Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

ജോര്‍ജ്ജ് ഓലിക്കല്‍ Published on 22 August, 2017
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം റവ. ഫാദര്‍ വിനോദ് മടത്തില്‍പ്പറമ്പില്‍ നിര്‍വ്വഹിച്ചു.

ഓഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10:30്‌റ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഹ്രസ്വചടങ്ങിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്, തുടര്‍ന്ന് 56 കാര്‍ഡ് ഗെയിമിന്റെ ഉത്ഘാടനം ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വറുഗീസ് നിര്‍വഹിച്ചു.

ട്രൈസ്‌സ്റ്റേറ്റ് ഏരിയായില്‍ നിന്നുള്ള എട്ട് ടീമുകള്‍ മത്‌സരത്തിനെത്തിയിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച മത്‌സരം രാത്രി 8:00 മണിവരെ നീണ്ടുനിന്നു. വാശിയേറിയ മത്‌സരത്തിന്റെ അവസാന റൗണ്ടില്‍ എ.ജെ ടീം (ന}ജേഴ്‌സി) വിജയികളായി. ഫിലാഡല്‍ഫിയായില്‍ നിന്നുള്ള പമ്പ ടീം റണ്ണറപ്പായി.

വിന്‍സന്റ് ഇമ്മാനുവല്‍, മാത| ജോസഫ് കോഡിനേറ്റഴ്‌സായുള്ള കമ്മറ്റിയാണ് മത്‌സരങ്ങള്‍ ക്രമീകരിച്ചത്. 
മണിലാല്‍ മത്തായി (ഹെല്‍ത്ത് കെയര്‍സ്റ്റാറ്റ്‌ ഹോംകെയര്‍), സുദര്‍ശന കുമാര്‍ (കാഷ്മീര്‍ ഗാര്‍ഡന്‍) എന്നിവരായിരുന്നു സ്‌പൊണ്‍സര്‍മാര്‍. 

പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ ഓണാഘോഷങ്ങളുടെ സമാപനവും തിരുവോണ പരിപാടികളും സെപ്തംബര്‍ 3-ന് സീറോമലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 വെല്‍ഷ്‌റോഡ് 19115) ക്രമീകരിച്ചിരിക്കുന്നത്, അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന്മണിക്ക് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമുള്ള വടംവലിമത്‌സരവും തുടര്‍ന്ന്‌സംസ്ക്കാരിക ഘോഷയാത്രയും, 4:00 മണിക്ക്‌ചേരുന്ന സമ്മേളനത്തില്‍ ഫിലാഡല്‍ഫിയായിലെ സാമൂഹികസാംസ്ക്കാരിക, രാഷ്ട്രീയനേതാക്കളും പങ്കെടുക്കും. സമ്മേളനത്തില്‍ വച്ച്‌വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും, കലാസാംസ്ക്കാരിക പരിപാടികളിലും വിഭവ സമൃദ്ധമായ ഓണസദ്യയിലും പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ചെയര്‍മാന്‍ റോണിവറുഗീസ് പറഞ്ഞു

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോണി വറുഗീസ് (ചെയര്‍മാന്‍): 267-243-9229, സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി): 267-322-8527, ടി.ജെ. തോംസണ്‍ (ട്രഷറര്‍): 215-429-2442, രാജന്‍ സാമുവല്‍ (ഓണാഘോഷ ചെയര്‍മാന്‍) 215435 1015
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2017-ലെ സംയുക്ത ഓണാഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക