Image

ലയനത്തിന്‌ പിന്നാലെ അണ്ണാഡിഎംകെയില്‍ വീണ്ടും പ്രതിസന്ധി: 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

Published on 22 August, 2017
ലയനത്തിന്‌ പിന്നാലെ അണ്ണാഡിഎംകെയില്‍ വീണ്ടും പ്രതിസന്ധി: 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു


ചെന്നൈ: തമിഴ്‌നാട്ടില്‍ ഒപിഎസ്‌ ഇപിഎസ്‌ ലയനത്തോടെ ശക്തിപ്പെട്ട അണ്ണാഡിഎംകെയില്‍ വീണ്ടും പ്രതിസന്ധിയായി 19 എംഎല്‍എമാരുടെ കൂറുമാറല്‍. ടിടിവി ദിനകരന്‍ നയിക്കുന്ന ശശികലയുടെ മന്നാര്‍ഗുഡി മാഫിയയുമായി ചേര്‍ന്നാണ്‌ 19 എംഎല്‍എമാര്‍ ഭിന്നിച്ചത്‌. 

എടപ്പാടി പളനിസാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ച്‌ ദിനകരന്‍ പക്ഷത്തുള്ള എംഎല്‍എമാര്‍ ഗവര്‍ണറെ രാജ്‌ഭവനിലെത്തി കണ്ടു. ഇതോടെ തമിഴ്‌നാട്‌ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്‌ നടത്താന്‍ ഉത്തരവിടേണ്ട സാഹചര്യമാണ്‌ ഉണ്ടായിരിക്കുന്നത്‌.

ജയലളിതയുടെ മരണത്തോടെ 233 അംഗങ്ങളായി ചുരുങ്ങിയ തമിഴ്‌നാട്‌ നിയമസഭയില്‍ 117 ആണ്‌ കേവല ഭൂരിപക്ഷം. പനീര്‍ശെല്‍വം വിമതനായി നിന്ന സമയത്ത്‌ 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ്‌ പളനിസാമി വിശ്വാസ വോട്ടെടുപ്പ്‌ ജയിച്ചത്‌. 11 എംഎല്‍എമാരാണ്‌ ഒപിഎസ്‌ പക്ഷത്തുണ്ടായത്‌.

 ഒപിഎസ്‌ ഇപിഎസ്‌ ലയനത്തോടെ അണ്ണാഡിഎംകെ ശക്തമായ നിലയിലെത്തിയപ്പോഴാണ്‌ 19 എംഎല്‍എമാര്‍ ദിനകരനൊപ്പം കൂടിയത്‌. ഇതോടെ വിശ്വാസ വോട്ടെടുപ്പ്‌ നടന്നാല്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ വീഴാനുള്ള സാധ്യത ഇരട്ടിയായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക