Image

പ്രവാസി സംഘടനയായ 'അനോര'യുടെ സമൂഹ വിവാഹത്തില്‍ 11 ദന്പതികള്‍ക്ക് മംഗല്യ സൗഭാഗ്യം

Published on 23 August, 2017
പ്രവാസി സംഘടനയായ 'അനോര'യുടെ സമൂഹ വിവാഹത്തില്‍ 11 ദന്പതികള്‍ക്ക് മംഗല്യ സൗഭാഗ്യം
  
തിരുവനന്തപുരം: കരുണ വറ്റാത്ത പ്രവാസികളുടെ കരുതലില്‍ പതിനൊന്നു ദന്പതികള്‍ക്ക് മംഗല്യ സൗഭാഗ്യം ലഭിച്ചു. അപൂര്‍വ്വ കാഴ്ചയ്ക്ക് സാക്ഷിയായി നാടിന്റെ നാനാതുറയില്‍ നിന്ന് നിരവധി പേര്‍ പങ്കാളികളായി.

അബുദാബി കേന്ദ്രമായ തിരുവനന്തപുരം ജില്ല പ്രവാസി സംഘടന അനോര (അനന്തപുരം നോണ്‍ റസിഡന്‍സ് അസോസിയേഷന്‍) ആണ് കാരുണ്യത്തിന്റെ വറ്റാത്ത കൈത്താങ്ങായി നിര്‍ധനരായ പതിനൊന്ന് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കി സമൂഹത്തിന് മാതൃകയായത്. അപേക്ഷ ക്ഷണിച്ച് അതില്‍ നിന്ന് തികച്ചും അര്‍ഹരായ പതിനൊന്ന് ദന്പതികളെ തെരഞ്ഞെടുത്തായിരുന്നു വിവാഹം. 

ശ്രീമൂലം ക്ലബ്ബില്‍ നടന്ന സമൂഹ വിവാഹത്തില്‍ വധൂവരന്മാര്‍ക്ക് വിവാഹ വസ്ത്രം, വാച്ച്, സ്വര്‍ണാഭരണങ്ങള്‍ എന്നിവയും പോക്കറ്റുമണിയും നല്‍കിക്കൊണ്ടായിരുന്നു സമൂഹ വിവാഹം അരങ്ങേറിയത്. പിന്നാലെ ബന്ധുമിത്രാദികള്‍ക്കും ചടങ്ങിന് സാക്ഷിയാകാനെത്തിയവര്‍ക്കും വിഭവ സമൃദ്ധമായ വിവാഹസദ്യയും വിളന്പി. 

എ.സന്പത്ത്. എം.പി, എംഎല്‍എമാരായ ശബരീനാഥന്‍, റോയ്, മുന്‍ മേയര്‍ അഡ്വ. കെ.ചന്ദ്രിക, മുന്‍ എംഎല്‍എ ശരത്ചന്ദ്രപ്രസാദ്, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ ബീഗം, ജില്ല ഡിസിസി ജനറല്‍ സെക്രട്ടറി ഷാനവാസ്, മജിഷ്യന്‍ ഗോപിനാഥ് മുതുകാട്, സൂര്യ കൃഷ്ണമൂര്‍ത്തി, സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, തുളസീദാസ്, രാജസേനന്‍, നടമാരായ കൊച്ചുപ്രേമന്‍, ദിനേശ് പണിക്കര്‍, ഗിരിജ പ്രേമന്‍, എഴുത്തുകാരി ഗിരിജ സേതുനാഥ്, എസ്എഫ്എസ് ചെയര്‍മാന്‍ ശ്രീകാന്ത്, നോര്‍ക്ക പ്രതിനിധി ശ്യാമളകുമാരി തുടങ്ങി നിരവധിപേര്‍ വധൂവരന്മാരെ ആശീര്‍വദിക്കാനെത്തിയിരുന്നു. അനോരയുടെ പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി, ജനറല്‍ കണ്‍വീനര്‍ ജെ.ശരത്ചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജി.വിജയരാഘവന്‍, ട്രഷറര്‍ സുകമാരന്‍ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. ഇത് നാലാം തവണയാണ് അനോര സമൂഹ വിവാഹവുമായി തലസ്ഥാനത്ത് പ്രവാസികളായ തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനവും സാമൂഹിക പ്രതിബദ്ധതയും അരക്കിട്ടുറപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക