Image

മുത്തലാഖിന്‌ സുപ്രീംകോടതി നിരോധനം

Published on 21 August, 2017
മുത്തലാഖിന്‌ സുപ്രീംകോടതി നിരോധനം


ന്യൂഡല്‍ഹി: മുത്തലാഖ്‌ ഭരണഘടന വിരുദ്ധമാണെന്ന്‌ സുപ്രീംകോടതി വിധിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന്‌ ജഡ്‌ജിമാരാണ്‌ മുത്തലാഖ്‌ ഭരണഘടന വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്‌. എന്നാല്‍ ചീഫ്‌ ജസ്റ്റീസ്‌ ജെ.എസ്‌.ഖെഹാര്‍ കേസില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. വിഷയത്തില്‍ പാര്‍ലമെന്‍റ്‌ തീരുമാനമെടുക്കട്ടെ എന്നും ഇതിന്‌ ആറ്‌ മാസം സമയം അനുവദിക്കാമെന്നുമായിരുന്നു ചീഫ്‌ ജസ്റ്റീസിന്‍റെ വിധി.

മതാചാരത്തിന്‍റെ അവിഭാജ്യഘടകമാണ്‌ മുത്തലാഖ്‌ എന്നായിരുന്നു ഖെഹാറിന്‍റെ വിധി. മുസ്ലീം വിവാഹമോചനത്തിന്‌ നിയമം കൊണ്ടുവരണമെന്നും ആറ്‌ മാസത്തിനകം പാര്‍ലമെന്‍റ്‌ ഇതുസംബന്ധിച്ച നിയമം കൊണ്ടുവരണമെന്നും ഖെഹാര്‍ ഉത്തരവിട്ടു. ഈ ആറ്‌ മാസത്തേക്ക്‌ മുത്തലാഖ്‌ നിരോധിച്ചതായും പാര്‍ലമെന്‍റ്‌ ഈ കാലയളവില്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ മുത്തലാഖ്‌ നിരോധനം തുടരുമെന്നും ഖെഹാര്‍ ഉത്തരവിട്ടു. 

 ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റീസ്‌ എസ്‌.അബ്ദുള്‍ നസീര്‍ ചീഫ്‌ ജസ്റ്റീസിന്‍റെ വിധിയെ അനുകൂലിക്കുകയായിരുന്നു. മുസ്‌ലീങ്ങളുടെ വിശ്വാസത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും ഭാഗമാണ്‌ മുത്തലാഖ്‌. മതപരമായ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നതിനെക്കാള്‍ ഉചിതം പാര്‍ലമെന്‍റ്‌ ഇടപെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ മലയാളിയായ ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌, റോഹില്‍ടണ്‍ നരിമാന്‍, യു.യു.ലളിത്‌ എന്നിവരാണ്‌ മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ വിധി പുറപ്പെടുവിച്ചത്‌. മുത്തലാഖ്‌ മതപരമായ വിശ്വാസത്തിന്‍റെ ഭാഗമാണെന്ന്‌ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്‌ ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌ വിധിന്യായത്തില്‍ പറഞ്ഞു. അഞ്ചംഗ ബെഞ്ചിലെ മൂന്ന്‌ പേര്‍ മുത്തലാഖിനെ എതിര്‍ത്തതോടെ അത്‌ കോടതി വിധിയാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക