Image

മുത്തലാഖിന്റെ ഭരണഘടനാസാധുത: വിധി ഇന്ന്‌

Published on 21 August, 2017
മുത്തലാഖിന്റെ ഭരണഘടനാസാധുത: വിധി ഇന്ന്‌


ന്യൂഡല്‍ഹി: മുത്തലാഖിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്‌തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ ചൊവ്വാഴ്‌്‌്‌് വിധി പുറപ്പെടുവിക്കും. ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖെഹര്‍ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്‌, ആര്‍ എഫ്‌ നരിമാന്‍, യു യു ലളിത്‌, അബ്ദുള്‍ നസീര്‍ എന്നിവരാണ്‌ അംഗങ്ങള്‍. മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുതയാണ്‌ പരിശോധിക്കുന്നതെന്ന്‌ അറിയിച്ച ബെഞ്ച്‌ ബഹുഭാര്യാത്വം, നിക്കാഹ്‌ ഹലാല തുടങ്ങിയ വിഷയങ്ങള്‍ പിന്നീട്‌ പരിഗണിക്കാമെന്ന്‌ വ്യക്തമാക്കിയിരുന്നു.

ഏറ്റവും നീചമായ വിവാഹമോചനമാര്‍ഗമാണ്‌ മുത്തലാഖെന്ന്‌ വാദംകേള്‍ക്കലിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. മുത്തലാഖ്‌ ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തിയാല്‍ മുസ്‌ളിം സമുദായത്തിലെ വിവാഹവും വിവാഹമോചനവും എന്നിവയ്‌ക്ക്‌ പുതിയ നിയമം രൂപീകരിക്കാന്‍ തയ്യാറാണെന്ന്‌ കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക