Image

പി.സി.എന്‍.എ.കെ പ്രയര്‍ ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു

നിബു വെള്ളവന്താനം Published on 23 August, 2017
പി.സി.എന്‍.എ.കെ പ്രയര്‍ ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു
ബോസ്റ്റണ്‍: 36 മത് നോര്‍ത്തമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രാര്‍ത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പി.സി.എന്‍.എ. കെ പ്രയര്‍ ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 20ന് ഞായറാഴ്ച വൈകിട്ട് 9 മണിക്ക് കോണ്‍ഫ്രന്‍സ് കോളായി ചേര്‍ന്ന പ്രത്യേക യോഗത്തില്‍ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഉത്ഘാടന പ്രസംഗം നടത്തി.

പാസ്റ്റര്‍ എം.എ ജോണ്‍ തിരുവനന്തപുരം മുഖ്യാഥിതിയായി പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.യാക്കോബ് 5.13 18 വരെയുള്ള വേദവാക്യങ്ങളെ ഉദ്ധരിച്ച് വചനത്തില്‍ നിന്നും അദ്ധേഹം സംസാരിച്ചു. പ്രാര്‍ത്ഥന എന്ന വാക്ക് 7 പ്രാവശ്യം തിരുവചനത്തില്‍ കാണാം. വിശ്വാസത്തോടു കൂടി പ്രാര്‍ത്ഥിക്കട്ടെ! ഒരുവനുവേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിക്കട്ടെ! നീതിമാന്റെ പ്രാര്‍ത്ഥന പ്രാര്‍ത്ഥനയില്‍ അപേക്ഷ അവന്‍ വീണ്ടും പ്രാര്‍ത്ഥിച്ചു. തുടങ്ങിയുള്ള വിശ്വാസിയുടെ 7 വിധത്തിലുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് അദ്ധേഹം വിശദീകരിച്ചു.

തെക്കേ അമേരിക്കയിലെയും കാനഡയിലുമുള്ള നിരവധി പ്രാര്‍ത്ഥന സഹകാരികള്‍ പ്രഥമ ദിനത്തില്‍ സംബദ്ധിച്ചു. ബോസ്റ്റണ്‍ പട്ടണത്തിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ആത്മിക ചൈതന്യവും ദൈവീക പ്രവര്‍ത്തിയും ഉണ്ടാകുവാന്‍ യോഗത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ റജി ശമുവേല്‍ നേതൃത്വം നല്‍കി. പാസ്റ്റര്‍ ദാനിയേല്‍ തോമസ് ചാറ്റനുഗ ആമുഖ പ്രാര്‍ത്ഥന നടത്തി.

ലോക്കല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍മാരായ റവ. വി.പി.തോമസ്, ഡോ. റോബിന്‍സണ്‍, റവ. സുരേഷ്, ലേഡീസ് പ്രയര്‍ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സൂസന്‍ ജോണ്‍സണ്‍ തുടങ്ങിയവരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രയര്‍ലൈന് നേതൃത്വം നല്‍കും. എല്ലാ ഞായറാഴ്ചകളിലും ഈസ്‌റ്റേണ്‍ സമയം 9 മണിക്ക് 5157391423 ഇീറല 218301 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും.

വാര്‍ത്ത: നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക