Image

മില്ലില്‍ ഫാമിലി ഗ്രൂപ്പ് കുടുംബസംഗമവും 'മാമു മില്ലില്‍ ചാരിറ്റി ട്രസ്റ്റ്' പ്രഖ്യാപനവും സംഘടിപ്പിച്ചു

Published on 23 August, 2017
മില്ലില്‍ ഫാമിലി ഗ്രൂപ്പ് കുടുംബസംഗമവും 'മാമു മില്ലില്‍ ചാരിറ്റി ട്രസ്റ്റ്' പ്രഖ്യാപനവും സംഘടിപ്പിച്ചു
  
കാസര്‍കോട്: തളങ്കര മില്ലില്‍ ഫാമിലി വാട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വേണ്ടി ഖത്തറിലെ മില്ലില്‍ കുടുംബത്തിലെ കൂട്ടായ്മയായ 'മില്ലില്‍ ഖത്തറീസ്' സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും മാമു മില്ലില്‍ ചാരിറ്റി ട്രസ്റ്റ് പ്രഖ്യാപനവും ബാങ്കോട് എല്‍ ഗാര്‍ഡനില്‍ പ്രൗഢ ഗംഭീര ചടങ്ങില്‍ വച്ചു നടന്നു.

മില്ലില്‍ ഖത്തറീസ് മെഗാ ക്വിസ് മത്സര വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും മെമെന്േ!റാ വിതരണം ഒന്നാം സ്ഥാനം സര്‍ഫീന അബ്ദുല്ലയ്ക്ക് എം. അബ്ദുല്‍ റഹിമാന്‍, രണ്ടാംസ്ഥാനം അന്നാന്‍ അബ്ദുല്‍ റഹിമാന് ലുക്മാനുല്‍ ഹകീം, മൂന്നാം സ്ഥാനം മുഹമ്മദ് അല്‍ത്താഫിന് എം. കുഞ്ഞി മൊയ്തീന്‍ എന്നിവര്‍ നല്‍കി.

മില്ലില്‍ ദുബൈ റിയാസ് & അല്‍ത്താഫ് സംഘടിപ്പിച്ച പ്രവചന മത്സര വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് നിലു നൂഹ്മാന് അഫ്‌സ അബ്ദുല്ല, സൗദ മുസ്തഫയ്ക്ക് മെഹ്നാസ് റിയാസ്, നാസിമ നാസറിന് റാബിയ റഹ്മാന്‍ എന്നിവര്‍ നല്‍കി നിര്‍വഹിച്ചു.

ഫിസ കുര്‍ത്തീസ് പ്രായോജകരായ പ്രവചന മത്സരത്തില്‍ നറുക്കെടുപ്പിലൂടെ വിജയിച്ച നൂഹ്മാന്‍ അബ്ദുല്ലയ്ക്ക് അബ്ദുള്‍റഹ്മാന്‍ തൃക്കരിപ്പൂര്‍ സമ്മാനം നല്‍കി. മറ്റു നറക്കെടുപ്പിലൂടെ നാഷ്മ സകീറിന് മുനവര്‍ തൃക്കരിപ്പൂര്‍, സുനൈന സുജാഹ്ന് എ.പി. ഇസ്മായില്‍ സമ്മാനം വിതരണം ചെയ്തു.

മില്ലില്‍ ഫാമിലിയുടെ അഭിമാന പദ്ധതിയായ 'മാമു മില്ലില്‍ ചാരിറ്റി ട്രസ്റ്റ്' രൂപീകരണ പ്രഖ്യാപനം ലാ വില്ല പ്രോപ്പര്‍ടീസ് മാനേജിംഗ് ഡയറക്ടര്‍ എം ലുഖ്മാനുല്‍ ഹകീം നിര്‍വഹിച്ചു. ഭാരവാഹികള്‍: അബ്ദുല്‍ റഹ്മാന്‍.എം(ചെയര്‍മാന്‍), ലുക്മാനുല്‍ ഹകീം(മാനേജിംഗ് ഡയറക്ടര്‍ ), ലുനൈഫ് ലുക്മാന്‍, അഹ്മദ് ഷംസീര്‍, കുഞ്ഞി മൊയ്ദീന്‍, അബ്ദുള്‍റഹ്മാന്‍ ബീരിച്ചേരി, മൊഹമ്മദ് മേനത്ത്, സലീം അബ്ദുള്ള, മുസ്തഫ ബാങ്കോട്, അസ്ലം, മൊഹമ്മദ് മുട്ടത്തൊടി, ഖാദര്‍ തൊട്ടിയില്‍, സിറാജ് ബങ്കരക്കുന്നു, ഷാഫി ഉത്തരദേശം, നാസര്‍ പട്ടേല്‍ എന്നിവരെ ഡയറക്ടര്‍സായി നിയമിച്ചു.

ഹാഫിസ് സുഹൈല്‍ മൊയ്ദീന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങ് മുസ്തഫ ബാങ്കോട് സ്വാഗതം ആശംസിച്ചു, ഹഫ്‌സ അബ്ദുള്ള, സുഹ്‌റ അബ്ദുള്ള, സഫിയ അബ്ദുള്‍റഹ്മാന്‍, റാബിയ റഹ്മാന്‍ തൃക്കരിപ്പൂര്‍, സുമയ്യ മൊഹമ്മദ് മേനത്ത്, മിര്‍ഷാദ് മേനത്ത്, ലത്തീഫ് അബ്ദുള്ള, മിഹ്‌റാന്‍ മുഹമ്മദ്, സുജാഹ് തുരുത്തി, അക്ബര്‍ സന്തോഷ് നഗര്‍, ഷഫീഖ് കോപ, ഹാജിറ റഹ്മാന്‍, ലൈല ലുക്മാന്‍, സാജിദ മൊയ്ദീന്‍, ലുനൈഫ്, റിസ്വാന്‍ എന്നിവര്‍ സംബന്ധിച്ചു, നുഹ്മാന്‍ അബ്ദുള്ള, മുനവര്‍ റഹ്മാന്‍, മന്‍സൂര്‍ റഹ്മാന്‍ ക്വിസ് മത്സരത്തിന്ന് നേതൃത്വം നല്‍കി, കുഞ്ഞി മൊയ്ദീന്‍ നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക