Image

സിഡ്‌നി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 3 ഞായറാഴ്ച

Published on 22 August, 2017
സിഡ്‌നി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 3 ഞായറാഴ്ച
 
സിഡ്‌നി: സിഡ്‌നിയിലെ ഏറ്റവും വലിയ ഓണാഘോഷമായ സിഡ്‌നി മലയാളി അസോസിയേഷന്‍ അവതരിപ്പിക്കുന്ന പൊന്നോണം 2017 സെപ്റ്റംബര്‍ 3 ഞായറാഴ്ച ബ്ലാക്കടൗണ്‍ ബൗമാന്‍ ഹാളില്‍ വച്ചു നടക്കും. ആഘോഷ പരിപാടികളില്‍ ന്യൂ സൗത്ത് വെയില്‍സ് മള്‍ട്ടി കള്‍ച്ചറല്‍ മിനിസ്റ്റര്‍ റേ വില്യംസ് മുഖ്യ അതിഥിതിയായിരിക്കും. രാവിലെ 9ന് സിഡ്മല്‍ വനിതാ ഫോറം ഒരുക്കുന്ന അത്തപൂക്കളത്തോടു കൂടി പരിപാടികള്‍ ആരംഭിക്കും. 

തുടര്‍ന്ന് സിഡ്മല്‍ യൂത്ത്‌ഫോറം ഒരുക്കുന്ന വിവിധ നാടന്‍ കായിക/വിനോദ മത്സരങ്ങള്‍ നടക്കും. 11 മുതല്‍ ആരംഭിക്കുന്ന ഓണസദ്യ ഉച്ചക്ക് 2 വരെ നീളും. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും കലാപരിപടികളും അരങ്ങേറും. ഏകദേശം ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സംഘടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും 0470111154, 0404442288, 0402677259, 0401684724 എന്നീ നന്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

റിപ്പോര്‍ട്ട്: ജെയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക