Image

'ശ്രീകുമാര്‍ മേനോനെ ശത്രുവാക്കിയത്‌ ഒടിയനെതിരെ നീങ്ങിയെന്ന തെറ്റിദ്ധാരണ: ജാമ്യഹര്‍ജിയില്‍ ദിലീപ്‌

Published on 23 August, 2017
  'ശ്രീകുമാര്‍ മേനോനെ ശത്രുവാക്കിയത്‌ ഒടിയനെതിരെ നീങ്ങിയെന്ന തെറ്റിദ്ധാരണ: ജാമ്യഹര്‍ജിയില്‍  ദിലീപ്‌


പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‌ നടന്‍ ദിലീപിനോട്‌ ശത്രുതയുണ്ടാകാന്‍ കാരണങ്ങളുണ്ടെന്ന വാദവുമായി ഹൈക്കോടതിയില്‍ ബി.രാമന്‍പിളള. 

ദിലീപിന്റെ ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ പേര്‌ പരാമര്‍ശിച്ചത്‌. 

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ദിലീപ്‌ ശ്രമിച്ചുവെന്ന വിശ്വാസമാണിതിന്‌ പിന്നില്‍. ഈ തെറ്റിദ്ധാരണയാണ്‌ കേസില്‍ കുടുക്കാന്‍ ശ്രീകുമാര്‍ മേനോന്‌ പ്രേരണയായതെന്നും വാദമുയര്‍ന്നു.

ദിലീപിനെ ഒഴിവാക്കി ഒരു പ്രമുഖ സ്ഥാപനത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാക്കി മഞ്‌ജു വാര്യരെ കൊണ്ടുവന്നത്‌ ശ്രീകുമാര്‍ മേനോനായിരുന്നു. വിവാഹമോചനത്തിന്‌ മുമ്പും മഞ്‌ജുവാര്യര്‍ ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

 മാധ്യമങ്ങളുമായി അടുപ്പമുളള ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്ന്‌ മൊഴി നല്‍കിയ സമയത്ത്‌ ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്ന അന്വേഷണ സംഘം ക്യാമറ ഓഫാക്കിയതായി ജാമ്യഹര്‍ജിയില്‍ നേരത്തെ ദിലീപ്‌ പറഞ്ഞിരുന്നു.

പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്‌ ഭരണമുന്നണിയിലെ നേതാവിന്റെ മകനുമായി ബിസിനസ്‌ ബന്ധമുണ്ടെന്നും ദിലീപിനോട്‌ നീരസം വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ്‌ ശ്രീകുമാര്‍ മേനോനെന്നും ഹര്‍ജിയില്‍ പറയുന്നു. 

ചലച്ചിത്ര മേഖലയിലെ ചിലര്‍ തന്റെ ഭാവി തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ്‌ ഈ കേസ്‌ എന്നാണ്‌ ജാമ്യഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന വാദം. 

ലാല്‍ നായകനും മഞ്‌ജു വാര്യര്‍ നായികയുമായ ഫാന്റസി സ്വഭാവമുളള ത്രില്ലര്‍ ചിത്രമാണ്‌ ഒടിയന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക