Image

സൗത്ത് ഫ്‌ളോറിഡ സ്വന്തന്ത്ര്യദിനാഘോഷം വര്‍ണാഭമായി; വന്‍ പങ്കാളിത്തം

പി.പി.ചെറിയാന്‍ Published on 21 August, 2017
സൗത്ത് ഫ്‌ളോറിഡ  സ്വന്തന്ത്ര്യദിനാഘോഷം വര്‍ണാഭമായി; വന്‍ പങ്കാളിത്തം
സൗത്ത് ഫ്‌ളോറിഡയില്‍ നടന്ന ഇന്ത്യന്‍ സ്വന്തന്ത്ര്യദിനാഘോഷ ചടങ്ങ് സൗത്ത്  പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ആഘോഷവേളയില്‍ ഇന്ത്യന്‍ സമൂഹത്തിന് സ്വപ്നസാഫല്യമായി ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റി സെന്റര്‍ എന്ന പദ്ധതിക്ക് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഫ്‌ലോറിഡ സ്‌റ്റേറ്റ് സെനറ്റര്‍ ഡാഫനി ക്യാമ്പെല്ലിന്റെ പ്രഖ്യാപനം .

ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിലാണ് സ്വന്തന്ത്ര്യദിനാഘോഷ ചടങ്ങ് നടന്നത്.ഫോമാ സിവിക്&കമ്മ്യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരളസമാജം സൗത്ത് ഫ്‌ലോറിഡ, നവകേരള മലയാളി അസോസിയേഷന്‍, കേരള പാം ബീച്ച് അസോസിയേഷന്‍, മയാമി മലയാളി അസോസിയേഷന്‍, അസോസിയേഷന്‍സ് ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്ക, ഇന്ത്യന്‍അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍, മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡ, സൗത്ത് ഫ്‌ലോറിഡ ഹിന്ദു അസോസിയേഷന്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് അസോസിയേഷന്‍, സൗത്ത് ഫ്‌ലോറിഡ സിഖ് സൊസൈറ്റി, സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റിക് കോക്കസ് എന്നീ സംഘടനകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

ഡേവി മേയര്‍ ജൂഡി പോള്‍, മയാമി കൗണ്ടി ജഡ്ജ് ഡയാന ഗോണ്‍സാലസ് വൈറ്റ്, കൗണ്‍സില്‍ വുമണ്‍ കാരള്‍ ഹാട്ടന്‍, കോണ്‍ഗ്രസ് വുമണ്‍ പ്രതിനിധി ഫിലിപ്പ് ജെറേസ്, ഹോളിവുഡ് വൈസ് മേയര്‍ പീറ്റര്‍ ഹെര്‍ണാണ്ടസ് തുടങ്ങിയര്‍ പങ്കെടുത്തു.

ഇന്ത്യന്‍ സ്വന്തന്ത്ര്യദിനമായ ഓഗസ്റ്റ് 15 ഔദ്യോദികമായി അംഗീകരിച്ചു കൊണ്ട് ബ്രോവാര്‍ഡ് കൗണ്ടി, മയാമിഡേഡ് കൗണ്ടി, ഡേവി ടൗണ്‍, പെംബ്രോക് പൈന്‍സ്, കൂപ്പര്‍സിറ്റി, വെസ്റ്റന്‍, മിറാമാര്‍, ലൗഡര്‍ഡേല്‍ ലേക്‌സ്, ഹോളിവുഡ്, കോക്കനട്ട് ക്രീക് , ഡീര്‍ഫീല്‍ഡ് ബീച്ച്, ടാമറാക്, പ്ലാന്റ്റേഷന്‍ എന്നീ സിറ്റികളും പ്രഖ്യാപനം നടത്തി. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ആയിരിക്കും ഇത്രയേറെ സിറ്റികളും, കൗണ്ടികളും ഒരേസമയം ഇന്ത്യന്‍ സ്വന്തന്ത്ര്യദിനമായ ഓഗസ്റ്റ് 15 ഔദ്യോദികമായി അംഗീകരിച്ചു കൊണ്ട് പ്രഖ്യാപനം നടത്തുന്നത്.

ഫോമാ സിവിക്&കമ്മ്യൂണിറ്റി ഫോറത്തിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ സാജന്‍ കുര്യന്‍ ആണ് സ്വന്തന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.ഡോ: ജഗതി നായര്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.

സൗത്ത് ഫ്‌ളോറിഡ  സ്വന്തന്ത്ര്യദിനാഘോഷം വര്‍ണാഭമായി; വന്‍ പങ്കാളിത്തം സൗത്ത് ഫ്‌ളോറിഡ  സ്വന്തന്ത്ര്യദിനാഘോഷം വര്‍ണാഭമായി; വന്‍ പങ്കാളിത്തം സൗത്ത് ഫ്‌ളോറിഡ  സ്വന്തന്ത്ര്യദിനാഘോഷം വര്‍ണാഭമായി; വന്‍ പങ്കാളിത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക