Image

എംഎല്‍എ അന്‍വറിന്റെ അനധികൃത ചെക്ക്‌ ഡാം പൊളിക്കും; എസ്റ്റിമേറ്റ്‌ തയ്യാറാക്കാന്‍ കളക്ടറുടെ ഉത്തരവ്‌

Published on 23 August, 2017
എംഎല്‍എ  അന്‍വറിന്റെ അനധികൃത ചെക്ക്‌ ഡാം പൊളിക്കും; എസ്റ്റിമേറ്റ്‌ തയ്യാറാക്കാന്‍ കളക്ടറുടെ ഉത്തരവ്‌


നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച്‌ നിര്‍മ്മിച്ച ചെക്ക്‌ ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം കളക്ടറുടെ ഉത്തരവ്‌. 

അനധികൃത ചെക്ക്‌ ഡാം ചെക്ക്‌ ഡാം പൊളിച്ചു മാറ്റുന്നത്‌ സംബന്ധിച്ച്‌ നാളെ കളക്ടറേറ്റില്‍ നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാന്‍ എംഎല്‍എക്ക്‌ നോട്ടീസ്‌ നല്‍കി. പെരന്തല്‍മണ്ണ സബ്‌ കളക്ടറാണ്‌ നോട്ടീസ്‌ നല്‍കിയത്‌. എംഎല്‍എയടക്കം പന്ത്രണ്ട്‌ പേര്‍ക്കാണ്‌ കളക്ടറുടെ നോട്ടീസ്‌.

ഡാം പൊളിക്കാനാവശ്യമായ എസ്റ്റിമേറ്റ്‌ തയ്യാറാക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ജെ.ഒ അരുണ്‍ ചെറുകിട ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നുള്ള നടപടികളാരംഭിച്ചു. 

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക എസ്റ്റിമേറ്റ്‌ തയ്യാറാക്കുകയും ചെയ്‌തിരുന്നു. 

ഇത്‌ ജില്ലാ കളക്ടര്‍ക്ക്‌ നാളെ സമര്‍പ്പിച്ച ശേഷം തടയണ പൊളിച്ച്‌ നീക്കാനുള്ള നടപടികളുമായി മുന്നോട്ട്‌ പോവാനാണ്‌ ബന്ധപ്പെട്ടവരുടെ തീരുമാനം.

കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക്‌ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ ചെക്ക്‌ ഡാം നിര്‍മിച്ചത്‌. 

എന്നാല്‍ താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു എംഎല്‍എയുടെ വാദം. എംഎല്‍എയുടെ വാദം പൂര്‍ണമായും തെറ്റാണെന്ന്‌ കണ്ടെത്തിയത്‌ കൊണ്ടാണ്‌ പൊളിക്കല്‍ നടപടികളുമായി മുന്നോട്ട്‌ പോവാന്‍ അധികൃതര്‍ തീരുമാനിച്ചത്‌.

നേരത്തെ പൊതുമരാമത്ത്‌ വകുപ്പിന്‌ മുന്‍ ജില്ലാ കളക്ടറായിരുന്ന ഡി. ഭാസ്‌കരന്‍ ചെക്ക്‌ ഡാം പൊളിച്ചുമാറ്റുന്നതിനായി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക