Image

നിഗളിക്കരുതേ, ഞാനും നീയും വെറുമൊരു പൂജ്യം! (തോമസ് ഫിലിപ്പ്, റാന്നി)

തോമസ് ഫിലിപ്പ്, റാന്നി Published on 22 August, 2017
നിഗളിക്കരുതേ, ഞാനും നീയും വെറുമൊരു പൂജ്യം! (തോമസ് ഫിലിപ്പ്, റാന്നി)
ഒരു മനുഷ്യന്‍ ഉയര്‍ന്നാല്‍ എത്രത്തോളം അവന്‍ ഉയരും? അവന്റെ പ്രശസ്തിയും പ്രതാപവും മഹത്വവും സ്ഥാനമാനങ്ങളും എത്രത്തോളം നിലനില്‍ക്കും? നേടിയാലോ എത്രമാത്രം നേടാനും അനുഭവിക്കുവാനും അവന് കഴിയും? ഒരു മനുഷന്‍ അഹങ്കരിച്ചാലും എത്രമാത്രം അവന്‍ അഹങ്കരിക്കും?

ഇതൊക്കെ മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, ലോകചരിത്രം പുറകോട്ട് തിരിഞ്ഞൊന്ന് പരിശോധിച്ചാല്‍ മതി. ജീവിതത്തില്‍ കാല്‍ ഇടറി വീണിട്ടുള്ളവരെല്ലാം അഹങ്കരിച്ച് വീണിട്ടുള്ളവരാകുന്നു. നീതിമാന്മാരും ധാരാളമായിട്ട് വീണിട്ടുണ്ട്. പക്ഷേ അതിനൊരു സവിശേഷതയുണ്ട്. അത് ഇതാണ്. 'നീതിമാന്‍ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്‍ക്കും.' അതാണവന്റെ വിജയം. അതിന്റെ കാരണമോ ദൈവകൃപയുമാകുന്നു!
മനുഷ്യന്റെ മഹത്വം ആകാശം വരെയും വര്‍ദ്ധിച്ച് ആധിപത്യം ഭൂമിയുടെ അറുതി വരെയും വ്യാപിച്ച് പ്രതാപശാലിയായി വാണിരുന്ന ബാബേല്‍ രാജാവായിരുന്ന നെബുഖദ്‌നേസറിന്റെ അഹങ്കാരം അതിരു കടന്നപ്പോള്‍ ദൈവം അവനെ മനുഷ്യരുടെ ഇടയില്‍ നിന്നു നീക്കി കാട്ടുമൃഗങ്ങളുടെ കൂടെ കാളയെപ്പോലെ പുല്ലു തീറ്റിച്ച ഒരു സംഭവത്തെ ബൈബിളില്‍ വിവരിക്കുന്നുണ്ട്. ദൈവം അങ്ങനെ മനുഷ്യരുടെ ഇടയില്‍ നിന്നു നീക്കിയ അവന്റെ രോമം കഴുകന്റെ തൂവല്‍പ്പോലെയും അവന്റെ നഖം പക്ഷിയുടെ നഖം പോലെയും വളരുന്നതു വരെ അവന്‍ കാള എന്ന പോലെ പുല്ലുതിന്നുകയും- അവന്റെ ദേഹം ആകാശത്തിലെ മഞ്ഞു കൊണ്ട് നനയുകയും ചെയ്തു എന്നാണ് ബൈബിള്‍ വര്‍ണ്ണിക്കുന്നത്.

നോക്കണേ പ്രതാപശാലിയായി വാണിരുന്ന ഒരു രാജാവിന്റെ ദയനീയമായ പതനം! മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്ന സര്‍വ്വശക്തന്റെ കരങ്ങള്‍ മനുഷ്യ ജീവിതത്തില്‍ ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാനടന്‍ ഒരു മാസമായി ഇപ്പോള്‍ ജയിലില്‍ കിടക്കുന്നു. ആരെങ്കിലും വിചാരിച്ചിരുന്നതാണോ മലയാള സിനിമയിലെ ഒരു താരരാജാവിന് ഇങ്ങനെ ജയിലില്‍ കിടക്കേണ്ടി വരുമെന്ന്. മഹാജ്ഞാനിയായിരുന്ന സോളമന്‍ പറഞ്ഞു 'നാശത്തിനുമുമ്പേ ഉന്നതഭാവം' എന്ന്. ഇത് സത്യമാണോ എന്ന് പരിശോധിച്ചാലും. സ്വയ പരിശോധന കൂടാത്ത ജീവിതം ജീവിതമേ അല്ലെന്ന് സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ മലയാളികളുടെ ഇടയിലും വിവിധങ്ങളായ അവരുടെ കര്‍മ്മ മണ്ഡലങ്ങളില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങളിലും പുരോഗതിയിലും പ്രശസ്തിയിലുമൊക്കെ നിഗളിച്ച് ജീവിക്കുന്നവരുണ്ട്. അതിന് ഇടയാക്കിയ മറ്റുള്ളവരുടെ വിലയേറിയ സേവനങ്ങളുടെ വില അവര്‍ അറിയുന്നുമില്ല. സ്വന്തം തെറ്റുകള്‍ കാണാതെ സ്വയ നീതീകരണത്തോടു കൂടി ഉന്നത ഭാവം പുലര്‍ത്തി തങ്ങളുടെ താല്‍ക്കാലിക വളര്‍ച്ചയിലും നേട്ടങ്ങളിലും അഭിരമിച്ച് ജീവിക്കുന്ന അങ്ങനെയുള്ളവരോട് വിനീതമായി എനിക്ക് പറയുവാനുള്ളത് എത്ര ഉയരത്തില്‍ എത്തിയാലും ശരി താഴത്തു വന്നെങ്കിലേ സമ്മാനമുള്ളൂ എന്നാണ്. മാത്രമല്ല, സ്വന്തമെന്ന് അവകാശപ്പെടുവാന്‍ എന്റെയും നിങ്ങളുടെയും കയ്യില്‍ ഇന്ന യാതൊന്നുമില്ലെന്നറിഞ്ഞാലും. സത്യത്തില്‍, ജീവിതത്തില്‍ ഞാനും നിങ്ങളും വെറുമൊരു പൂജ്യം മാത്രം. താന്‍ വലിയ എന്തൊക്കെയോ ആണെന്ന് ഭാവിച്ച് ജീവിക്കുന്നവന്‍ കോടാനുകോടി ഗോളങ്ങള്‍ കൊണ്ട് നിറയപ്പെട്ട അതി വിസ്തൃതമായ ഈ അല്‍ഭുത പ്രപഞ്ചത്തില്‍ കിണറ്റില്‍ വസിക്കുന്ന ഒരു തവളയ്ക്ക് തുല്യം! ഇന്നു നമുക്കുള്ള എല്ലാ കഴിവുകളും ബുദ്ധിയും സിദ്ധിയും മൂല്യങ്ങളുമൊക്കെ ദൈവീക ദാനങ്ങളുമാകുന്നു എന്നുള്ള സത്യവും നാം മറക്കാതിരിക്കുക. സകലത്തെയും ജീവിപ്പിക്കുകയും ചലിപ്പിക്കുകയും അവികലമായി വളര്‍ത്തുകയും ചെയ്യുന്ന ദൈവകൃപയെ മാനിച്ചും ആദരിച്ചും ജീവിക്കുന്നവര്‍ ബുദ്ധിമാന്മാരും ബുദ്ധിമതികളുമാകുന്നു! അതിന് ദൈവം നമ്മേ സഹായിക്കട്ടെ.

നിഗളിക്കരുതേ, ഞാനും നീയും വെറുമൊരു പൂജ്യം! (തോമസ് ഫിലിപ്പ്, റാന്നി)
Join WhatsApp News
Ponmelil Abraham 2017-08-22 05:25:41
Very good message.

andrew 2017-08-22 12:52:01

 great & Beautiful  thoughts

Any and all Political, religious, social, economical ideology if they close their windows to the outside world of Scientific knowledge; they will perish.

Humans are just a momentary addition to the billions of living things and 2 or 3 thousand or 100 thousand years is a small fraction in the history of life in the Earth. Just because 'my religion......' is thousands of years old doesn't make it the right either. New generations will cling more and live in the World of Science and the dogmas will be kicked out.

Let all embrace those better days.

Anthappan 2017-08-23 12:41:21
Any one who comes here talking about truth you crucify or Kill them and then go back and worship the god of Abraham (He screwed up the life of two women or more, There is disagreement amongst Jewish scholars as to whether Keturah was, or was not, the same person as Hagar—the servant of Abraham's wife Sarah, and Abraham's concubine—who (together with her son Ishmael) was sent away by Abraham at the insistence of Sarah) . What kind  of god is yours?
Mathew V. Zacharia, NEW YORK 2017-08-23 11:47:36
Wise advise to ponder upon. Came in the late 60"s. Witnessed every blessing. Nothing but the grace of my God of Abraham, Isaac and Jacob. so my advise is trust your past in God's mercy, trust your present in God's love and trust your future in God's providence. 
SchCast 2017-08-24 10:12:59

Is there any presence of immaterial things in this Universe?  Let us look at a recent article. So before you guys stamp on the gullible emalyalee readers, think twice because you cannot take excuse in the name of Science and Technology. The article below is by Joe Heschmeyer   in Filed under Science.

 

One common arguments from atheists is that matter is all there is, and that the immaterial (God, angels, the human soul, etc.) simply doesn't exist. This position is generally called “philosophical materialism,” although that term encompasses a number of distinct positions. In any case, here’s one of the clearest presentations of this argument:
 

"When we speak of immaterial things, we are speaking of something that has no physical substance. Now, if you think about this, everything we know to exist has physical properties. Your arm, leg, mind, blood, teeth, tongue, and everything else are physical. They are in the form of your physical body. Your brain can’t work without physical/material processes of chemistry and electricity. Electricity can’t work without the physical electrons. A windmill can’t work without the physical air that passes across its blades. Everything we know to exist is physical. [….]
 
So, if God is not material, what is God? If there is no answer for what God is, all we can say is God doesn't exist, or he exists nowhere and is comprised of nothing, which I don’t see how that isn't the same exact thing. It is rather interesting how the theist description of what there God is actually puts their God out of existence."

 
Or, a shorter version of essentially the same argument:
 

"If we are talking about immaterial existence, then there is nothing to differentiate an entity or "thing" which exists from one which does not exist."

 
Often (including in the second link provided), these discussions descend into debates over speculative science: whether or not dark energy or photons have mass, etc. But I think that this materialist argument can be answered easily, using agreed-upon evidence. In other words, the fact that the universe is made up of something other than matter is self-evident, and should be admitted by anyone, upon close reflection. In addition to matter, we also see immaterial forms that can dictate the nature and behavior of the matter itself.

We can observe forms in nature, and cannot account for them in purely material ways. This is true even of forms that cannot exist apart from matter.  Consider the following examples, from most to least technical:
 
1. Isomers: This is my favorite example. When two or more (different) compounds share the same molecular formula, you have 
isomers. For example, there are three different compounds with the molecular formula C3H8O: methoxyethane (a colorless gas that is extremely flammable and reactive); propanol (a liquid solvent used in the pharmaceutical industry); and isopropyl alcohol (rubbing alcohol).

These are different substances, with different chemical properties. Yet these differences are not material. They’re formal. That is, each of the three substances is made up of the identical atoms: three carbon, right hydrogen, and one oxygen. It is the arrangement of those molecules that determines whether the substance will be methoxyethanepropanol, or rubbing alcohol. The same matter, in different forms, produces different substances.

2. Phase Changes: A more obvious example of this would be the phase changes of water. Depending on its form (solid, liquid, or gaseous), it exhibits different properties, and is structured differently. Yet it maintains the same molecular and structural formula.

3. Surfaces: The surface of a table is not the table itself. Surfaces are immaterial, and have no mass, and occupy no three-dimensional space. If you doubt this, try to imagine a surface that is three feet deep. Whatever you are visualizing is not a surface, but a substance with surfaces of its own. But we can still observe that surfaces exist.

4. Shapes: Envision two different objects of equal mass, made of identical materials. The first is a wooden cube, and the second is a wooden sphere. The difference between the two objects wouldn't be material, but formal.
 
In each of these cases, the form itself is immaterial. To test this, take your wooden objects, and remove the matter that they have in common (the wood). Likewise, take your isomers, and remove the matter that they have in common (the carbon, hydrogen, and oxygen). The result will be the same: you will be left with nothing. But does that mean that the different objects were, in fact, the same? Of course not. It means only that, in each of these cases, differences exist between the substances, but these differences cannot be isolated by removing the material common to each. That’s because these differences are immaterial, rather than material.

Those cases are obvious enough. A less obvious, but dramatically more important, example of a perceivable form is life itself. Consider what philosopher Dr. Peter Kreeft fittingly named the “Dead Cow Argument”: imagine you come across two cows--one that is alive, and one that has just died. What is the difference between these two cows? Craig Payne, quoting Kreeft, explains:
 

"There appears to be no material difference (e.g., in size or weight or color) between the two cows. Yet something is clearly missing. What is it?” The obvious answer is that the cow is “clearly missing” its life – its “soul” or anima, in other words, its animating principle or form, that which causes the cow to live and develop as a cow."

 
So the living and the dead cow, at this point, are still materially identical. Nevertheless, we can immediately observe that an immaterial difference exists, and a radically important one. As Kreeft notes, both cows have air in their lungs, but only one can breathe. This distinction is, as noted above, the “animating” principle of the matter: the form enabling a particular material substance to live. It is from this that we have the simplest understanding of what a soul is: the animating principle of a body.

Certainly, this is only the beginning of a discussion on the soul, not the end. We’re still left to determine what sort of a thing the immaterial soul is, whether a human soul is like a cow soul, and so on.  But this line of reasoning does dispel the notion that the material is all that there is.
 
 
Originally published at Shameless Popery. Used with author's permission

വിദ്യാധരൻ 2017-08-24 12:01:30

                                               സങ്കീര്‍ണ്ണത നിറഞ്ഞ ദൈവം
                                                 (സമ്പാദകൻ -വിദ്യാധരൻ)

പ്രപഞ്ചത്തിലുള്ള എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു അസ്തിത്വത്തെയാണ്. ദൈവം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈശ്വരവിശ്വാസികൾ‌ ദൈവത്തെ മനുഷ്യ ബുദ്ധിയുടെ പരിമിതിയിൽ നിന്നുകൊണ്ട് പൂർണമായി നിർവചിക്കാനാകാത്ത നിത്യ സത്യമാണ് എന്നും, സർവ നന്മകളുടെയും പൂർണഭാവമാണ് എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഭാരതത്തിൽ ഇതിൽ നിന്നും വ്യത്യസ്തമായി ഈശ്വരന് "തമോഗുണത്തിന്റെ" അടിസ്ഥാനത്തിൽ സംഹാരത്തിന്റെ വിശേഷണങ്ങളും നൽകി കാണാറുണ്ട്. ഓരോരുത്തരും അവരുടെ സാഹചര്യമനുസരിച്ചും പാരമ്പര്യമനുസരിച്ചും വ്യത്യസ്ത പേരുകൾ വിളിച്ചുവെങ്കിലും ശക്തി ഒന്നുതന്നെയാണെന്ന് ദൈവ വിശ്വാസികൾക്കിടയിൽ പൊതുവേ സമവായമുണ്ട് .

ചിലർ തങ്ങളുടെ നിസ്സഹായ അവസ്ഥയിലും മറ്റു ചിലർ സ്വർഗമോഹം, നരകഭയം, മോക്ഷം, പരമപദപ്രാപ്തി, നിർവാണം തുടങ്ങിയ സങ്കൽപ്പങ്ങൾക്ക് വേണ്ടിയും ദൈവത്തെ ആരാധിക്കാറുണ്ട്. കാണുന്നതിനപ്പുറം ഗ്രഹിക്കാൻ കഴിയാത്തവർ ദേവീ ദേവന്മാരുടെ രൂപ വൈഭവങ്ങളെ ആരാധിക്കുന്നതും ദൈവിക സാന്നിധ്യം അപേക്ഷിച്ച് കൊണ്ടാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ദൈവത്തെ അംഗീകരിക്കാനോ, മനുഷ്യശക്തിക്ക് അതീതമായി ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കാത്തവർ ദൈവം എന്ന പ്രാചീന ഗോത്ര സങ്കൽപ്പത്തെ ഒരു അന്ധവിശ്വാസമായി മാത്രം കാണുന്നു.

മതം എന്നാൽ അഭിപ്രായം എന്നാണ് അർത്ഥം. വിവിധ മതങ്ങൾ ദൈവത്തെ പറ്റി പല അഭിപ്രായങ്ങൾ ആണ് പറയുന്നത്. മതത്തിന്റെ ഭാഗമായിട്ടും അല്ലാതെയും ദൈവത്തെ കണക്കാക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസത്തിൽ സാധാരണഗതിയിൽ "പരബ്രഹ്മം", "ഈശ്വരൻ", "ഓംകാരം" അഥവാ "പരമാത്മാവ്" എന്നത് ദൈവത്തെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. ത്രിമൂർത്തികളും ത്രിദേവിമാരും പരബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ഇവർ ഈശ്വരനെ തൂണിലും തുരുമ്പിലും വരെ കാണുന്നവരാണ്. വിശ്വദേവതാസങ്കൽപ്പം എന്നും പറയാം. ശൈവ ശാക്തേയ വൈഷ്ണവ മതങ്ങളുടെ ഒരു സങ്കലനമാണ് ഇന്നത്തെ ഹൈന്ദവ വിശ്വാസം എന്ന് പറയാം. ശൈവമതക്കാർ "പരമാത്മാ ശിവൻ, വൈഷ്ണവർ "നാരായണൻ", ശാക്തേയർ "ആദിശക്തി ദേവി", ഗണപതേയ മതക്കാർ "വിഘ്നേശ്വര ഗണപതി" എന്നും ഈശ്വരനെ സംബോധന ചെയ്തിരുന്നു.

അറബിയിലെ അല്ലാഹു എന്ന പദം സെമിറ്റിക് മതമായ ഇസ്ലാമിന്റെ ദൈവ സംജ്ഞയായുപയോഗിക്കുന്നു. പ്രാചീന അറബ് ഗോത്ര സംസ്കാരത്തെ ഉൾക്കൊണ്ട ഒന്നാണിത്. സൃഷ്ടിയെയും സ്രഷ്ടാവിനെയും ഇവർ രണ്ടായി കാണുന്നു. യഹോവ എന്നും YHVH എന്ന ചതുരക്ഷരിയായും പുരാതന യഹൂദരും യഹോവയുടെ സാക്ഷികളും ദൈവത്തിനെ കുറിക്കുന്നു. അതേ പേരു തന്നെ ക്രിസ്തുമതാനുയായികളും ദൈവത്തിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. മറ്റൊരു സെമിറ്റിക് മതമായ ക്രിസ്തു മതത്തിൽ പൊതുവെ ദൈവത്തെ കുറിക്കാൻ "കർത്താവ്‌", "ക്രിസ്തു" അഥവാ "ദൈവം" (ഗ്രീക്കിൽ അഡൊനെയ്‌); "പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് (ത്രീത്വം)" തുടങ്ങിയ സ്ഥാനപ്പേരുകളാണ് ഉപയോഗിക്കുന്നത്. "ബോധം" ആണ് ബുദ്ധമതത്തിലെ ദൈവം. പൊതുവെ ബുദ്ധ-ജൈന മതങ്ങൾ നിരീശ്വരവാദ മതങ്ങൾ ആയും കണക്കാക്കപ്പെടാറുണ്ട്. ഹിന്ദുമതത്തിലും നിരീശ്വരവാദത്തിന് നിലനിൽപ്പുണ്ട്. ചാർവാക മഹർഷിമാർ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദൈവ-ബഹുദേവത- നിരീശ്വരവാദികളുടെ ഒരു കൂട്ടമായി ഹൈന്ദവ ധർമത്തെ പൊതുവെ കണക്കാക്കപ്പെടാറുണ്ട്. സമകാലീന മതങ്ങളിലെ അനാചാരങ്ങളെയും സ്ത്രീവിരുദ്ധതയെയും ആക്ഷേപഹാസ്യത്തിലൂടെ തുറന്നു കാട്ടുന്ന ഡിങ്കമതത്തിൽ "ഡിങ്കൻ" എന്നൊരു ദൈവത്തെയും അവതരിപ്പിക്കുന്നുണ്ട്. ഡിങ്കമതം ഒരു പുതിയ നിരീശ്വര-യുക്തിവാദ മതമാണ്.
 

Ninan Mathullah 2017-08-24 17:00:48
Very good thoughts.

To avoid misunderstanding this post here about Christian Trinity as there is only one God in Christianity.

To understand Trinity a person needs grace from God. With our little brain it is impossible. God created man in his own image and so to understand Trinity look at man. Man has a body, mind and spirit. Spirit can be compared to Holy Spirit. Soul is the mind and can be compared to God the Father and Jesus Christ the Son of God is the Word of God- three in one. In Christian Theology, Jesus is the son of God just as your word can be called your son as you as you produced it. As language has limitations in expressing meaning and in the availability of words, and original prophets who wrote it and translators and scribes have different understandings about the subject, the original meaning can get misinterpreted in translation and transcription. Your word is the same as your mind, but mind must know it first before word can utter it. So Jesus said that he and Father the same and Father only knows the time of his second coming. Pray that God give the understanding to know God without which you can not know God.
George V 2017-08-25 11:00:31
ഇത് ഒരു വെല്ലുവിളിയോ ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചോ അല്ല.മിക്ക ആളുകളുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകാവുന്ന ചില നിഷ്കളങ്ക സംശയങ്ങൾ മാത്രം.സംശയിക്കുന്നതിനെ പേടിയോടെ കാണാതിരിക്കുക. നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ സംശയിക്കുക.
തൻറ്റെ വിശ്വാസം മാത്രമാണ് ശരിയായതെന്നും മറ്റുള്ളവരുടേത് ശരിയല്ലെന്നുമുള്ള വർഗ്ഗീയമായ ചിന്തകൾ നിങ്ങളുടെ മനസ്സിൽ രൂപം കൊള്ളുമ്പോൾ ഈ ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചു നോക്കുക...
1) സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം? എന്താണ് അതിനുള്ള മാനദണ്ഡം?
2) ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?
(കേരളത്തിൽ 
2011ലെ കണക്കു പ്രകാരം മതങ്ങളുടെ വളർച്ച 2 ശതമാനവും നിരീശ്വരവാദികളുടെ വളർച്ച 294 ശതമാനവുമാണെന്നാണ് കണക്കുകൾ)
3) മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതർ മുഖേനയോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ ലളിതമായി ആർക്കും മനസ്സിലാവുന്ന വിധത്തിൽ straight forward ആയി എഴുതപ്പെടാത്തത്?
4) കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്.. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?
5) ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല; ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില് എന്താണ് അതിന് കാരണം?‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?
6) മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ ഉണ്ടാക്കിയത് എന്തിനാണ്?
7) കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?
8) ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്? വസ്ത്രം മനുഷ്യർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ?
9) പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?
10) ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ ?.
11) ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്? ഇനി ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?
12) ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)
13) ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്? ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?
14) സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?
15) എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാ മതസ്ഥരും ആ ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തിൻറ്റെ മതത്തിൽ വിശ്വസിക്കുകയും ചെയ്യുമല്ലോ.അതുവഴി വർഗ്ഗീയ കലാപങ്ങളും ഇല്ലാതായികിട്ടും.
16) ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാ ണ്. ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്?
17) ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു. പിന്നെന്തിനാണ് അതേ മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ നിലനിൽക്കുന്നത്? മരണാനന്തരം ദൈവം കൊടുക്കുന്ന ശിക്ഷയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ അത്?
18) ഈ ലോകം മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുന്നു..പക്ഷേ എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?
19) പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ , എന്തെടുക്കുകയാണ്?.
20) ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലുമൊക്കെയുള്ള ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?
21) തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?
22) അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
(മണിക്കൂറുകളോളം ഓപ്പറേഷൻ തിയേറ്ററിൽ കഠിന പരിശ്രമം നടത്തി ജീവൻ രക്ഷിച്ച് പുറത്തുവരുന്ന ഡോക്ടറുടെ മുഖത്തു നോക്കി ഇങ്ങനെ പറയാൻ വിശ്വാസികൾക്ക് യാതൊരു മടിയുമില്ല)
23)എല്ലാ മതങ്ങളിലും തിന്മയുടെയും ദുഷ്ടതയുടേയും പ്രതീകമായി പിശാച്/ചെകുത്താൻ തുടങ്ങിയവയെ കാണാം. ദൈവമാണു പിശാചിനെയും സൃഷ്ടിച്ചതെങ്കിൽ പിശാചിനേക്കാൾ ദുഷ്ടനല്ലേ ദൈവം?
24) ദൈവത്തെ ആരു സൃഷ്ടിച്ചു എന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷേഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എവിടെയായിരുന്നു ?.
25) ലോകത്ത് നൂറുകണക്കിന് മതങ്ങളും ദൈവങ്ങളും ഉണ്ട്. എല്ലാ വിശ്വാസികളും താൻ വിശ്വസിക്കുന്ന മതത്തെയും ദൈവത്തെയും ഒഴിച്ച് മറ്റുള്ളവയെയെല്ലാം നിരാകരിക്കുന്നു. അപ്പോൾ ഒരർത്ഥത്തിൽ എല്ലാവരും നിരീശ്വരവാദികളല്ലേ..? ഇനി എല്ലാ മതവും ശരിയാണെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ആരെങ്കിലും മതം മാറാൻ തയ്യാറുണ്ടോ..?
26) മനുഷ്യരുടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്നു പറയുന്നു. അപ്പോൾ മനുഷ്യൻറ്റെ ശരി തെറ്റുകൾക്ക് മനുഷ്യർ എങ്ങനെ ഉത്തരവാദിയാകും?എന്നിട്ട് ആ തെറ്റുകളുടെ പേരിൽ അവനെ ശിക്ഷിക്കുന്നത് ന്യായമാണോ?
27)പ്രാർത്ഥന എന്നാൽ ദൈവം മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങൾ നമുക്ക് സ്വീകാര്യമല്ലാതെ വരുമ്പോൾ അതിനെ നിരസിക്കുകയും നമ്മുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങൾ മാറ്റാൻ ആവശ്യപ്പെടലുമല്ലേ? ലോകത്തുള്ളവരെല്ലാം കൂടി ഒന്നിച്ച് പ്രാർത്ഥിച്ചാലും ഒരു ഇലയെങ്കിലും മറിച്ചിടാൻ കഴിയുമോ?
28) നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ന്യായീകരണങ്ങൾ നിരത്തുകയും ചെയ്യുമായിരുന്നില്ലേ?.
അതായത് നിങ്ങളുടെ മാതാപിതാക്കൾ ഈ മതത്തിൽ വിശ്വസിക്കുകയും നിങ്ങൾക്ക് ചെറുപ്പം മുതലേ അത് പകർന്നു തരികയും ചെയ്തതുകൊണ്ടു മാത്രമല്ലേ നിങ്ങളും ഈ മതത്തിൽ 'പെട്ടു' പോയത്?
(കടപ്പാട് FB)
Ninan Mathullah 2017-08-25 17:03:40
We can not blame anybody for such questions as it is natural to arise in human mind. Since this is an essay question answer can not be giver here. But answers to most of these questions are available in different books by religious philosophers. To begin with you might listen to this Youtube video (link below). Some of the answers already discussed here before. You might also consider reading, 'Metamorphosis of an Atheist, Bibilinte Daivikatha- Vimarsananghalkulla Marupadi and Upasana- Daivam Prasadhikkuvan' by the same author. These books are available at OM Books in India (27 Bookstores) and facebook page, bvpublishing.org. For more information visit www.bvpublishing.org. After reading these, if you have a specific question we can discuss here one by one.


https://www.youtube.com/watch?v=aeoLjKwak8Q&t=365s
ദൈവം 2017-08-25 20:05:38
ഞാൻ ഒരു പിടകിട്ടാപുള്ളിയാണ് 
ചോദ്യങ്ങൾ ചോദിച്ചു 
ഉത്തരം കിട്ടാതെ നിങ്ങൾ മരിക്കും 
നിങ്ങളെ ഇട്ടു കറക്കി കൊല്ലണം 
അതാണ് എന്റെ ലക്‌ഷ്യം 
എത്രപേര് എന്നെ അന്വേഷിച്ചു 
കാട്ടിലും  മേട്ടിലും അലയുന്നു 
ചുമ്മാ ഉറക്കം തൂങ്ങിയിരുന്നു 
സർവ്വ സുഖങ്ങളും രുചിക്കുമ്പോൾ  
നിങ്ങളെന്നെ ദൈവമാക്കി ഇരുത്തി
നാടായ നാടുമുഴുവൻ ചുറ്റുന്നു
ഞാൻ പഞ്ചഭൂതങ്ങളാൽ തീർത്ത 
ഈ അണ്ഡ കടാഹവും താരാഗണവും 
അതിലെ ജീവജാലങ്ങളും എന്റെ 
കരവിരുതിൽ കുഞ്ഞുങ്ങളാണെന്നു 
ചൊല്ലി വൃഥാ നിങ്ങളെന്ന പോറ്റുന്നു 
നിങ്ങൾക്ക് ഭ്രാന്താണ് 
നിങ്ങളുടെ തലമണ്ടക്ക് 'മെറ്റമോർഫിസം' 
ഞാൻ ചുമ്മാ ഇരുന്നു ഊതുന്നതാണ് 
'ഹാർവി' യെന്നും ,  പൊറിയാണെന്നും 
എന്റെ  ഉച്ഛാസമാണെന്നും ജനം 
എന്റെ പേരിൽ തട്ടിപ്പുകൾ ഏറുന്നു 
ഇന്നൊരു സന്യാസി ബലാൽസംഘത്തിനു 
ശിക്ഷിക്കപ്പെട്ടു പിന്നെ ഭക്തർ ഭ്രാന്തരായി 
യുദ്ധക്കളമായി തല കുറെ തെറിച്ചു 
ഒരു നടിയെ പീഡിപ്പിച്ചവൻ എന്നെ വിളിക്കുന്നു 
കാശെത്ര വേണമെങ്കിലും തരാമെന്നും 
എന്നെ വിട്ടയക്കണമെന്നും യാചിക്കുന്നു 
ഞാൻ നിസ്സഹായകൻ സാധുവാം ദൈവം
നിങ്ങളുടെ തോന്നിയവാസത്തിനു കൂട്ട് 
നില്ക്കാൻ എന്നെ അന്വേഷിക്കേണ്ട 
മോഷണം ചതി തട്ടിപ്പ് വെട്ടിപ്പ് എല്ലാത്തിനും 
ഞാൻ കൂട്ട് നിൽക്കണം പോൽ! ഉവ്വ! ഉവ്വ ! 
എന്നെ കിട്ടില്ല തലപോയാലും തീർച്ചതന്നെ 
andrew 2017-08-26 05:11:08
great thoughts Mr. George V

Theology itself is a fallacious term because the word logy stands for science & there is not even a single factor of science in theology.

Theology is simply literature about an imaginary being created by men, so it should be called myth. The myth of god was fabricated by men who were under the influence of phobias or fear. In the beginning humans were ignorant about the things and events around them. Primitive men had very little knowledge about the consequences and effects of different food on the human brain. Mushrooms, fruits, leaves, fruits etc has the ability to create hallucinations in the brain. God was created by such men under the influence.

During the intellectual growth of humans more and more facts were revealed and Science began to replace fear.

All the religions of the World came out of human ignorance. The primitive men thought the Earth was flat, Sun rises & sets, Moon is a night light, Stars are hanging from a giant ceiling above the Earth, fire, wind …..all are either gods or wrath of gods & women are inferior to men & was created for man to do whatever with them.

The religions being born out of pre- stone age fear, they were outdated long ago. It is foolish to hang on to it and try to justify it in the light of Science. Religions and their gods are fabricated myth of some ignorant men – that is the only science in any religion.

Religious man is a slave to myth & faith- all faiths are blind. Faith cannot see or accept true knowledge = Science.

Some humans have multiple degrees in Science related subjects, but they are their academic achievements. Some of them go to the extend of worshiping even 'human gods'; some propagate religious foolishness. Just because 'men of science' did so or said so won't make it right or Science. Those men were not able to eliminate and throw out the foolishness of myth & religion they were born into & brought up. Most humans remain in the same religion they are born in. They live in and breath religion like air. Stop confusing or mixing up Science and Scientist. Most scientists may be good in the field they achieved efficiency, but that won't make them an expert in every thing or omniscient.

So worship and acknowledge Science and not the scientist.

As Science progress, we can be hopeful; more and more will free themselves from the jail cells of ignorance and religion will wither away.

JOHNY KUTTY 2017-08-26 07:11:57
ശ്രീ ജോർജിന്റെ ചോദ്യങ്ങൾ വളരെ കാലിക പ്രാധാന്യം ഉള്ളവയാണ്. അത് പ്രസിദ്ധീകരിച്ച ഇമലയാളിയെ അഭിനന്ദിക്കുന്നു.  ശരിക്കും എത്ര ദൈവങ്ങൾ ഉണ്ട് ? അന്യ ദൈവങ്ങളെ ആരാധിക്കരുത് എന്നാണു മിക്ക ദൈവങ്ങളും പറയുന്നത്. അതുകൊണ്ടു തന്നെ  വേറെയും ദൈവങ്ങൾ ഉണ്ടെന്നു ദൈവം തന്നെ സമ്മതിക്കിന്നു. പുരോഹിതരും ഉപദേശിമാരും അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്ന ഉത്തരമേ തരൂ. 
ചെകുത്താൻ 2017-08-26 12:27:51
നിന്റെ പേര് ദൈവമെങ്കിൽ 
എന്റെ പേര് ചെകുത്താൻ 
ഞാനില്ലെങ്കിൽ നീയില്ല 
മതം എന്നത് എന്റെ 
ബ്രെയിൻ ചൈൽഡാണ് 
അതുപോലെ ക്രൈസ്‌തവ മതം 
ഹൈന്ദവ മതം മഹമ്മദീയ മതം 
അതിന്റെ നേതാക്കന്മാരും 
ഇവരെല്ലാം എന്റെ പേ റോളിലാണ് 
ഇപ്പോൾ ഈ ലേഖനം നോക്കുക 
ഇത് വായിക്കുമ്പോൾ തോന്നും 
ഇത് സമാധാനം സൃഷിട്ടിക്കുമെന്ന് 
പക്ഷെ ആരെല്ലാമാണ് ഇതിന്റെ 
ചുവട്ടിൽ എത്തിയിരിക്കുന്നത് ?
മാത്തുള്ള എന്റെ മുന്നണി 
പോരാളിയാണ് .ചാവേർ പടയുടെ തലവൻ 
ഇവർക്കുപോലും അറിയില്ല അവർ 
എനിക്ക് വേണ്ടി യുദ്ധം ചെയ്യുന്നു എന്ന് 
അവർ ബൈബിളിലെ എല്ലാ 
വേദവാക്യങ്ങളും ഹൃദ്യസ്ഥമാക്കിരിയിരിക്കുന്നു 
നിങ്ങൾക്കറിയില്ലേ ബൈബിളെ 
വാക്യങ്ങൾ വച്ചാണ് ഞാൻ 
യേശുവിനെയും പരീക്ഷിച്ചതെന്ന് ?
അല്ല നിങ്ങൾക്ക് ബോധം വരുന്നത് 
എനിക്ക് ഇഷ്ടമല്ല. കാരണം അപ്പോളാണ് 
നിങ്ങൾ എനിക്ക് നേരെ 
വാളെടുക്കുന്നത് 
ഏറെ ശത്രുക്കളാണ് നിങ്ങൾ 
നിരീശ്വരൻ , അന്തപ്പൻ , 
പിന്നെ അന്ത്രയോസ് എന്ന തല 
തെറിച്ചവൻ .  ഇവരാണ് യാഥാർത്തിൽ 
എന്നെ ചെകുത്താൻ ആക്കുന്നത് 
ഞാനില്ലാതെ ആരുമില്ല 
അത് മനസ്സിലാക്കിയിരിക്കുന്നത് നന്ന് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക