ബര്‍ലിന്‍: ജര്‍മനിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖവും പേരുമുള്ള മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. പാര്‍ട്ടികളിലും മറ്റും ഉപയോഗിക്കാറുള്ള എക്സ്റ്റസി ഡ്രഗ്ഗിന്റെ വന്‍ ശേഖരമാണ് പിടിച്ചെടുത്തിരിക്കുന്നത്.
ഇതിന് വിപണിയില്‍ 39,000 യൂറോ വില കണക്കാക്കുന്നു. സാധാരണ നടത്താറുള്ള വാഹന പരിശോധനയ്ക്കിടെയാണ് അവിചാരിതമായി മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. 51 വയസുള്ള ഓസ്ട്രിയക്കാരന് ഓടിച്ചിരുന്ന വാനിലാണ് സൂക്ഷിച്ചിരുന്നത്. നെതര്‍ലന്‍ഡ്സില്‍നിന്നാണു താന്‍ ജര്മനിയിലെത്തിയതെന്ന് ഇയാള്‍ അറിയിച്ചു.
ഇയാളുടെ പതിനേഴുകാരനായ മകനും കൂടെയുണ്ടായിരുന്നു. ഇരുവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. നെതര്‍ലന്‍ഡ്സില്‍നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണു കരുതുന്നത്. കഴിഞ്ഞ ജൂലൈയിലും ട്രംപിന്റെ മുഖമുള്ള എക്സ്റ്റസി ഗുളികകള്‍ ബ്രിട്ടനില്‍നിന്നു പിടിച്ചെടുത്തിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍