Image

ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന്‌ ഹൈക്കോടതി പരിഗണിക്കും

Published on 21 August, 2017
ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന്‌ ഹൈക്കോടതി പരിഗണിക്കും

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന്‌ ഹൈക്കോടതി പരിഗണിക്കും. മുമ്പ്‌ ദിലീപ്‌ നല്‍കിയ ജാമ്യാപേക്ഷകള്‍ കോടതിതള്ളിയിരുന്നു. ജാമ്യാപേക്ഷയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ പ്രതീക്ഷയിലാണ്‌ ദീലീപും കുടുംബവും. അതേസമയം ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ്‌ പ്രോസിക്യൂഷന്‍ തീരുമാനം.

കഴിഞ്ഞ വെളളിയാഴ്‌ച എത്തിയ ജാമ്യാപേക്ഷയാണ്‌ ഹൈക്കോടതി ഇന്ന്‌ പരിഗണിക്കുന്നത്‌. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചാണ്‌ വാദം ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നുണ്ടാകും.

ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ്‌ താന്‍ കേസില്‍ പ്രതിയായതെന്ന വാദമാണ്‌ ദിലീപ്‌ പ്രധാനമായും ഉന്നയിക്കുന്നത്‌.

അതേസമയം ദിലീപ്‌ നല്‍കിയ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്ന സത്യവാങ്‌മൂലമടക്കം തയ്യാറാക്കിയാണ്‌ പ്രോസിക്യൂഷന്‍ മുന്നോട്ട്‌ പോകുക. വലിയ സ്വാധീനശക്തിയുളള ദിലീപ്‌ പുറത്തിറങ്ങിയാല്‍ കേസ്‌ അട്ടിമറിക്കപ്പെടുമെന്ന നിലപാടിലാണ്‌ അന്വേഷണസംഘം.

 കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ദീലീപ്‌ ഉള്‍പ്പെടെയുളള പ്രതികളെ ഉള്‍പ്പെടുത്തി വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക