Image

കൊച്ചിയിലെത്താന്‍ സണ്ണി വാങ്ങിയ പ്രതിഫലം!!

Published on 22 August, 2017
കൊച്ചിയിലെത്താന്‍ സണ്ണി വാങ്ങിയ പ്രതിഫലം!!
ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ കൊച്ചി സ്വീകരിച്ചത് ആവേശത്തോടെയായിരുന്നു. സന്ദര്‍ശനത്തിന് ശേഷം താരത്തെ കാണാന്‍ തടുച്ചുകൂടിയ വന്‍ ജനാവലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അവസാനിച്ചിട്ടില്ല. സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറയുകയാണ് ഈ താരം. ഉദ്ഘാടനത്തിനായി താരം വാങ്ങിയ പ്രതിഫലമാണ് പുതിയ വാര്‍ത്ത.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനായിരുന്നു സണ്ണി കൊച്ചിയിലെത്തിയത്. കൊച്ചിയിലേക്കു വരാനും തിരിച്ചു പോകാനുമായി രണ്ട് ബിസിനസ് ക്ലാസ് വിമാനടിക്കറ്റുകളും, ഉദ്ഘാടനത്തിനുള്ള പ്രതിഫലമായി 14 ലക്ഷം രൂപയും സണ്ണി പ്രതിഫലമായി വാങ്ങി. കൊച്ചിയിലെ താരത്തിന്റെ പ്രത്യേക സുരക്ഷ സംവിധാനങ്ങളും സ്ഥാപനത്തിന്റെ ചെലവിലായിരുന്നു. ചുരുക്കം പറഞ്ഞാല്‍ സണ്ണിയെ കൊച്ചിയിലെത്തിക്കാന്‍ 16 ലക്ഷത്തിലധികം രൂപയാണ് സ്ഥാപനം ചെലവഴിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക