Image

കല കുവൈറ്റ് വര്‍ഗീയ ഫാസിസത്തിനെതിരെ 'സ്‌നേഹസംഗമം' വ്യാഴാഴ്ച

Published on 23 August, 2017
കല കുവൈറ്റ് വര്‍ഗീയ ഫാസിസത്തിനെതിരെ 'സ്‌നേഹസംഗമം' വ്യാഴാഴ്ച
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് അബുഹലീഫ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും, എഴുത്തുകാര്‍ക്ക് നേരെയും വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരേ വര്‍ഗീയ ഫാസിസത്തിനെതിരെ 'സ്‌നേഹസംഗമം' പരിപാടി സംഘടിപ്പിക്കുന്നു. 

ഓഗസ്റ്റ് 24 വൈകീട്ട് അഞ്ചിന് മംഗഫ് കല സെന്ററില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ദളിതരും, ന്യൂനപക്ഷവും, എഴുത്തുകാരും അനുഭവിക്കുന്ന ആക്രമങ്ങളുടെ ദൃശ്യാവിഷ്‌കാരം, ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക