Image

അവള്‍ വിളിക്കുന്നു (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 22 August, 2017
അവള്‍ വിളിക്കുന്നു (കവിത: ഫൈസല്‍ മാറഞ്ചേരി)
വിളക്കണച്ച നേരം വിരണ്ടു പോയതെന്തിനു നീ
വിണ പൂവിന്റെ രൂപമായിരുന്നു നിനക്കപ്പോള്‍
വിളിച്ചുണര്‍ത്തിയപ്പോള്‍ ഭയന്നു വിറച്ചെതെന്തിനു നീ
വിളര്‍ത്ത മുഖത്തിലും ഭംഗി തിരഞ്ഞു ഞാന്‍

വിളവെടുത്തു കളമൊഴിയാന്‍ തിരക്കെനിക്കില്ലായിരുന്നു
വിരണ്ടു പോയ നിന്റെ ചേഷ്ട കണ്ടു രസിച്ചു ഞാന്‍
വീമ്പു പറഞ്ഞ നിന്‍ വാചകങ്ങള്‍ മറന്നു പോയിരുന്നു നീ
വീരനെന്നൊരഹങ്കാരം എന്റെ സിരകളില്‍ മദിച്ചിരുന്നു

വീണ്ടും വീണ്ടും വീഞ്ഞായ് നുണഞ്ഞീടവേ
വീണുടഞ്ഞ നിന്റെ മാനം വിവശയായി കേണിടുമ്പോള്‍
വിജയശ്രീലാളിതനായി വീരപട്ടം അണിഞ്ഞു നിന്നു ഞാന്‍
വാക്കുകള്‍ മരിച്ച നിന്റെ അധരങ്ങളില്‍ ചോര പൊടിഞ്ഞിരുന്നു

വാര്‍ത്താ ചാനലുകളില്‍ ഞാന്‍ നിറഞ്ഞു നിന്നപ്പോള്‍
വായാനാ മുറികളില്‍ മുറിവേറ്റു ഞാന്‍ പിടഞ്ഞപ്പോള്‍
വീണ്ടും ഒരു ഇരയെ തേടുന്ന തിരക്കിലായിരുന്നു നീയപ്പോള്‍
വെബ്ക്യാമിന്‍ വ്യക്തതയില്‍
വല വിരിച്ചു വിവസ്ത്രയായി നീ !
Join WhatsApp News
അയ്യപ്പൻ 2017-08-23 03:49:25
അവൾ എന്നെയും വിളിക്കാറുണ്ട് ഫൈസലെ 
നമ്മളെ രണ്ടും ഒരുവൾ തന്നെയോ വിളിപ്പത് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക