Image

പ്രണയമുണ്ടായിരുന്നു; പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാനാകാഞ്ഞപ്പോള്‍ പുകവലിയും മദ്യപാനവും തുടങ്ങി; ഉണ്ണി മുകുന്ദന്‍ പറയുന്നു

Published on 22 August, 2017
പ്രണയമുണ്ടായിരുന്നു; പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാനാകാഞ്ഞപ്പോള്‍ പുകവലിയും മദ്യപാനവും തുടങ്ങി; ഉണ്ണി മുകുന്ദന്‍ പറയുന്നു

യുവതാരങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് ഉണ്ണി മുകുന്ദന്‍. ക്ലിന്റിലെ ജോസഫ് എന്ന കഥാപാത്രം ഏവരും ഏറ്റെടുത്തു. മല്ലു സിങ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാളികളുടെ പ്രിയ താരമായി മാറിയത്. എന്നാല്‍ ആ ചിത്രത്തിനു ശേഷം ഏതാണ്ട് ഒരു വര്‍ഷത്തോളം ഉണ്ണി മുകുന്ദന്‍ സജീവമായിരുന്നില്ല. അതിനുള്ള കാരണം താരം വ്യക്തമാക്കിരിക്കുകയാണ്.

ഒരു പെണ്ണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അതു നടക്കാതെ പോയപ്പോള്‍ താന്‍ പുകവലിയും മദ്യപാനവും തുടങ്ങി എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ആ സമയത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ… മല്ലു സിങ് ഒരു വലിയ ബ്രേക്ക് തന്നെയായിരുന്നു. പിന്നീട് അഹമദാബാദിലേയ്ക്കു പോയ ഞാന്‍ ഒന്‍പതു മാസം കഴിഞ്ഞാണു തിരിച്ചു വരുന്നത്. ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. കല്ല്യാണം കഴിക്കാന്‍ ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ അതു നടക്കാതെ പോയി. അതും എന്റെ തിരിച്ചു പോക്കിനു കാരണമായിരുന്നു. പുകവലിയും മദ്യപാനവും തുടങ്ങി. സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയുണ്ടായി. അങ്ങനെ മനസ് വല്ലാതിരുന്നപ്പോള്‍ വൃതമെടുത്തു ശബരിമലയില്‍ പോയി. ആ സമയത്ത് ലാല്‍ ജോസ് ചേട്ടന്റെ വിക്രമാദിത്യനിലേക്ക് വിളിച്ചു. അങ്ങനെ സിനിമയിലേയ്ക്ക് തിരിച്ചെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക