Image

ഇവള്‍ ജിന്‍സി (കഥ: ഭാഗം -1: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 23 August, 2017
ഇവള്‍ ജിന്‍സി (കഥ: ഭാഗം -1: സി.ജി. പണിക്കര്‍ കുണ്ടറ)
മനോഹരമായി അലങ്കരിച്ച് ചെറിയാച്ചന്‍ മുതലാളിയുടെ ഭവനം. മകള്‍ ജിന്‍സി വീടിന് മുന്നിലുള്ള പൂന്തോട്ടത്തിലേക്ക് ഇറങ്ങി നടന്നു. ഇരുപത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടിയായ കോളേജ് കുമാരി. തന്റെ ബ്ലൗസിനുള്ളില്‍ ഒളിപ്പിച്ച വച്ചിരുന്ന ഒരു എഴുത്ത് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചശേഷം അവള്‍ പുറത്തെടുത്തു വായിക്കുന്നു.

“സ്‌നേഹം നിറഞ്ഞ എന്റെ ജിന്‍സിമോള്‍ക്ക് ഈ എഴുത്തു കിട്ടുമ്പോള്‍ നിന്റെ മനസ്സില്‍ പൂമഴപെയ്യുമെന്ന് എനിക്കറിയാം. പുതുപുത്തന്‍ സ്വപ്നങ്ങളുടെ പൂക്കൂടയുമേന്തി നീ ഓര്‍മ്മകളുടെ ലോകത്തില്‍ നീന്തിത്തുടിക്കുവാന്‍ വെമ്പല്‍ കൊള്ളുമെന്നും എനിക്കറിയാം. അരുതേ… എന്ന് പറയുമ്പോള്‍ എന്റെ മോള്‍ പിണങ്ങുമോ… ? അറവുശാലയിലെ ആടുകളല്ലേ ഞങ്ങള്‍. തീറ്റിപ്പോറ്റി ഇതുവരെ പരിപാലിച്ചതിന് മാംസവും രക്തവും പകരം കൊടുക്കേണ്ട സമയം വന്നിരിക്കുന്നു. നമ്മുടെ അതിര്‍ത്തി പ്രദേശമായ കാര്‍ഗിലില്‍ പാകിസ്ഥാന്‍ സൈന്യവും അവരുടെ പിന്തുണയുള്ള ഉഗ്രവാദികളും അതിക്രമിച്ച് കടന്നിരിക്കുന്നു. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഞാന്‍ ഉള്‍പ്പട്ട ഒരു വിഭാഗം ഇന്‍ഡ്യന്‍പട്ടാളം ശത്രുവിനെ തുരത്തുവാന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. ഇനി ഭാരതാമ്മയുടെ അഴിച്ചുവിട്ട യാഗാശ്വങ്ങളില്‍ ഒന്നാണ് ഞാന്‍. പിടിച്ചുകെട്ടാന്‍ അവര്‍ക്ക് ലവകുശന്‍മാര്‍ ഉണ്ടെങ്കില്‍ കെട്ടട്ടെ….! എന്റെനാടിനു വേണ്ടി ഞാന്‍ എന്റെ ജീവന്‍ പോലും ബലിയര്‍പ്പിക്കും. പുറപ്പെടുന്നതിന് മുന്‍പ് ഈ കത്ത് എഴുതുന്നു.

എന്റെ കവിതകള്‍ കണ്‍കോണുകളാല്‍ പാടിയ നിന്റെ കണ്ണുകള്‍ ഈറനണിയരുതേ… കാല്‍ച്ചിലങ്കകളണിഞ്ഞ നിന്റെ കാലുകള്‍ ഇടറരുതേ… എനിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മറ്റൊരു വിവാഹം കഴിക്കുക. ഞാന്‍ എഴുതി നീ കോളേജ് ഡേയ്ക്ക് പാടി നൃത്തം ചെയ്ത ആ പാട്ട്, നിലാവുള്ള ഒരു രാത്രിയില്‍ എനിയ്ക്ക് വേണ്ടി പാടി നൃത്തം ചെയ്യുമോ….? നിന്റെ കാല്‍ ചിലങ്കകള്‍ കിലുങ്ങുമ്പോള്‍ നീല വിഹായസ്സില്‍ ചന്ദ്രക്കലയില്‍ നിന്റെ രൂപം ഞാന്‍ കാണും. ആത്മരാഗങ്ങളിലൂടെ നിന്റെ പാട്ട് ഞാന്‍ കേള്‍ക്കും.. നിര്‍ത്തട്ടെ എന്ന് സ്വന്തം ഷൈജു”.

എഴുത്ത് വായിച്ചതും അവള്‍ വിതുമ്പിപ്പോയി. ഇല്ല എനിക്കിനി പാടാന്‍ കഴിയില്ല. എന്റെ ചിലങ്കകള്‍ ഇനി ശബ്ദിക്കില്ല വേദനയുടെ തീനാളങ്ങള്‍ അന്തരാത്മാവിനെ കാര്‍ന്ന്തിന്നുമ്പോള്‍ ഞാന്‍ പാടുകയോ… ഇല്ല എനിക്കതിനാവില്ല. പൊട്ടിമുളച്ച് മോഹങ്ങള്‍ക്ക് മുമ്പിലേക്ക് എറിഞ്ഞു തന്ന സാന്ത്വന വാക്കാണോ ഇത്…. നമ്മള്‍ ഒരിക്കലും കണ്ടുമുട്ടാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഭീരുവല്ല എന്റെ ഷൈജു എന്നെനിക്കറിയാം. സ്‌നേഹത്തിന്റെ താഴ്‌വരയിലേക്കെന്നെ നയിച്ചതും അതു തന്നെയാണ്. സങ്കടം അമര്‍ത്തി—പ്പിടിച്ച് കണ്ണുനീര്‍തുടച്ചുകൊണ്ട് അവള്‍ ആകാശത്തേക്ക് നോക്കി, നല്ല നീല വെളിച്ചം വളരെ ഗൗരവഭാവത്തോടെ ഉള്ളിലേക്ക് പോയി ചിലങ്കകളെടുത്ത് വന്ന് കാലില്‍ കെട്ടുന്നു. എന്നിട്ട് ഉറച്ച സ്വരത്തോടു പറഞ്ഞു “കര്‍ത്തവ്യനിരതനായ ധീരനായയോദ്ധാവിന്റെ അഭിലാഷം ഒരു കാമുകി നിരസിക്കുകയോ… ഞാന്‍ പാടും… ഈ ചിലങ്കകള്‍ ഇവിടെ കിലുങ്ങും”… പക്ഷേ സ്വരം ഇടറിപ്പോയി “അതിന്‌ശേഷം ഈ ചിലങ്കകള്‍ എന്റെ കാലില്‍ അണിയണമെങ്കില്‍ എന്റെ ഷൈജുവിനെ എനിക്ക് ജീവനോടെ തിരിച്ചു കിട്ടണം”. അവള്‍ പാടി നൃത്തം ചെയ്തു അതു കഴിഞ്ഞ് കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി.

അല്പനേരം കഴിഞ്ഞ് ചെറിയാച്ചന്‍ മുതലാളി ഏതോ ദൂരയാത്ര കഴിഞ്ഞ് വീട്ടിലേക്ക് വന്നുകയറി സിറ്റ്ഔട്ടില്‍ ഇട്ടിരുന്ന ചാരുകസേരയില്‍ ക്ഷീണം തീര്‍ക്കാനായി ഒന്ന് അമര്‍ന്ന് ഇരുന്നു. എന്നിട്ട് വേലക്കാരനെ ഉറക്കെ ഒന്ന് നീട്ടിവിളിച്ചു “ശങ്കരാ” മാര്‍ക്കറ്റില്‍ പോയിരുന്ന ശങ്കരന്‍ ഗേറ്റിനടുത്തെത്തിയപ്പോഴായിരുന്നു ആ വിളി. വിളിയും കേട്ടുകൊണ്ട് ശങ്കരന്‍ ഗേറ്റ് തുറന്ന് അകത്ത് കടന്നു, ഒപ്പം മദ്ധ്യ വയസ്സ—ായ ഒരു സ്ത്രീയും പഴയ സൗന്ദര്യം വിളിച്ചോതുന്ന വെളുത്ത് അംഗലാവണ്യമുളള സ്്ത്രീ. ശങ്കരന്‍ ആ സ്ത്രീയോട് ഇതാണ് കൊച്ചമ്മ അനേ്വഷിച്ച് വന്ന ചെറിയാച്ചന്‍ മുതലാളി, ജിന്‍സിമോളുടെ അപ്പച്ഛന്‍. ചെറിയാച്ചന്‍ മുതലാളിയോടായി, “ഇത് പോലീസ് കമ്മീഷണര്‍ മാത്യു സാറിന്റെ ഭാര്യ”. മുതലാളി എഴുന്നേറ്റ്‌നിന്ന് കൈകള്‍ കൂപ്പി, ആ സ്ത്രീയും കൈകള്‍ കൂപ്പി, അവര്‍ക്കിടയില്‍ ഒരു വെളളിടി പൊട്ടിത്തെറിച്ചതുപോലെ ഒരു നിമിഷം അവര്‍ പരസ്പരം അറിയാതെ നോക്കി നിന്നുപോയി. ശങ്കരന്‍ ഒരു പതിവ് ചിരിയോടെ, ഞാന്‍ മാര്‍ക്കറ്റില്‍ നിന്ന് വരികയായിരുന്നു അപ്പോഴാണ് കൊച്ചമ്മ കാറില്‍ വന്നിറങ്ങിയത്. ഞാനിങ്ങോട്ട് കൂട്ടികൊണ്ട് വന്നു. ചെറിയാച്ചന്‍ പെട്ടന്ന് പരിസരബോധം വീണ്ടെടുത്ത് കൊണ്ട് “കുടിക്കാന്‍” വല്ലതും..വേണ്ട ചോദിച്ചതിന് അവര്‍ നന്ദി പറഞ്ഞു. വിദൂരതയിലേക്ക് നോക്കിക്കൊണ്ട് ചെറിയാച്ചന്‍ ചോദിച്ചു ദാഹിക്കുന്നില്ലേ? ഭദാഹം കെട്ടടങ്ങി’ .അതായിരുന്നു മറുപടി. ചെറിയാച്ചന്‍ ശങ്കരനെ ഒന്ന് നീട്ടി വിളിച്ചു ഭശങ്കരാ...കാഞ്ഞിരകോട കായലിലെ നല്ല കരിമീന്‍ ഉണ്ടെങ്കില്‍ കുറച്ച് വാങ്ങിച്ചു കൊണ്ടുവാടാചെറിയാച്ചന്‍ മുതലാളി മിസ്സിസ്സ് മാത്യുവിനെ തല ചരിച്ച് നോക്കിക്കൊണ്ട് പറഞ്ഞു “ഇന്ന് നമുക്കൊരു ഗസ്റ്റ് ഇല്ലെ? മിസ്സിസ് മാത്യു”. ശങ്കരന്‍ തലകുലുക്കിക്കോണ്ട് പോകുന്നു .മിസ്സിസ് മാത്യു നിസ്സംഗതയായി നിന്നു. അയാള്‍ തുടര്‍ന്നു ഇനി വന്ന കാര്യം പറയരുതോ… മിസ്സിസ് അയാള്‍ വാചകം പൂര്‍ത്തിയാകും മുന്‍പ് ആ സ്ത്രീ ഇടയ്ക്കുകയറിപ്പറഞ്ഞു” ശലോമി” എന്നെ ശലോമി എന്ന് വിളിച്ചാല്‍ മതി… ചെറിയാച്ചന്‍ പൊട്ടിച്ചിരിക്കുന്നു,” ശലോമി” എന്ന് വിളിയ്ക്കുന്നതാവും ഇഷ്ടം അല്ലേ അതോ കൂലിപ്പണിക്കാരന്‍ പൊടിക്കുഞ്ഞിന്റെ മകന്‍ ചെറിയാച്ചന്റെ സ്‌നേഹപുരസരമായ ആ വിളി വീണ്ടും കേള്‍ക്കുവാനുള്ള കൊതികൊണ്ടോ ?. ശലോമി വികാര വിവശയായി, ഒരിക്കലും കണ്ടുമുട്ടരുതമുട്ടരുതേ എന്ന് ഞാന്‍ ആശിച്ചു. ചെറിയാച്ചന്‍ ഉറക്കെ “പിന്നെ എന്തിനിവിടെ വന്നു”. ശലോമി-ഞാന്‍ ഒരു കാര്യം അിറഞ്ഞിരുന്നില്ല. ചെറിയാച്ചന്‍ ഉറക്കെ ചിരിച്ചു കൊണ്ട് “പൊടിക്കുഞ്ഞിന്റെ മകന്‍ ചെറിയാച്ചനാണ് ഈ ചെറിയാച്ചന്‍ മുതലാളി…. എന്ന് അല്ലേ”… വേദനയോടെയായിരുന്നു മറുപടി “അതേ”… ചെറിയാച്ചന്‍ ഘനഗംഭീര സ്വരത്തില്‍ അന്വേഷിക്കാമായിരുന്നില്ലേ . “മറുപടി” “എനിക്കതിന് കഴിഞ്ഞില്ല”. “ഇപ്പോള്‍ എന്താണ് വേണ്ടത് മിസ്സിസ്സ്”…. ചെറിയാച്ചന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ദയനീയസ്വരത്തില്‍ അവള്‍ കേണു, “ഒരിക്കല്‍ മാത്രം … എന്നെ ശലോമി എന്നു വിളിച്ചുകൂടെ”….? ഇല്ല ഞാന്‍ താരാട്ടു പാടിയുറക്കിയ എന്റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്താന്‍ ശ്രമിക്കരുത് …മിസ്സിസ്സ് മാത്യു.” മറുപടി — “അറിയാതെ ഉണര്‍ന്നുപോയ എന്റെ ഓര്‍മ്മകളെ ഒന്ന് ഉറക്കാന്‍ വേണ്ടി മാത്രം”.

ചെറിയാച്ചന്‍ തുടര്‍ന്നു 27 വര്‍ഷം കഴിഞ്ഞിരിക്കുന്നു പൊടിക്കുഞ്ഞിന്റെ മകന്‍ ചെറിയാച്ചന്‍ മാറിയിട്ട്…. അവന്റെ അസ്ഥികള്‍ പോലും ഇപ്പോള്‍ ദ്രവിച്ചിരിക്കുന്നു ഇടയ്ക്കു കയറി ശലോമി എന്തോ പറയാനായി ഭചെറിയാച്ചന്‍’ എന്ന വാക്ക് ഉച്ചരിച്ചപ്പോഴേക്കും അയ്യാള്‍ തടയിട്ടു. “നോ”….. അയാള്‍ തിരുത്തി “ചെറിയാച്ചന്‍ മുതലാളി”…. നാട്ടുക്കാര്‍ എന്നെ ചെങ്കോല്‍ചെറിയാന്‍ എന്ന് വിളിക്കുന്നു. കാരണം ചെറിയാച്ചന്‍ ആഗ്രഹിക്കുന്ന പാടവും പറമ്പും എല്ലാം ചെറിയാന്റേതായി മാറുന്നു. അതേ… ഗുണ്ടായിസത്തിലൂടെയല്ല… ചോദിക്കുന്ന പണം വാരിയെറിഞ്ഞ് പൊടിക്കുഞ്ഞ് വേല ചെയ്ത പുരയിടങ്ങളും പാടങ്ങളും എല്ലാം ഇന്ന് ചെറിയാച്ചന്‍ മുതലാളിയുടെ സ്വന്തം”. ശലോമി-ചെറിയാന്‍ മുതലാളിക്ക് ഒരു മകളുണ്ടെന്നറിയാം… “ജിന്‍സിമോള്‍”… ചെറിയാച്ചന്‍ തുടര്‍ന്നു, ശരിയാണ് എന്റെ ഒരേ ഒരു മകള്‍ ജിന്‍സി, പക്ഷേ, അവളുടെ അമ്മ ആരെന്നറിയേണ്ടേ? 20 വര്‍ഷം മുന്‍പ് ഒരു കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു എന്റെ ഭാര്യ മേരി. ഇന്ന് ആ ഫാക്ടറി അവളുടെ പേരില്‍ അറിയപ്പെടുന്നു. എന്റെ അന്ധകാര ജീവിത്തിലെ നിലാവായിരുന്നു അവള്‍. അവളും കടന്നുപോയി. “ശലോമി അല്പം താഴ്ന്ന സ്വരത്തില്‍ പറഞ്ഞു” ചെറിയാന്‍ മുതലാളിയുടെ സാമ്രാജ്യം ഇനിയും വിസ്തൃതമാകട്ടെ … ചെങ്കൊടികള്‍ പാറിപ്പറക്കട്ടെ….. ഞാന്‍ വന്നത് ജിന്‍സിമോളെ മകന്‍ റ്റോമിക്ക് കല്യാണം കഴിപ്പിച്ച് തരുമോ എന്ന് ചോദിക്കാനാണ”. ചെറിയാച്ചന്‍ മുതലാളി ആദ്യം ഒന്നു ഞെട്ടുന്നു, പിന്നെ ഉറക്കെ… ഉറക്കെ പൊട്ടിച്ചിരിക്കുന്നു. അപ്പോള്‍ മിസ്സിസ് മാത്യു ഒരു കല്ല്യാണ ആലോചനയുമായി വന്നതാണ് അല്ലേ….? സ്വന്തം മകനുവേണ്ടി ചെറിയാച്ചന്‍ മുതലാളിയുടെ മകള്‍ ജിന്‍സി മോള്‍ക്ക് … വീണ്ടും പൊട്ടിച്ചിരിക്കുന്നു. ശലോമി പറഞ്ഞു “ഈ ചിരി എന്നോടുള്ള ഒരു അവഹേളനയല്ലേ..” ? പെട്ടെന്ന് ചെറിയാച്ചന്‍ “നോ…..നെവര്‍”. ശലോമി തുടര്‍ന്നു എന്റെ മകന്‍ റ്റോമിക്ക് ജിന്‍സിയെ നന്നായി ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഒരു ആലോചനയുമായി ഇറങ്ങിത്തിരിച്ചത്. അവന് അത്രയ്ക്ക് ഇഷ്ടപ്പട്ടുപ്പോയി ആ കുട്ടിയെ. ചെറിയാച്ചന്‍ ഓര്‍മ്മകളുടെ ലോകത്തിലേക്ക് വഴുതി വീണുപോയി. ആഗ്രഹിക്കുന്നതെല്ലാം എല്ലാവര്‍ക്കും ലഭിക്കുമോ….മിസ്സിസ് മാത്യു. പണ്ട് നിങ്ങളും ഒരു പാവപ്പെട്ടവനെ സ്‌നേഹിച്ചിരുന്നില്ലേ…? അവന് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ലേ…? ആരോഗ്യം ഉണ്ടായിരുന്നില്ലേ ? നിങ്ങള്‍ സ്‌നേഹിച്ച അവന് സൗന്ദര്യം ഉണ്ടായിരുന്നില്ലേ ? എന്നിട്ട്, പോലീസ് ഓഫീസറുടെ ഭാര്യയാകാനുള്ളമോഹത്തോടെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞില്ലേ… ആ പാവത്തിനെ .പണവും പദവിയും ആയിരുന്നു അന്ന് കാഞ്ഞിരംവിളയില്‍ ചാക്കോച്ചനും കുടുംബത്തിനും വലുത്. ഒരുവാക്ക് അന്ന് ആ പാവത്തിനോട് പറയാമായിരുന്നില്ലേ… നനിങ്ങള്‍ക്ക്.... “സംഭവിച്ചതെല്ലാം സംഭവിച്ചു ഇനി അത് കുത്തിപ്പൊക്കിയിട്ട് കാര്യമുണ്ടോ”? ശലോമി ചോദിച്ചു. ചെറിയാച്ചന്റെ മറുപടി, “കാര്യമില്ലെന്നറിയാം… എങ്കിലും അതിന് ശേഷമുള്ള എന്റെ ജീവിതം മിസ്സിസ് മാത്യുവിന് അറിയേണ്ടേ”…. ശലോമി - “എനിയ്ക്കത്-അറിയേണ്ട”.. “ഒന്നും കേള്‍ക്കുകയുംവേണ്ട.” ചെറിയാച്ചന്‍ ഉച്ചത്തില്‍ പറഞ്ഞു, “എങ്കില്‍ ശലോമി-അത് കേള്‍ക്കണം. ഞാന്‍ പണക്കാരനായത് എങ്ങനെയെന്നറിയേണ്ടേ…..?” ശലോമി എന്ന വിളി കേട്ടപ്പോള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് അവള്‍ അറിയാതെ പിറുപിറുത്തു….”ശലോമി”.. അല്പ നേരം ഇരുവരും സ്തബ്ധരായി നിന്നു. ഒടുവില്‍ കണ്ണു നീര്‍ തുടച്ചുകൊണ്ട്… ശലോമി പറഞ്ഞു “പറയു അതിന് ശേഷമുള്ള കഥ പറയൂ”…. ചെറിയാച്ചന്‍ തുടര്‍ന്നു. പഞ്ചാബിലെ ലൂധിയാന എന്നു പറയുന്ന സ്ഥലത്ത് ഒരു ഇന്റര്‍വ്യുവിന് പോയി തിരിച്ചു വരുമ്പോഴേയ്ക്കും പെട്ടെന്ന് നിങ്ങളുടെ വിവാഹം കഴിഞ്ഞ് നിങ്ങള്‍ ബാംഗ്ലൂരിലേക്ക് (ആമിഴഹീൃല) പോയിരുന്നു. പട്ടിണിയും പരിവട്ടവുമായി കുറച്ചുനാള്‍ കഴിഞ്ഞുകൂടി. അപ്പച്ചന്‍ പെട്ടെന്നു മരിച്ചു. ഞാന്‍ കൂലിവേല ചെയ്തു കുറച്ചുനാള്‍ ഏകസഹോദരിയെ നോക്കി. ആകെയുള്ളവീടും പറമ്പും കൊടുത്ത് അവളെ വിവാഹം കഴിപ്പിച്ചയച്ചു. നിറഞ്ഞ കണ്ണുകളില്‍ നിശ്ചലമായ വേദനയോടെ വെറും കൈയ്യോടെ, ജോലി അന്വേക്ഷിച്ചിറങ്ങി. ബോംബെയ്ക്ക് തിരിച്ചു. ഒരു യാത്രാമൊഴി ചൊല്ലുവാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. മനസാഗരം ആര്‍ത്തിരമ്പുകയായിരുന്നു. ചെറുതും വലുതും ആയ ചുമട്ടുതൊഴിലില്‍ എന്റെ ജീവിതം തുടങ്ങി. ബോംബെയുടെ തെരുവുകളില്‍ തള്ളുവണ്ടിയില്‍ റെഡിമെയ്ഡ് തുണിക്കച്ചവടം വന്‍കടകളില്‍ നിന്നും തുച്ചമായ വിലയ്ക്ക് പഴയ സ്റ്റോക്ക് തുണിത്തരങ്ങള്‍ ലഭിച്ചു. ഞാനത് മിതമായ ലാഭത്തിനു വിറ്റു. ദിവസങ്ങള്‍ കഴിയും തോറും സാധാരണക്കാര്‍ എന്റെ തള്ളുവണ്ടിക്ക് ചുറ്റും തടിച്ചു കൂടി കൊണ്ടിരുന്നു, പിന്നെ പടിപടിയായി ഉയര്‍ന്നു ബോംബയിലെ തുണി വ്യവസായ പ്രമുഖരില്‍ ഒരാളായിത്തീര്‍ന്നു. ആവശ്യത്തിലധികം സമ്പാദിച്ചു. “ചെറിയാച്ചാ ഇവിടെ നിനക്കിതുമതി” എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. പഴയ എന്റെ കണക്കു പുസ്തകവുമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചു ജന്‍മനാടായ കിളിവയലില്‍ പോയില്ല, ഇവിടെ വന്നു. പക്ഷേ കിളിവയല്‍ മുഴുവന്‍ ഇന്ന് എന്റേതാണ് “പറയൂ ശലോമി”…. ഉച്ചത്തിലായി ശബ്ദം, ലക്ഷങ്ങള്‍ ഞാന്‍ വാരി എറിയാം… എനിയ്ക്ക് എന്റെ പഴയ ശലോമിയെ തിരിച്ചു കിട്ടുമോ”…. ശലോമി ഒരു ഞെട്ടലോടെ ഉറച്ച സ്വരത്തില്‍ ഞാന്‍ ഇന്ന് മറ്റൊരാളുടെ ഭാര്യയാണെന്നുള്ള കാര്യം മറക്കരുത്. “ചെറിയാച്ചന്‍ ജാള്യതയോട്”, “ക്ഷമിക്കണം”… ഏകാന്തതയുടെ മുള്‍പ്പടപ്പിലൂടെയുള്ള ഒരു സഞ്ചാരിയാണ് ഞാന്‍. പഴക്കം ചെന്ന ഒരു ജീവിത പൂജാപാത്രം. അതില്‍ എരിഞ്ഞടങ്ങിയ അനുഭവങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രം കാലത്തിന്റെ കൗപീനത്തുമ്പില്‍ മുറുകെ പിടിച്ച് കൊണ്ട്, ഞാന്‍ ഇവിടെ വരെ എത്തി. ഇന്ന് സന്തോഷം വിളയാടുന്ന ഈ കോവിലില്‍ മറ്റൊരു ദേവിയുടെ പാദസ്പര്‍ശനം പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. അസ്ഥികളില്‍ നിന്ന് അടരാന്‍ തുടങ്ങിയ മാംസപിണ്ഡവുമായി ഇനി എങ്കിലും ഒന്ന് വിശ്രമിക്കുവാന്‍ അനുവദിക്കൂ മിസ്സിസ് മാത്യു.”

“ ഞാന്‍ പോകാം ഒരു പഴയ ബന്ധം പുതുക്കാം എന്നു കരുതി വന്നതല്ല. സ്വന്തം മകന് വേണ്ടി കല്ല്യാണ ആലോചനയുമായി ഇറങ്ങിത്തിരിച്ച ഒരു അമ്മയാണ് ഞാന്‍. സ്വപ്നങ്ങളുടെ പൊന്‍തൂവലുകള്‍ കൊണ്ട് എന്റെ റ്റോമി, ജിന്‍സി മോള്‍ക്കായി മനസ്സില്‍ ഒരു കിളിക്കൂട് ഒരുക്കിക്കഴിഞ്ഞു. സാരമില്ല ഇനിയത് ഒഴിഞ്ഞുതന്നെ കിടക്കട്ടെ… മറ്റൊരു നൈരാശ്യം ഒരു തുടര്‍ക്കഥ പോലെ “ആ കിളിക്കൂട്ടില്‍ ചേക്കാറാന്‍ എത്രയോ പൊന്‍കുരുവികള്‍ ഉണ്ടാകും ഒന്ന് ശ്രമിക്കരുതോ?

ചെറിയാച്ചന്‍ ശലോമിയുടെ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. ശലോമി തുടര്‍ന്നു കിളിക്കുടൊരുക്കിയത് ജിന്‍സി എന്ന പൊന്‍കിളിക്കായിരുന്നു. ചെറിയാച്ചന്റെ മനസ്സ് എവിടെയോ പറന്നുയരുകയാണ്. ഉണങ്ങിയ പുല്‍ക്കൊടികള്‍ കൊണ്ട് നിര്‍മ്മിച്ച സാധാരണ കിളിക്കൂട് സ്വപ്നം കാണുന്ന, ജീവിതത്തിന്റെ കയ്പ്നീര്‍ ചഷകം അനുഭവത്തിലൂടെ ജീവിച്ചറിഞ്ഞ, ഒരു വിദ്യാസമ്പന്നനെയാണ് എനിക്ക് ആവശ്യം. ജീവിത്തിന്റെ പറുദീസയിലേക്കുള്ള വഴി ഞാന്‍ അവന് തുറന്ന് കൊടുക്കും. അവള്‍ പറഞ്ഞു “വളരെയധികം സ്വപ്നങ്ങളുമായി ഞാന്‍ ഇവിടേക്കു കടന്നു വന്നു ഇപ്പോള്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ഇളകിമറിഞ്ഞ ഒരു സാഗരമായി മാറി എന്റെ മനസ്സ്. പോകും മുന്‍പ് എന്നോടൊപ്പം എന്റെ ശവകല്ലറയിലേക്ക് കൊണ്ടുപോകണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു സത്യമുണ്ടായിരുന്നു. ചെറിയാച്ചന്‍ ആശ്ചര്യത്തോട് ചോദിച്ചു “എന്താണത്? പറയൂ”…. ശലോമി തുടര്‍ന്നു, സ്‌നേഹത്തിന്റെ പന്ഥാവിലേക്ക് അങ്ങയെ ആദ്യമായി ക്ഷണിച്ചതു ഞാനായിരുന്നല്ലോ..? വേദനിക്കുന്ന പല നഗ്നസത്യങ്ങള്‍ പറഞ്ഞ അങ്ങ് ഒഴിവാകാന്‍ ശ്രമിച്ചപ്പോഴും ഞാന്‍ അതിന് സമ്മതിച്ചില്ല. താങ്കള്‍ പഞ്ചാബില്‍ ഇന്റര്‍വ്യുന് പോയപ്പോള്‍ പെട്ടെന്ന് ഒരു കല്ല്യാണ ആലോചന വന്നു. ചെറുക്കന്‍ ഒരു പോലീസ് ഓഫീസര്‍ ആയതു കൊണ്ട് വീട്ടുക്കാര്‍ക്ക് ആ ബന്ധം നന്നേ ഇഷ്ടപ്പെട്ടു. കല്ല്യാണം എത്രയും പെട്ടെന്ന് നടത്തി ബാംഗ്ലൂരിലേക്ക് പോകണമെന്നും അവധി വളരെക്കുറവാണെന്നും അവര്‍ അറിയിച്ചു. പിടിച്ചു നില്‍ക്കാന്‍ വയ്യാതായപ്പോള്‍ ഞാന്‍ ആ രഹസ്യം അപ്പച്ചനേയും അമ്മച്ചിയെയും അറിയിച്ചു. അവര്‍ പൊട്ടിത്തെറിച്ചു. ആത്മഹത്യ ചെയ്താലോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. ചെറിയാച്ചന്‍ ആകാംഷയോട് “എന്നിട്ട്”….? ശലോമി തുടര്‍ന്നു…. “അതൊന്നിനും ഒരു പരിഹാരമാകുമെന്ന് തോന്നിയില്ല. അപ്പോള്‍ അതിലും വലിയ ഒരു ഭീഷണിയുമായി അപ്പച്ചനും, അമ്മയും മുന്നിലെത്തി. ആ വിവാഹം നടന്നില്ലെങ്കില്‍ അവര്‍ രണ്ടുപേരും ആത്മഹത്യ ചെയ്യുമെന്നറിയിച്ചു. അങ്ങനെ സംഭവിച്ചാല്‍ അവരുടെ മരണാനന്തര കര്‍മ്മങ്ങള്‍ പോലും മുന്‍കൂറായി എനിയ്ക്ക് നിഷേധിക്കപ്പെട്ടു. ഒരു പക്ഷേ എന്തെങ്കിലും സംഭവിച്ചാല്‍ ശിലായുഗത്തിലെ നിഷ്കളങ്കയായ ഒരു സ്ത്രീയെ കല്ലെറിയുന്ന പരിഷ്കൃതരായ ഈ സമൂഹത്തിനെ ഓര്‍ത്ത് പോയി. ഒരു വേര്‍പാടില്‍ എല്ലാം ഒതുങ്ങിത്തീരട്ടെ എന്ന് ഒടുവില്‍ തീരുമാനിച്ചു. ഒരു പ്രാര്‍ഥനമാത്രമേ എനിയ്ക്ക് ഉണ്ടായിരുന്നുളളൂ”, ചെറിയാച്ചന്‍, “എന്തായിരുന്നു അത്.”? ശലോമി തുടര്‍ന്നു.. “എന്റെ ചെറിയാച്ചന്‍ ആത്മഹത്യ ചെയ്യരുതേ…. എന്ന് മാത്രം”. ചെറിയാച്ചന്‍ മുതലാളി നടുങ്ങിപ്പോയി. ശലോമി കണ്ണുനീരൊപ്പിക്കൊണ്ട് പെട്ടന്നു തിരിഞ്ഞു നടക്കുന്നു. ചെറിയാച്ചന്‍ മുതലാളി തിരിഞ്ഞ് ശലോമിയെ വിളിക്കാനായി ഭാവിക്കുന്നു. പക്ഷേ കഴിഞ്ഞില്ല അയാള്‍ വിഷണ്ണനായി സാവധാനം ഒരു കസേരയില്‍ വന്നിരുന്നു. ഈ സമയം ജിന്‍സിമോള്‍ അവിടേയ്ക്ക് കടന്നു വരുന്നു. വിഷമിച്ചിരിക്കുന്ന ചെറിയാച്ചനെ കണ്ടിട്ട് അവള്‍ ചോദിച്ചു ഡാഡിക്കെന്താ ഒരു വല്ലാതെ.. ഓ ഒന്നുമില്ല ഒരു വല്ലാത്ത ക്ഷീണം അതായിരുന്നു മറുപടി. “ഡോക്ടറെ വിളിക്കട്ടെ” ജിന്‍സി ചോദിച്ചു “വേണ്ട ഞാന്‍ ഒരല്പം മയങ്ങട്ടെ”… അയാള്‍ എഴുന്നേറ്റ് അകത്തേക്ക് പോയി. അപ്പോള്‍ ജിന്‍സി വിളിച്ചു പറഞ്ഞു ഡാഡിയുടെ മരുന്ന് ഡൈനിംഗ് ടേബിളില്‍ എടുത്ത് വച്ചിട്ടുണ്ട്. മറക്കാതെ കഴിച്ചിട്ട് വേണം കിടന്നുറങ്ങാന്‍. അവള്‍ അല്പം ആലോചിച്ച് നിന്നിട്ട്… “വേണ്ട ഞാന്‍ തന്നെ എടുത്ത് കൊടുക്കാം അല്ലെങ്കില്‍ മരുന്ന് അവിടെതന്നെയിരിക്കും” അവള്‍ അകത്തേക്ക് പോകുന്നു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക