Image

മാര്‍ത്തോമ സഭാകൗണ്‍സിലിലേക്ക് റവ.ജോജി തോമസ്, വര്‍ക്കി എബ്രഹാം, നിര്‍മ്മല എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു

ഷാജി രാമപുരം Published on 23 August, 2017
മാര്‍ത്തോമ സഭാകൗണ്‍സിലിലേക്ക് റവ.ജോജി തോമസ്, വര്‍ക്കി എബ്രഹാം, നിര്‍മ്മല എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും സഭയുടെ ഭരണസമിതിയായ സഭാകൗണ്‍സിലിലേക്ക്(2017-2020) റവ.ജോജി തോമസ്, വര്‍ക്കി എബ്രഹാം, നിര്‍മ്മല എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടതായി ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.

റാന്നി വടശ്ശേരിക്കര സ്വദേശിയും, ന്യൂയോര്‍ക്ക് എപ്പിഫനി മാര്‍ത്തോമ ഇടവക വികാരിയും ആയ റവ.ജോജി തോമസ് കര്‍ണ്ണാടകയിലെ ഹോണോവാര്‍ മേഖലകളിലെയും, വടക്കന്‍ തിരുവിതാംകൂര്‍ മേഖലകളിലെയും മാര്‍ത്തോമ സ്‌ക്കൂളുകളുടെയും, സെക്കണ്ടരാബാദ് സെന്റ് തോമസ് ഹൈസ്‌ക്കൂളിന്റെയും ലോക്കല്‍ മാനേജരായും സേവനം ചെയ്തിട്ടുണ്ട്. ഹോണോവാര്‍ മാര്‍ത്തോമ ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ആയും, മാര്‍ത്തോമ യുവജനസഖ്യം കേന്ദ്രകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെക്കണ്ടരാബാദ് സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ലിജിജോജി ആണ് സഹധര്‍മ്മിണി.

ന്യൂയോര്‍ക്കിലെ ലോംങ്ങ് ഐലന്റ് മാര്‍ത്തോമ ഇടവകാംഗമായ വര്‍ക്കി എബ്രഹാം മുന്‍ സഭാ കൗണ്‍സില്‍ അംഗവും, സഭയുടെ എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് അംഗവും ആയിരുന്നു. യുണൈറ്റഡ് മീഡിയ ആന്റ് പ്രവാസി ചാനല്‍ ചെയര്‍മാനും, ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്ക് ഡയറക്ടറും ആണ്. മുന്‍ സഭാകൗണ്‍സില്‍ അംഗം സൂസമ്മ എബ്രഹാം ആണ് സഹധര്‍മ്മിണി.

ഡലവെയര്‍ സ്‌റ്റേറ്റില്‍ താമസിക്കുന്ന നിര്‍മ്മല അബ്രഹാം ഫിലാഡല്‍ഫിയ മാര്‍ത്തോമ ഇടവാംഗവും, നോര്‍ത്ത് അമേരിക്ക- യൂറോപ് ഭദ്രാസന സേവികാസംഘത്തിന്റെ പ്രഥമ സെക്രട്ടറിയും, ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മെക്‌സിക്കോ മിഷന്‍, നേറ്റീവ് അമേരിക്കന്‍ മിഷന്‍ എന്നിവയുടെ പ്രഥമ കണ്‍വീനറും, സഭയെ പ്രതിനിധീകരിച്ച് വേള്‍ഡ് ഡേ പ്രയര്‍ നാഷ്ണല്‍ കമ്മിറ്റിയും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ ആഫ്രിക്കയിലെ സിംബാവെയില്‍ നടന്ന അസംബ്ലിയിലെ പ്രതിനിധിയും ആയിരുന്നു. അമേരിക്കയിലെ എന്‍ജിഒ യെ പ്രതിനിധാനം ചെയ്ത് യുഎന്‍ഒ യുടെ നേതൃത്വത്തില്‍ ചൈനയില്‍ നടന്ന ലോകവനിതാ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 1960- ല്‍ ഇന്ത്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം അമേരിക്കയില്‍ വന്ന ആദ്യകാല മലയാളീയായ ഒ.സി.എബ്രഹാം ആണ് ഭര്‍ത്താവ്.

മാര്‍ത്തോമ സഭാകൗണ്‍സിലിലേക്ക് റവ.ജോജി തോമസ്, വര്‍ക്കി എബ്രഹാം, നിര്‍മ്മല എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടുമാര്‍ത്തോമ സഭാകൗണ്‍സിലിലേക്ക് റവ.ജോജി തോമസ്, വര്‍ക്കി എബ്രഹാം, നിര്‍മ്മല എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടുമാര്‍ത്തോമ സഭാകൗണ്‍സിലിലേക്ക് റവ.ജോജി തോമസ്, വര്‍ക്കി എബ്രഹാം, നിര്‍മ്മല എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
യേശു 2017-08-23 11:10:01

ഇതൊന്നും എന്റെ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള വഴികളല്ല. എന്റെ പിൻഗാമികൾ എന്റെ കുരിശ് എടുത്ത് എന്നെ പിന്തുടരുന്നവരാണ്

34  എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
36  നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
37  അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
38  ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
39  നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
40  രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

തിരുമേനി അച്ചന്മാരുടെ ഒരു ശുപാർശയും അംഗീകരിക്കില്ല അവരെ കുറിച്ച് ഞാൻ രേഖപെടുത്തിയിരിക്കുന്നത് വായിച്ചു നോക്ക്

2  “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
3  ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
4  അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കെണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.
5  അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.
6  അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
7  അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു.
8  നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു;
9  നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.
10  നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.
11  നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
12  തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
13  കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;)
14  കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക