Image

പ്രവാസികള്‍ അറബി ഭാഷ പഠിക്കുവാന്‍ ശ്രദ്ധിക്കണം: ഡോ. ആര്‍. സീതാരാമന്‍

Published on 23 August, 2017
പ്രവാസികള്‍ അറബി ഭാഷ പഠിക്കുവാന്‍ ശ്രദ്ധിക്കണം: ഡോ. ആര്‍. സീതാരാമന്‍
ദോ ഹ: പ്രവാസികള്‍ ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും മനസിലാക്കുവാനും ഉള്‍കൊള്ളുവാനും ശ്രദ്ധിക്കണമെന്ന് ദോഹാ ബാങ്ക് ഗ്രൂപ്പ് സിഇഒ. ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്‌പോക്കണ്‍ അറബിക് ഫോര്‍ എവരിഡേയുടെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഈ ബന്ധത്തിന് ശക്തിപകരാനും കൂടുതല്‍ രചനാത്മകമായ രീതിയില്‍ നിലനിര്‍ത്താനും അറബി ഭാഷാ പ്രചാരണത്തിന് കഴിയും. ഭാഷയുടെ അതിര്‍വരന്പുകള്‍ ഒരിക്കലും സമൂഹങ്ങളെ പരസ്പരം അകറ്റുവാന്‍ കാരണമാവരുതെന്നും ഭാഷാപഠനം അനായാസകരമാക്കാന്‍ സഹായകമാകുന്ന ഏത് ശ്രമവും ശ്‌ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

ഐ.ബി. പി. എന്‍. പ്രസിഡണ്ട് കെ. എം. വര്‍ഗീസ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഐ.സി.ബി. എഫ്. മുന്‍ പ്രസിഡണ്ട് കരീം അബ്ദുല്ല, വിനോദ്, മുഹമ്മദ് റാഫി, കെ. വി. അബ്ദുല്ലക്കുട്ടി, മുഹമ്മദ് ത്വയ്യിബ് സംസാരിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. 

ന്യൂഡല്‍ഹി കേന്ദ്രമായ ഗുഡ് വേര്‍ഡ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതി തുടക്കക്കാര്‍ക്ക് അധ്യാപകന്റെ സഹായം കൂടാതെ സ്‌പോക്കണ്‍ അറബികിന്റെ പ്രാഥമിക പാഠങ്ങള്‍ പരിചയപ്പെടുത്തുതാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. മീഡിയ പ്‌ളസാണ് പുസ്തകത്തിന്റെ ഖത്തറിലെ വിതരണക്കാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക