Image

പി.കെ. നാരായണപ്പണിക്കര്‍ അനുസ്മരണ യോഗം

മൊയ്തീന്‍ പുത്തന്‍ചിറ Published on 06 March, 2012
പി.കെ. നാരായണപ്പണിക്കര്‍ അനുസ്മരണ യോഗം
ന്യൂയോര്‍ക്ക് : എന്‍എസ്എസ് പ്രസിഡന്റ് ശ്രീ പി.കെ. നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും നായര്‍ ബനവലന്റ് അസ്സോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ അനുശോചന യോഗം ന്യൂയോര്‍ക്കില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

മാര്‍ച്ച് 11 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ (26 നോര്‍ത്ത് ടൈസണ്‍ അവന്യൂ, ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11001) വെച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. വിവിധ മലയാളി സംഘടനാ നേതാക്കളും, സാമൂഹ്യ-സാംസ്‌ക്കാരിക-സാമുദായിക-രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക