Image

ദിലീപിനെതിരേ പുതിയ തെളിവുകള്‍: ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്‌ച

Published on 23 August, 2017
ദിലീപിനെതിരേ പുതിയ തെളിവുകള്‍:    ജാമ്യഹര്‍ജിയില്‍  വിധി വെള്ളിയാഴ്‌ച
 കൊച്ചി:നടിആക്രമിക്കപ്പെട്ടകേസില്‍   പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട കോടതി  നടന്‍ദിലീപിന്റെ ജാമ്യഹര്‍ജിയില്‍വെള്ളിയാഴ്‌ചവിധിപറയും. ദിലീപിനെതിരേ c പ്രോസിക്യൂഷന്‍ ഹാജരാക്കിയത്‌ ദിലീപിന്‌തിരിച്ചടിയാണ്‌.

പ്രതിഭാഗത്തിന്റെ മാരത്തണ്‍ വാദമായിരുന്നു ഹൈക്കോടതിയില്‍ രണ്ടു ദിവസമായി നടന്നത്‌. ചൊവ്വാഴ്‌ച തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദം ബുധനാഴ്‌ച രാവിലെയും തുടര്‍ന്നു. 

 പ്രോസിക്യൂഷന്‍ വാദംഅധികം വൈകാതെ  തീര്‍ന്നു. പക്ഷേ ശക്തമായ പുതിയ വാദങ്ങളാണ്‌ പ്രോസിക്യൂഷനും ഉന്നയിച്ചിരിക്കുന്നത്‌.  പ്രതിഭാഗം നാലര മണിക്കൂറാണ്‌ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ എടുത്തത്‌. മുതര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ്‌ ദിലീപിന്‌ വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്‌. 

ദിലീപിനെതിരേ പുതിയ തെളിവുണ്ടെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്‌ ദിലീപിന്‌ തിരിച്ചടിയാണ്‌.  നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന്‌ കരുതിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടുവെന്നാണ്‌ പ്രതികള്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്‌. 

ഈ മൊഴി അന്വേഷണ സംഘം മുഖലക്കെടുത്തിട്ടില്ലെന്നും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ്‌ കരുതുന്നതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. 


 ദിലീപിന്റെയും മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും മൊബൈല്‍ ഫോണ്‍ ഒരേ ടവറിന്‌ കീഴില്‍ ഒരിക്കലല്ല നിരവധി തവണന്നിട്ടുണ്ട്‌. ഇത്‌ യാദൃശ്ചികമല്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

 ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോടാണ്‌ ദിലീപ്‌ കുറ്റവാളിയാണെന്ന കാര്യം സുനി വെളിപ്പെടുത്തിയതെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

കാവ്യയുടെ ഡ്രൈവര്‍ ദിലീപിനെതിരേ ശക്തമായ തെളിവാകാന്‍ സാധ്യതയുള്ള ഒരു നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്‌.  കാവ്യയുടെ ഡ്രൈവര്‍ ദിലീപിനെതിരേ മൊഴി കൊടുക്കുമെന്നാണ്‌ പ്രോസിക്യൂഷന്‍ പറയുന്നത്‌. 

 തൃശൂര്‍ ടെന്നീസ്‌ ക്ലബ്ബ്‌ ജീവനക്കാരന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച്‌ കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. മുദ്രവച്ച കവറില്‍ കേസ്‌ ഡയറി പ്രോസിക്യൂഷന്‍ കോടതിക്ക്‌ കൈമാറുകയും ചെയ്‌തു.


കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനി തൊട്ടുമുമ്പ്‌ കാവ്യയുടെ ലക്ഷ്യ എന്ന കടയില്‍ വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. 


 പോലീസിനെയും പള്‍സര്‍ സുനിയെയും കുറ്റപ്പെടുത്തിയാണ്‌ പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയത്‌. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക