Image

മലയാളിയായ മാത്യു മര്‍ടോമ്മയുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു

Published on 23 August, 2017
മലയാളിയായ മാത്യു മര്‍ടോമ്മയുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു
ന്യു യോര്‍ക്ക്: യു.എസ്. അറ്റോര്‍ണി പ്രീത് ഭരാര യു.എസ്. അറ്റോര്‍ണിയായിരിക്കെ ഇന്‍സൈഡര്‍ കേസില്‍ 9 വര്‍ഷം ശിക്ഷിക്കപ്പെട്ട മലയാളിയായ മാത്യു മര്‍ടോമ്മയുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു.

ഇതനുസരിച്ച് മയാമിയിലെ കുറഞ്ഞ സെക്യുരിറ്റിയുള്ള ജയിലില്‍ കഴിയുന്ന മര്‍ടോമ്മ 2021 വരെ തടവില്‍ തുടരേണ്ടി വരും. 2014-ല്‍ ആണു മന്‍ഹാട്ടന്‍ കോടതി മര്‍ടോമ്മയെ ശിക്ഷിച്ചത്.

അല്‍ സൈമേഴ്‌സ് രോഗം സംബന്ധിച്ച ഗവേഷണം ഫലപ്രദമല്ലെന്ന വിവരം ഒരു ഗവേഷകനില്‍ നിന്നു കാലേകൂട്ടി കണ്ടെത്തി അതുപയോഗിച്ച് മര്‍ടോമ്മ ജോലി ചെയ്തിരുന്ന എസ്.എ.എസി. ക്യാപിറ്റലിന്റെ ഓഹരികള്‍ വന്തോതില്‍ മുങ്കൂട്ടി വില്‍ക്കാന്‍ സഹായിച്ചു എന്നതായിരുന്നു കുറ്റം. ഗവേഷണ ഫലം പുറത്തു വന്നപ്പോള്‍ എലന്‍-വയത്ത് എന്ന കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു. പക്ഷെ എസ്.എ.സി. നേരത്തെ ഷെയറുകള്‍ വിറ്റതിനാല്‍ നഷ്ടം വന്നില്ലെന്നു മാത്രമല്ല 275 മില്യന്‍ ലാഭം കിട്ടുകയും ചെയ്തു.

ഒന്‍പതു മില്യന്‍ പ്രതിഫലമായി മര്‍ടോമ്മക്കു കിട്ടി. വിവരം മര്‍ടോമ്മക്ക് നല്‍കിയ ഡോ. സിഡ്‌നി ഗില്‍മാനു അതിനു പ്രതിഫലം ലഭിച്ചിരുന്നുവെന്നു പ്രോസിക്യൂഷന്‍ തെളിയിച്ചതോടെയാണു അപ്പീല്‍ തള്ളപ്പെട്ടത്.

മൂന്നു ജഡ്ജിമാരില്‍ രണ്ട് പേര്‍ ശിക്ഷ ശരി വ്ച്ചപ്പോള്‍ ജഡ്ജി റോസ്‌മേരി പൂളര്‍ മര്‍ടോമ്മക്കു അനുകൂലമായി വിധി എഴുതി.

ഫ്‌ളോറിഡയില്‍ ബൊക്കരാട്ടനില്‍ തമസിക്കുന്ന മര്‍ടോമ്മയുടെ ഭാര്യ ഡോ. റൊസ്‌മേരി പീഡിയാറ്റ്രിഷനാണ്. മൂന്നു മക്കളുണ്ട്.

മര്‍ടോമ്മയെ ശിക്ഷിച്ചുവെങ്ക്‌ലും കമ്പനി മുതലാളി സ്റ്റീവ് കോഹനെതിരെ കേസെടുക്കാന്‍ ഭരാര വിസമ്മതിച്ചത് ഏറെ വിമര്‍ശനം വരുത്തിയിരുന്നു.
ശിക്ഷ ശരി വച്ചതിനെ ഭരാര സ്വാഗതം ചെയ്തു 
മലയാളിയായ മാത്യു മര്‍ടോമ്മയുടെ ശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു
Join WhatsApp News
mathew v zacharia 2017-08-24 07:19:56
equating himself with change in name as Mar Thoma ( St.Thomas ) was an abomination.
Mathew V. Zacharia
Anthappan 2017-08-24 08:04:30
The biggest problem for the Christians are their inability to forgive and let the sinners rehabilitate by themselves. Here the self-righteous guy is out there with his sword to prevent the accused from achieving it. He claims that the name the accused has is something close to the name of his saint,  Thomas.  I can sit back and laugh at these hypocrites pouncing on the week, oppressed. Throw the first stone on him you fake who worship the God of Abraham, Isaac and Jacob.  
വിദ്യാധരൻ 2017-08-24 08:22:44

തൻറെ പെരുക്കാൽ മണ്ണിലൊളിച്ചപ-
രന്റെ പെരുക്കാൽ കണ്ടു ചിരിക്കും (സത്യാസ്വയംവരം)

തങ്ങളുടെ കുറവുകൾ മറച്ചുവച്ച് അന്യരുടെ കുറവുകൾ പെരുപ്പിച്ചു കാണിക്കുന്നതിനാണ് അധികം പേർക്കും താല്പര്യം. കുറ്റങ്ങളും കുറവുകളും മനുഷ്യ സഹജമാണെന്നും അവ ഇല്ലായ്മ ചെയ്യുന്നതിനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് നമ്പ്യാർ നമ്മെ ഓർമിപ്പിക്കുന്നു

Joseph Padannamakkel 2017-08-24 08:53:06
മാർത്തോമ്മ ഒരു ബിസിനസ്സ് ചെയ്തു. നിയമവിരുദ്ധമായ ഒരു സ്റ്റോക്ക് വ്യാപാരമായിരുന്നു. അയാൾ പിടിക്കപ്പെട്ടു. അയാളോടൊപ്പം യഥാർത്ഥത്തിൽപണമുണ്ടാക്കിയ കൊഹിന്റെ പേരിൽ കേസില്ല. വിവരം ചോർന്നു കൊടുത്ത അള്സമേഴ്‌സ് മരുന്നിന്റെ ഗവേഷകനായ ഡോ. ഗിൽമാനെ വെറും സാക്ഷിയാക്കി. കോഹിൻ നേടിയ ലാഭം 240 മില്യൺ ഡോളറായിരുന്നു. മാർതോമ്മായ്ക്ക് കമ്മീഷൻ കിട്ടിയത് ഒമ്പതു മില്യൺ. ജയിൽ വാസവും ശിക്ഷയും മാർത്തോമ്മായ്ക്ക് മാത്രം. അമേരിക്ക എന്ന മഹത്തായ ഒരു രാജ്യത്തിന്റെ നീതി വ്യവസ്ഥയുടെ ചിത്രമാണിത്. വാൾ സ്ട്രീറ്റിലെ പ്രമാദമായ ഈ കേസ്സിനെപ്പറ്റി ഇമലയാളിയിൽ എഴുതിയിരുന്നു. വായിക്കുക. http://emalayalee.com/varthaFull.php?newsId=87265 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക