സെവന്ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുള്ളിക്കാരന് സ്റ്റാറാ ഓണത്തിന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറാണ്. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്, ഇന്നസെന്റ്, ഹരീഷ് കണാരന്, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപള്ളിയാണ്.