Image

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, സൂര്യതേജസോടെ സ:പിണറായി (ജോസ് കാടാപുറം)

Published on 23 August, 2017
മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, സൂര്യതേജസോടെ സ:പിണറായി (ജോസ് കാടാപുറം)
സത്യത്തിന്റെ വിജയമാണ് ലാവലിന്‍ കേസിലെ ബഹുമാനപ്പെട്ട ഹൈക്കോടതി വിധി. കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സ: പിണറായി വിജയന്‍ കുറ്റക്കാരനേ അല്ലെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിരിക്കുന്നു. ദുരാരോപണങ്ങള്‍ കൊണ്ട് സ: പിണറായി വിജയനെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് വിധിയിലെ വാചകങ്ങള്‍. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ക്കുള്ള തിരിച്ചടിയാണ് ആ വിധിന്യായം. കുറ്റക്കാരനേ അല്ലാത്ത ഒരു വിഷയത്തില്‍ പതിറ്റാണ്ടുകള്‍ വേട്ടയാടപ്പെട്ടപ്പോഴും മന:സ്ഥൈര്യത്തോടെ നിലകൊണ്ട സ: പിണറായി വിജയന് അഭിവാദനങ്ങള്‍ ....

സൂര്യതേജസ്സോടെ ഈ ജനകീയ സര്‍ക്കാരിന് മുന്നേറാന്‍ കരുത്ത് പകരുന്നതാണ് നേരിന്റെ ഈ വിജയം. പിണറായി വിജയന്‍ എന്ന പൊതുപ്രവര്‍ത്തകന്റെ പാവപെട്ട മാനുഷരോടുള്ള സ്‌നേഹവും കരുണയും നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ള ഒരാളാണ് ഞാന്‍, ഇത് സത്യത്തിന്റെ വിജയമാണെന്ന് കരുതുന്നു . കേരളത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യനുള്ള കരുത്തായി ഈ വിധിയെ കാണുന്നു . ഇനിയും .വേട്ടയാടാമെന്നു വിചാരിക്കുന്നവര്‍ ഓര്‍ക്കുക ഈ നേതാവിന്റെ മുമ്പില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്ന ജനങ്ങളും സത്യവും ഉണ്ടെന്ന്.


വിജിലന്‍സ് അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്നുവെന്നെഴുതി ഹൈക്കോടതിയില്‍ കൊടുത്ത ഉമ്മന്‍ചാണ്ടിക്ക് പൊടുന്നനെ വിജിലന്‍സ് അന്വേഷണത്തില്‍ തൃപ്തിയില്ലാതായി. രാഷ്ട്രീയശത്രുവിനെ കുരുക്കാന്‍ സഹായിക്കുന്നില്ല വിജിലന്‍സ് അന്വേഷണമെങ്കില്‍ പിന്നെ അദ്ദേഹത്തിന് എന്ത് തൃപ്തി

 വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഫ്രീസറിലേക്കുമാറ്റി! അങ്ങനെയിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പിണറായി വിജയനും സിപിഐ എമ്മിനുമെതിരെ വ്യാജപ്രചാരണവുമായി ഇറങ്ങാനാകില്ല. വ്യാജപ്രചാരണത്തിന് അരങ്ങൊരുക്കാന്‍ എന്തുവഴി എന്നായി പിന്നീട് ആലോചന. അങ്ങനെയാണ് ഇലക്ഷന്‍ കമീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിബിഐ അന്വേഷണം നിശ്ചയിച്ചത്. സിബിഐ ആണെങ്കില്‍, ഇതിനിടെ കേസ് സമഗ്രമായി പഠിച്ച് തങ്ങള്‍ക്ക് അന്വേഷിക്കാനുള്ളത്ര ഗൌരവമുള്ള ഒന്നും ഈ കേസിലില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും അതേ സിബിഐയെ അന്വേഷണം ഏല്‍ച്ചിച്ചു. 'കൂട്ടിലടച്ച തത്ത' എന്നാണല്ലോ സുപ്രീംകോടതിപോലും പിന്നീട് സിബിഐയെ വിശേഷിപ്പിച്ചത്. 

കൂട്ടിലെ തത്ത യജമാനന്‍ ചൊല്ലിക്കൊടുത്തതുതന്നെ പാടി: പിണറായി വിജയന്‍ അങ്ങനെയാണ് പ്രതിയാകുന്നത്! സിബിഐ റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും അതിന്റെ സ്ഥാപകന്‍ ഇന്നയാളാണെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹം കോണ്‍ഗ്രസ് നേതാവാണ്. അതുകൊണ്ട് പ്രതിയായില്ല. ലാവ്‌ലിന്‍ കമ്പനിയുമായി ചര്‍ച്ച തുടങ്ങിയതും ധാരണാപത്രം ഒപ്പുവച്ചതും ആദ്യകരാര്‍ ഒപ്പുവച്ചതുമൊക്കെ ഈ 'സ്ഥാപകന്‍' ആണ്. എന്നിട്ടും അദ്ദേഹം പ്രതിയല്ല. പിണറായി വിജയന്‍ കമ്യൂണിസ്റ്റാണ്. അതുകൊണ്ട് അദ്ദേഹം പ്രതി! 

മറ്റേയാള്‍ക്കെതിരെ തെളിവില്ല എന്നാണ് സിബിഐ പറഞ്ഞത്. തെളിവില്ലെങ്കില്‍പ്പിന്നെ എന്തിന്റെയടിസ്ഥാനത്തില്‍ അദ്ദേഹം ഗൂഢാലോചനയുടെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിച്ചു? സിബിഐക്ക് ഉത്തരമില്ല. പിണറായി വിജയനെ പ്രതിയാക്കാന്‍ സിബിഐയുടെ പക്കല്‍ വല്ല തെളിവുമുണ്ടായിരുന്നോ? അതുമില്ല. എന്നിട്ടും പിണറായി പ്രതി! കേസിന്റെ ഒരു ഘട്ടത്തില്‍ സിബിഐക്കുതന്നെ കോടതിയില്‍ പറയേണ്ടിവന്നു; പിണറായി വ്യക്തിപരമായി നേട്ടമുണ്ടാക്കിയതിന് തെളിവില്ലെന്ന്. അപ്പോള്‍ കോടതി ചോദിച്ചു; പിന്നെന്തിന്റെയടിസ്ഥാനത്തില്‍ പിണറായിയെ പ്രതിയാക്കി? സിബിഐക്ക് അപ്പോഴും ഉത്തരമില്ല. അപ്പോഴൊക്കെ രാഷ്ട്രീയ ഗൂഢനാടകത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുകയായിരുന്നു.
മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, സൂര്യതേജസോടെ സ:പിണറായി (ജോസ് കാടാപുറം)
Join WhatsApp News
vayanakkari 2017-08-23 16:19:41
കേസിൽ വെറുതെ വിട്ടെങ്കിൽ നല്ല കാര്യം. അദ്ദേഹം ഭരിക്കട്ടെ. ഒരു നടിയെ പീഡിപ്പിച്ചപ്പോൾ പിണറായി പറഞ്ഞു ഒരു ഗൂഢാലോചനയും ഇല്ല എന്ന്. എന്നിട്ടെന്തായി? എന്തെ താങ്കൾ അതിനെപ്പറ്റി എഴുതാതിരുന്നത്? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക