Image

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

Published on 23 August, 2017
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. ഇരുപക്ഷത്തിന്റെയും വാദം ഉച്ചയോടെ പൂര്‍ത്തിയായിരുന്നു. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിനു ശേഷം മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ വസ്ത്ര വ്യാപാരശാലയില്‍ വിളിച്ച് ക്വട്ടേഷന്‍ തുക ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ഉണ്ടെന്നും ദിലീപ് ഡിജിപിക്ക് നല്‍കിയ ഓഡിയോ ക്ലിപ് എഡിറ്റ് ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനെതിരായ പുതിയ തെളിവുകള്‍ പ്രോസിക്യുഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ദിലീപ് ‘കിംഗ് ലയര്‍’ ആണെന്നും ദിലീപിനെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യുഷന്‍ രാവിലെ കോടതിയില്‍ അറിയിച്ചിരുന്നു. ദിലീപും സുനിയും തൃശൂരിലെ ടെന്നീസ് ക്ലബിനു സമീപം കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ജീവനക്കാരന്‍ സാക്ഷിയാണെന്നും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ െ്രെഡവര്‍ ദിലീപിനെതിരെ മൊഴി കൊടുത്തുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

അതേസമയം, പോലീസിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നലെയും ഇന്നും വാദം നടന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള അസ്വാരസ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇന്നലെ ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സുനിയും ദിലീപും ഒരു ടവറിനു കീഴിലുണ്ടായിരുന്നു എന്നതുമാത്രം ഗൂഢാലോചനയ്ക്ക് തെളിവായി കാണാനാവില്ല. ടവര്‍ ലൊക്കേഷന്‍ മൂന്നു കില്‍ോമീറ്റര്‍ വവെയുണ്ടാകാം. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നു എന്നത് ഗൂഢാലോചനയുടെ തെളിവായി പരിഗണിക്കാനാവില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു. കള്ളന്റെ കുമ്ബസാരം കേട്ട് പോലീസ് ദിലീപിനെ ക്രൂശിലേറ്റുകയാണെന്നായിരുന്നു അഡ്വ.രാമന്‍പിള്ള പറഞ്ഞത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക