Image

പിന്‍ഗാമി’യുടെ പരാജയത്തിനു പിന്നില്‍ ഞാന്‍ തന്നെ; സത്യന്‍ അന്തിക്കാട്

Published on 23 August, 2017
പിന്‍ഗാമി’യുടെ പരാജയത്തിനു പിന്നില്‍ ഞാന്‍ തന്നെ; സത്യന്‍ അന്തിക്കാട്
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1994 ല്‍ റിലീസ് ചെയ്ത ചിത്രമാണ് പിന്‍ഗാമി.എന്നാല്‍  വേണ്ടത്ര വിജയം നേടില്ല. പിന്നീടു യുവതലമുറ ഏറ്റെടുത്ത ചിത്രത്തിന് അന്ന് അര്‍ഹിക്കുന്ന പ്രധാന്യം കിട്ടാതിരുന്നതിന് കാരണം താന്‍ തന്നെയാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. 
ചിത്രം പരാജയപ്പെട്ടതു തന്റെ ഒരു തെറ്റായ തീരുമാനം കൊണ്ടാണ് എന്നു സത്യന്‍ അന്തിക്കാട് അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിരുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ എത്തിയ തേന്‍മാവിന്‍ കൊമ്ബത്ത് എന്ന ചിത്രത്തിനൊപ്പമാണു പിന്‍ഗാമിയും തിയേറ്റില്‍ എത്തിയത്.

തേന്‍മാവിന്‍ കൊമ്ബത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്യേണ്ട എന്നും കുറച്ചു മുന്നോട്ട് നീട്ടി വച്ചോളു എന്നും പ്രിയദര്‍ശന്‍ സത്യന്‍ അന്തിക്കാടിനോടു പറഞ്ഞിരുന്നു. പക്ഷേ എന്റെ ഈഗോ കാരണം ഞാന്‍ അതു കേട്ടില്ല. എന്തു കൊണ്ട് എന്റെ സിനിമ തേന്‍മാവിന്‍ കൊമ്ബത്തിനൊപ്പം റിലീസ് ചെയ്തുകൂടാ എന്നായി ഞാന്‍. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കു മനസിലായി എന്റെ തീരുമാനം തെറ്റായിരുന്നു എന്ന്. അന്നു പ്രിയന്‍ പറഞ്ഞതു കേള്‍ക്കാമായിരുന്നു എന്ന്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക