Image

ടൊറന്റോ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 9 ന്

ടോമി കോക്കാട്ട്‌ Published on 22 August, 2017
ടൊറന്റോ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 9 ന്
ടൊറന്റോ: കാനഡായിലെ ഏറ്റവും പഴക്കമേറിയ ടൊറന്റോ മലയാളി സമാജത്തിന്റെ 49-ാമത് ഓണാഘോഷം സെപ്റ്റംബര്‍ 9-ാം തീയ്യതി ശനിയാഴ്ച സാകാര്‍ബോയിലുള്ള സെനന്റര്‍ ഒക്കോണര്‍ സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 4 മണിക്ക് ഓണ സദ്യയോട്കൂടി ആരംഭിക്കുന്ന ഓണാഘോഷത്തിന് രണ്ട് മണിക്കൂറോളം നീളുന്ന കലാപരിപാടികള്‍ തയ്യാറായിട്ടുണ്ടെന്ന് കണ്‍വീനര്‍ അഗസ്റ്റ്യന്‍ തോമസും രാജീവ് ദേവസിയും അറിയിച്ചു.

ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ജോണ്‍ കണ്ടത്തിലിന് നല്‍കികൊണ്ട് സെക്രട്ടറി ജോസഫ് മാത്യൂസ് നിര്‍വ്വഹിച്ചു. മുതിര്‍ന്നവര്‍ക്ക് 20 ഡോളറും കുട്ടികള്‍ക്ക് 15 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ഈ വര്‍ഷത്തെ ഓണസദ്യ തയ്യാറാക്കുന്നത് ടേസ്റ്റ് ഓഫ് മലയാളീസാണ്. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സണ്ണി ജോസഫ് (പ്രസിഡന്റ്)- 647 297 1231, ജോസഫ് മാത്യു (സെക്രട്ടറി)- 647 501 1449, റോയ് ജോര്‍ജ് (ട്രഷറര്‍)- 647 966 0332
ടൊറന്റോ മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 9 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക