Image

അജിത് ചെറായില്‍ '' കീന്‍ '' ന്യൂജെഴ്‌സി റീജിയണ്‍ വൈസ് പ്രസിഡന്റ്

മൊയ്തീന്‍ പുത്തന്‍ചിറ Published on 06 March, 2012
അജിത് ചെറായില്‍ '' കീന്‍ '' ന്യൂജെഴ്‌സി റീജിയണ്‍ വൈസ് പ്രസിഡന്റ്
ന്യൂജെഴ്‌സി: കേരളാ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (KEAN) യുടെ ന്യൂജെഴ്‌സി റീജിയണ്‍ വൈസ് പ്രസിഡന്റായി അജിത് ചെറായിലിനെ തെരഞ്ഞെടുത്തു.

SiriusXM സാറ്റലൈറ്റ് റേഡിയോയില്‍
ബിസിനസ്സ് ഇന്റലിജന്‍സ് & മാര്‍ക്കറ്റിംഗ് ടെക്‌നോളജിയുടെ തലവനാണ് അജിത്. Silchar REC-ല്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും Wharton School of Business-ല്‍ നിന്ന് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് പ്രോഗ്രാമും കരസ്ഥമാക്കിയിട്ടുള്ള അജിത് പല പ്രശസ്ത സ്ഥാപനങ്ങളുടേയും ഉന്നത പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

അജിത്തിന്റെ കഴിവുകളും നേതൃത്വപാടവവും കീനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
അജിത് ചെറായില്‍ '' കീന്‍ '' ന്യൂജെഴ്‌സി റീജിയണ്‍ വൈസ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക