Image

ട്രെയിന്‍ അപകടം: റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ രാജിവച്ചു

Published on 23 August, 2017
 ട്രെയിന്‍ അപകടം: റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ രാജിവച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ എ.കെ മിത്തല്‍ രാജിവച്ചു. അപകടങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നു ചൂണ്ടിക്കാട്ടി റെയില്‍വേമന്ത്രി സുരേഷ്‌ പ്രഭുവിനാണ്‌ അദ്ദേഹം രാജിക്കത്ത്‌ സമര്‍പ്പിച്ചത്‌. എന്നാല്‍ മന്ത്രി രാജി സ്വീകരിച്ചിട്ടില്ല.

ഒരാഴ്‌ചയ്‌ക്കിടെ യുപിയില്‍ രണ്ടു ട്രെയിന്‍ അപകടമാണ്‌ ഉണ്ടായത്‌. ബുധനാഴ്‌ച രാവിലെ അസംഗ്രായില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ പോയ കൈഫിയാത്‌ എക്‌സ്‌പ്രസ്‌ പാളം തെറ്റിയിരുന്നു. അപകടത്തില്‍ 60 പേര്‍ക്ക്‌ പരിക്കേറ്റു. 

കഴിഞ്ഞ ശനിയാഴ്‌ച മുസാഫര്‍ഗറില്‍ ഉത്‌കല്‍ എക്‌സ്‌പ്രസ്‌ പാളം തെറ്റി 24 പേര്‍ മരിച്ചിരുന്നു. 

Join WhatsApp News
truth and justice 2017-08-23 06:32:12
Mr Modi and Yogi Adithya Nath is a total failure for Indian people. Since three years what are the achievement for the common people only eloquent speech more than 1 and half hours and no action that we ever seen. How many train accidents in U.P itself. Sorry to mention all these things.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക