Image

എട്ടു വര്‍ഷത്തിനുശേഷം ഓണവിരുന്നുമായി 'ടിപി തിരുവോണം' തിരിച്ചെത്തുന്നു

Published on 23 August, 2017
എട്ടു വര്‍ഷത്തിനുശേഷം ഓണവിരുന്നുമായി 'ടിപി തിരുവോണം' തിരിച്ചെത്തുന്നു
ബെടോക്ക്: ഓണത്തെ വരവേല്‍ക്കാന്‍ ടെമാസെക്ക് പോളിടെക്‌നിക്കിലെ മലയാളീ വിദ്യാര്‍ഥികള്‍ തയ്യാറായി ക ഴിഞ്ഞു. ടിപി മലയാളീസ് അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 2017 ഓഗസ്റ്റ് മാസം 26 ശനിയാഴ്ച രാവിലെ 11.30 മുതല്‍ ബെടോക്കിലെ ന്യൂഗേറ്റ് ലേര്‍ണിംഗ് ഹബില്‍ വച്ചു നടത്തപ്പെടുന്നു. 

പ്രവര്‍ത്തനത്തിലും നടത്തിപ്പിലും അവതരണത്തിലും നിലവാരത്തിലും എന്നും മുന്പില്‍ നിന്നിരുന്ന ടെമാസെക്കിലെ വിദ്യാര്‍ഥികള്‍ സിംഗപ്പൂരിലെ മലയാളികള്‍ക്ക് മുന്നിലേക്ക് എട്ടുവര്‍ഷത്തിനുശേഷം തിരിച്ചെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2009ലാണ് ഇതിനുമുന്‍പ് ടെമാസെക്ക് പോളിയില്‍ ടിപി ഓണം ഫെസ്റ്റ് അരങ്ങേറിയത്. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമായി ടിപി തിരുവോണം വീണ്ടും ജനഹൃദയങ്ങളിലേക്കെത്തുന്നത് ഒരുപറ്റം വിദ്യാര്‍ഥികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ്. പതിവുപോലെ തന്നെ സിംഗപ്പൂര്‍ മലയാളികള്‍ക്ക് ഓണനാളുകളില്‍ മഹോത്സവത്തിന്റെ അനുഭൂതിയും പ്രതീതിയുമാണ് ഒരുക്കി വച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ബേസില്‍ ബേബി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക