Image

മുത്തലാഖ് വിധി സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ്

Published on 22 August, 2017
മുത്തലാഖ് വിധി സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിക്കു വേണ്ടി പോരാടിയ സ്ത്രീകളെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തിനിയമം സംരക്ഷിച്ചു കൊണ്ട് മുത്തലാഖ് നിരോധിച്ച കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാകനുമായ കപില്‍ സിബല്‍ പ്രതികരിച്ചു. 

സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്നതും സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകരുന്നതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. 

വിധിയെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ സ്വാഗതം ചെയ്തു.

അതേസമയം വിധി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സെപ്തംബര്‍ 10ന് ഭോപ്പാലില്‍ യോഗം ചേരുമെന്ന് അറിയിച്ചു. ഈ സമയത്ത് വിധിയെക്കുറിച്ച് പറയുന്നത് ഉചിതമായിരിക്കില്ല. ഭോപ്പാലിലെ യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലീ റഹ്മാനി പ്രതികരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക