Image

മലയാളി എക്യൂമെനിക്കല്‍ ചര്‍ച്ച് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് വിജയകരമായി സമാപിച്ചു

ജോജോ കൊട്ടാരക്കര Published on 23 August, 2017
മലയാളി എക്യൂമെനിക്കല്‍ ചര്‍ച്ച് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് വിജയകരമായി സമാപിച്ചു
സ്റ്റാറ്റന്‍ഐലന്റ്: മലയാളി എക്യൂമെനിക്കല്‍ ചര്‍ച്ച് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം വര്‍ഷ ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു. 2017 ഓഗസ്റ്റ് 12നു ക്യുന്‍സില്‍ ഉള്ള Cunningham ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന തീ പാറുന്ന പോരാട്ടത്തിന് ഒടുവില്‍ Mar Gregarious Orthodox Church, Staten Island ടീം വിജയ കിരീടം ചൂടി.

ചാരിറ്റിക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് 2016-ല്‍ തുടക്കമിട്ട ഈ ടൂര്‍ണമെന്റിലൂടെ ഇത്തവണയും 1,200 യു.എസ് ഡോളര്‍ ചാരിറ്റിക്ക് സംഭാവന ആയി നല്‍കാന്‍ സാധിച്ചു.

പലതരം അസുഖങ്ങളാല്‍ വലയുന്ന കുട്ടികള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും വിവിധ രീതിയില്‍ ആശ്രയം ആകുന്ന Ronald McDonald House of Long Island, A Non-profit organization (Located in the Cohen Children’s Medical Center of New York campus) ആണ് ഈ വര്‍ഷവും തുക സംഭാവന ചെയ്തത്. ഈ ഓര്‍ഗനൈസഷനെ റെസ്‌പ്രെസെന്റ് ചെയ്തു Ms. Barbara Kopp, ഫൈനല്‍ കളിക്ക് ശേഷം കളിക്കാരേം കാണികളെയും സാക്ഷിയാക്കി തുക ഏറ്റു വാങ്ങുകയും കൂടാതെ ഇതുപോലെ ഒരു നല്ല കാരണത്തിന് വേണ്ടി ടൂര്‍ണമെന്റ് സംഘടിപ്പിച്ച കമ്മറ്റി അംഗങ്ങളെയും, ഇതില്‍ പങ്കാളികള്‍ ആയ ക്രിക്കറ്റ് ടീമുകളെയും സ്‌പോണ്‌സര്‍മാരെയും അനുമോദിച്ചു. ഈ സംഭാവന നല്‍കാന്‍ Ronald McDonald House of Long Island തിരഞ്ഞെടുത്തതില്‍ ഉള്ള സന്തോഷവും നന്ദിയും അറിയിച്ചു.

റണ്ണേഴ്‌സ് അപ്പ് ആയ ഢincent DePaul Church-നെ 53 റണ്‍സിന് പരാജയപ്പെടുത്തി ആണ് Mar Gregarious Church വന്‍ വിജയം കരസ്ഥം ആക്കിയത്. 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എടുത്ത Mar Gregarious ടീമിന്റെ ബാറ്റിങ്ങിനെ മുന്നില്‍ നിന്നും നയിച്ചത് , 18 ബോളില്‍ 31 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ Midhul Jacob ആയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ Vincent De Paul ടീം ബാറ്റിങ്ങ് തര്‍ച്ചയോടെ ആണ് ഇന്നിങ് തുടങ്ങിയത്.

സെമി ഫൈനല്‍ ഉള്‍പ്പെടെ ഉള്ള കളികളില്‍ അതുജ്വലമായ പ്രകടനം കാഴ്ചവെച്ച Vincent DePaul ടീമിന് ഫൈനലില്‍ പക്ഷെ തുടക്കത്തില്‍ തന്നെ ഫോമില്‍ ആയിരുന്ന ബാറ്റസ്മാന്‍മാരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതു ടീമിനെ സമ്മര്‍ദത്തില്‍ ആക്കി. 3 വിക്കറ്റ് എടുത്ത ങശറവൗഹ ഖമരീയ നയിച്ച ബോളിങ്ങ് അറ്റാക്കിനു മുന്‍പില്‍, 35 റണ്‍സിന് Vincent De Paul ടീം മുട്ട് മടക്കേണ്ടി വന്നു. ഫൈനലിന്റെ മാന്‍ ഓഫ് ദി മാച്ച് ആയി Mar Gregorious Church ടീമിലെ Midhul Jacob തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ബെസ്‌റ് ബാറ്റ്‌സ്മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി Soni Mathew വും (91 റണ്‍സ് in 3 മാച്ച്) ബെസ്‌റ് ബൗളര്‍ of the ടൂര്‍ണമെന്റ് ആയി Aby Baby ഉം (9 വിക്കറ്റ്‌സ് in 3 മാച്ച്), Vincent DePaul Church ടീമില്‍ നിന്നും അര്‍ഹരായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി ഇതിലും വിജയകരമായി ടൂര്‍ണമെന്റ് നടത്താന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു എന്ന് ഇതിന്റെ കമ്മറ്റി അഗംങ്ങള്‍ അറിയിച്ചത്.

മലയാളി എക്യൂമെനിക്കല്‍ ചര്‍ച്ച് ക്രിക്കറ്റ് ചാംപ്യന്‍ഷിപ് കോര്‍ഡിനേറ്റേഴ്‌സ്: ജിന്‍സ് ജോസഫ്: 6467251564 മനു ജോര്‍ജ്: 5165700781 ജോഷ് ജോസഫ്: 5163026804 ജോപിസ് അലക്‌സ്: 7185010557 റോജിസ് ഫിലിപ്പ്: 5167283623 രജി ജോര്‍ജ് 7326703199 ഗോകുല്‍ രാജ്: 7189740703 മെജോ മാത്യു:5163764528 ജെറി ജോര്‍ജ്: 5167108886.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക