിവേകം' യജ്ഞത്തിന് തുടക്കമായി. ക്യൂന്‍സ് ബ്രാഡോക്ക് അവന്യൂല്‍ സ്ഥിതി ചെയ്യുന്ന നായര്‍ ബെനവലന്റ് അസോസിയേഷന്‍ ആസ്ഥാനത്ത് പ്രൗഢ ഗംഭീര ചടങ്ങുകള്‍ക്ക് തിരി തെളിഞ്ഞു. താലപ്പൊലിയുടെയും ചെണ്ട വാദ്യത്തിന്റെയുംനാമജപത്തിന്റെയും അകമ്പടിയോടെ ഭാഗവത ആചാര്യന്‍ സ്വാമി ഉദിത് ചൈതന്യയെ വേദിയിലേക്ക് സ്വാഗതം ചെയ്തു.

'ദൃക് - ദൃശ്യവിവേകം' വേദാന്ത ശാഖ്യയില്‍ പ്രസിദ്ധമായ പ്രകരണങ്ങളില്‍ ഒന്നാണ്. ആദി ശങ്കരാചാര്യര്‍ രചിച്ച ഈ പ്രൗഢ ഗ്രന്ഥം ഉപനിഷത്തുകള്‍ സാധാരണക്കാരന് വേദ്യമാക്കാന്‍ ഉള്ള വഴി ആണെന്ന് സ്വാമിജി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ജീവിതത്തിലെ പ്രശനങ്ങളെ ധീരതയോടെ നേരിടാനുള്ള ആത്മ ധൈര്യം നമ്മളില്‍ ഓരോരുത്തരിലും അന്തര്‍ലീനമാണ്. അതിനായി സ്വന്തം ചിന്തകളെ വിശകലനം ചെയ്യാനും നേര്‍വഴിക്ക് നയിക്കുവാനും നമ്മള്‍ ഓരോരുത്തര്‍ക്കും സാധിക്കണം. ആചാര്യന്മാരില്‍ നിന്ന് വിശിഷ്ട ഗ്രന്ഥങ്ങള്‍ കേള്‍ക്കുകയും സാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുകയുമാണ് നമ്മുടെ ധര്‍മ്മമെന്നു സ്വാമിജി കൂട്ടിച്ചേര്‍ത്തു.

സുപ്രസിദ്ധ ഗായിക അനിത കൃഷ്ണയുടെ സംഗീത കച്ചേരി കര്‍ണാനന്ദകരം ആയി. കൃഷ്ണ പ്രയാഗ, സന്ദീപ് അയ്യര്‍, രംഗശ്രീ റാംജി എന്നിവര്‍ പക്കവാദ്യത്തില്‍ ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.

പരിപാടികള്‍ക്ക് ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, റാം പോറ്റി, ഗോപിനാഥ് കുറുപ്പ്, കുന്നപ്പള്ളില്‍ രാജഗോപാലന്‍, ജയപ്രകാശ് നായര്‍,ജി കെ നായര്‍, രഘുനാഥന്‍ നായര്‍, ബാഹുലേയന്‍ രാഘവന്‍, സതീഷ് കാലത്ത്, രഘുവരന്‍ നായര്‍, വനജാ നായര്‍, ഡോ. നിഷ പിള്ള, താമര രാജീവ്, താര സായി, വാസന്തി രാജ്‌മോഹന്‍,ചിത്രജ ചന്ദ്രമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആഗസ്റ്റ് 20 മുതല്‍ 26 വരെ ആണ് വേദാന്ത യജ്ഞം നടത്തുന്നത്. കുട്ടികള്‍ക്ക് വേണ്ടി എല്ലാ ദിവസവും വൈകിട്ട് 5 മണി മുതല്‍ 6 മണി വരെ പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണ്. 6 മണി മുതല്‍ 6.30വരെ ചോദ്യോത്തരവേള. തുടര്‍ന്ന് 8.30വരെസ്വാമിജി പൊതു പ്രഭാഷണം നടത്തും. ജാതിമത ഭേദമെന്യേ ഏവര്‍ക്കും സ്വാഗതമെന്ന് സംഘാടകര്‍ അറിയിച്ചു.
സാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുക:സ്വാമി ഉദിത് ചൈതന്യസാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുക:സ്വാമി ഉദിത് ചൈതന്യസാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുക:സ്വാമി ഉദിത് ചൈതന്യസാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുക:സ്വാമി ഉദിത് ചൈതന്യസാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുക:സ്വാമി ഉദിത് ചൈതന്യസാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുക:സ്വാമി ഉദിത് ചൈതന്യ
Join WhatsApp News
Raj 2017-08-21 19:14:52
സ്വാമിജിയുടെ പ്രഭാഷണം വലയേറ , കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനമായികൊട്ടിരിക്കുന്നു എല്ലാകുഞ്ഞുങ്ങളുംഎല്ലാദിവസം വരാൻ അവർക്ക്ക്കു അനുഗ്രഹം ഉണ്ടാകട്ടെ .. ഹരിഓം 
രേവതി നായര്‍ 2017-08-22 05:05:40
അതേ അതേ  പിള്ളേര്‍ എല്ലാം ഇനി  സാദന  ചെയും 
നാം ജീവിക്കുന്നത്  സ്പേസ് യുഗത്തില്‍  എന്നത് എന്തെ  മനസ്സില്‍ ആക്കാന്‍  മടി?
vayankaaran 2017-08-22 11:41:03
മതപരമായ പ്രഭാഷണങ്ങൾ അത് കൃസ്ത്യൻ, ഹിന്ദു, മുസ്‌ലിം എന്തായാലും അത് തലമുറക്ക് വിനാശമാകും. യേശുദേവന്റെ " നിന്നെ പോലെ നിന്റെ അയല്കാരണീ സ്നേഹിക്കുക" എന്ന മന്ത്രം മാത്രം സാധകം ചെയ്‌താൽ ലോകം നന്നാകും. അതിനു കൃസ്തു മതം സ്വീകരിക്കേണ്ട ആവശ്യമില്ല. മത പ്രചാരവും, മത പ്രഭാഷണങ്ങളും നിയമപരമായി നിരോധിക്കുന്ന ഒരു കാലം വരട്ടെ. അത് നമ്മുടെ സുവിശേഷകൻ മാത്തുള്ളക്ക് ക്ഷീണമാകും. സാരമില്ല ആ കാലം വരുമ്പോഴേക്കും അദ്ദ്ദേഹം ഉണ്ടാകുമോ എന്നാർക്കറിയാം.
കീലേരി ഗോപാലന്‍ 2017-08-22 14:05:36
ഗോമൂത്രത്തിലും  ഗോക്കളുടെ കൊമ്പിലുമൊക്കെ അത്യപൂര്‍വ്വമായ ഔഷധമൂല്യമുണ്ടെന്ന് ഇദ്ദേഹമല്ലേ കുറെ നാള്‍ മുന്‍പ് പറഞ്ഞത്.
GEORGE V 2017-08-22 14:08:25
വായനക്കാരനോട് പൂർണമായും യോജിക്കുന്നു. തന്നയാൽകാരനെ തന്നെപോലെ സ്നേഹിക്കാൻ ചൊന്നവൻ മണ്ടൻ ഈ നൂറ്റാണ്ടിൽ എന്ന ചെമ്മനം ചാക്കോ വരികൾ  ആണ് ഓർമ്മവരുന്നത്.  
texan2 2017-08-22 19:57:30
Urine treatment for Keeleri: ( using own urine )
https://www.ncbi.nlm.nih.gov/pubmed/10213804  ( from American govt. owned web site )
If not cured, we can try cow urine.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക