Image

ആത്മീയ ലേഖനം: സുഖ ദുഃഖങ്ങള്‍ക്കു കാരണം മനുഷ്യനോ ഈശ്വരനോ? (തൊടുപുഴ കെ.ശങ്കര്‍)

തൊടുപുഴ കെ.ശങ്കര്‍ Published on 24 August, 2017
ആത്മീയ ലേഖനം: സുഖ ദുഃഖങ്ങള്‍ക്കു കാരണം മനുഷ്യനോ ഈശ്വരനോ? (തൊടുപുഴ കെ.ശങ്കര്‍)
'ലോക്യതേ ഇതിലോകഹ' : എന്നാണല്ലോ സംസ്‌കൃതത്തിലുള്ള മനോഹരമായ ചൊല്ല്! അതായത് യാതൊരു വസ്തു കണ്ണുകള്‍ കൊണ്ട് ദര്‍ശിയ്ക്കാന്‍ പറ്റുന്നുവോ, അതിനെ ലോകം എന്നു പറയുന്നു.
എത്രയോ ജന്മങ്ങള്‍ താണ്ടി, പൂര്‍വ്വ ജന്മസുകൃതത്തിനായും ജഗദീശ്വരന്റെ അനുഗ്രഹത്താലും ലഭിയ്ക്കുന്ന ദുര്‍ല്ലഭവസ്തുവാണ് മനുഷ്യജന്മം നല്ല കുടുംബം, അംഗഭംഗമില്ലാത്ത ശരീരം, നല്ല മാതാപിതാക്കള്‍, നല്ല സഹോദരങ്ങള്‍, നല്ല സഹോദരങ്ങള്‍, ബന്ധുമിത്രാദികള്‍, വിദ്യാഭ്യാസം, ഭവനം, കുടുംബം, സുഖസൗഖ്യങ്ങള്‍, സമാധാനപരമായ ജീവിതം എല്ലാം ഈശ്വരന്റെ വരദാനങ്ങളായി കരുതാം. എല്ലാം വാരിക്കോരി കൊടുത്തിട്ടും പിന്നെയും നന്ദിയില്ലാതെ പരാതി പറയുന്നവരാണ് മിക്കവരും. എത്ര ലഭിച്ചാലും തൃപ്തിയില്ല. പിന്നെയും കൊച്ചു കുട്ടികളെപ്പോലെ പിണങ്ങിക്കൊണ്ടേയിരിയ്ക്കും. ദേവാലയത്തില്‍ പോയാല്‍, പിന്നെയും വേണ്ട വസ്തുക്കളുടെ ഒരു പട്ടികയും, ഒരു കൈക്കോട്ടും കയ്യില്‍ക്കാണും.

ഈശ്വരന്‍ നല്‍കിയിട്ടുള്ള വസ്തുക്കളുടെ കണക്ക് ഇന്നത്തെ വിലയനുസരിച്ച് കൂടുകയാണെങ്കില്‍ അത് കോടിക്കണക്കിനു വിലയുള്ളതായിരിയ്ക്കും. അതുകൊണ്ട് പരാതിയും പരിഭവങ്ങളും അകലെക്കാണുന്ന സമുദ്രത്തില്‍ വലിച്ചെറിഞ്ഞിട്ട് നമുക്ക്, സംതൃപ്തി നിറഞ്ഞ നിസ്വാര്‍ത്ഥ ഭക്തിയോടെ, ഈശ്വരനെ അനുനിമിഷം നന്ദി പുരഃസ്സരം സ്മരിക്കുന്ന നല്ല ഹൃദയത്തിന്റെ ഉടമകളാകാം!

ജനനവും മരണവും ജീവിതത്തിന്റെ രണ്ടു ധ്രുവങ്ങളില്‍ നിലകൊള്ളുന്ന രണ്ട് സംഭവങ്ങളാണ്. ജീവിതത്തിന്റെ നടുവില്‍ വന്നു മായുന്ന, രണ്ടു വസ്തുക്കളാണ് സുഖവും ദുഃഖവും. ചിലര്‍ സുഖമായി ജീവിയ്ക്കുന്നു. മറ്റു ചിലര്‍ ദുഃഖങ്ങളിലൂടെ ജീവിയ്ക്കുന്നു. ഈ സുഖവും ദുഃഖവും വാസ്തവത്തില്‍ എന്താണ്? അത് മനുഷ്യഹൃദയത്തില്‍ വന്നുപോകുന്ന ഒരു അനുഭവമാണ്. അത് ജീവിതത്തില്‍ നിന്നുള്ളതാണ്. അതിന് ദൈര്‍ഘ്യം കൂടിയും കുറഞ്ഞുമിരിയ്ക്കും. അപ്പോള്‍, അക്ബറിനോട്, ബിര്‍ബാല്‍ പറഞ്ഞതു പോലെ,  ഈ നിമിഷവും കഴിഞ്ഞു പോകും എന്നു സമാധിച്ചു കഴിയണം. പക്ഷേ, ഈ സുഖത്തിന്റെയും ദുഃഖത്തിന്റെയും പിന്നില്‍ ഉപോല്‍ബലകമായി പ്രവര്‍ത്തിക്കുന്ന വസ്തുത എന്താണെന്നു നോക്കിയാല്‍, ഹിന്ദുമതവിശ്വാസപ്രകാരം, കര്‍മ്മമാണ്. കര്‍മ്മഫലമാണ് സുഖമായും ദുഃഖമായും എല്ലാത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നത് എന്നു കാണാം. ചില നായ്ക്കള്‍, ഭക്ഷണം ലഭിയ്ക്കാതെ തെരുവില്‍ അലഞ്ഞു തിരിയുന്നു, മറ്റു ചില നായ്ക്കള്‍ പണക്കാരുടെ ഭവനങ്ങളില്‍ ജീവിച്ച്, കാറില്‍ അവരോടൊപ്പം യാത്ര ചെയ്യുന്നു. നായുടെ ജന്മവും, അതില്‍ തന്നെയുള്ള വ്യത്യസ്ത ജീവിതവുമെല്ലാം കര്‍മ്മഫലമെന്നു വിശ്വസിയ്ക്കുന്നു. അതിന്, മറ്റുള്ളവരെയോ, ഈശ്വരനെയോ പഴിച്ചിട്ടു കാര്യമില്ല.

അനുഭവിയ്ക്കുന്ന കര്‍മ്മഫലം, കഴിഞ്ഞ ജന്മത്തിലെ കര്‍മ്മം മൂലമോ, ഈ ജന്മത്തിലെ കര്‍മ്മം മൂലമോ ആകും. നല്ല പ്രവൃത്തികള്‍ ചെയ്താല്‍ നല്ല ഫലവും കെട്ട പ്രവൃത്തികള്‍ ചെയ്താല്‍ കെട്ടഫലവും ലഭിയ്ക്കുമെന്നത് പ്രകൃതിനിയമമാണ് ഫലം ചിലപ്പോള്‍ ഉടനെ ലഭിയ്ക്കും. മറ്റു ചിലപ്പോള്‍, വൈകിയും ലഭിയ്ക്കും. പക്ഷേ, ലഭിയ്ക്കതായിരിക്കില്ല. സല്‍ക്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും അതാതിനനുസരിച്ച്, കര്‍മ്മഫലമായി  പില്‍ക്കാലത്തു വരുന്നു. സമ്മാര്‍ഗ്ഗ, സത്യസനാതനധര്‍മ്മത്തിലൂടെ, നാം ജീവിതം നയിച്ചാല്‍ നമുക്ക് നന്മ പ്രതീക്ഷിയ്ക്കാം. നാം എന്തു വിത്തു പാകുന്നുവോ, അതനുസരിച്ചുള്ള ഫലവും ലഭിയ്ക്കുമെന്നാണല്ലോ പഴഞ്ചൊല്ല്(How will you sow, so will you reap) ഈ പ്രമാണത്തില്‍ വിശ്വസിയ്ക്കുന്നവര്‍, കഴിയുന്നതും അറിഞ്ഞോ അറിയാതെയോ തെറ്റു ചെയ്യാതിരിയ്ക്കുവാനും, സന്മാര്‍ഗ്ഗത്തിന്റെ പാതയിലൂടെ ചതിയ്ക്കുവാനും, പരിശ്രമിയ്ക്കാനും.

നല്ല കര്‍മ്മങ്ങള്‍ ചെയ്യാനുള്ള നല്ല മനസ്സ്, ഒരു ഈശ്വരാനുഗ്രഹവും, നമ്മുടെ പൂര്‍വ്വികരില്‍ നിന്നും നമുക്ക് ലഭിയ്ക്കുന്ന പാവനമായ പൈതൃകവുമാണ്. എല്ലായ്‌പ്പോഴും നല്ലതു ചിന്തിയ്ക്കുവാനും, എല്ലാവര്‍ക്കും നല്ലതു ചെയ്യുവാനുമുള്ള മനസ്സു തരുവാനും, ഈശ്വരനുമാത്രമേ കഴിയുകയുള്ളൂ. ആ വരദാന സൗലഭ്യവും സൗഭാഗ്യവും നമുക്കു തരുവാന്‍ ഈശ്വരനെ പ്രേരിപ്പിയ്ക്കാന്‍ ഉതകുന്ന ഒരേയൊരു മാര്‍ഗ്ഗം ഭക്തി മാത്രമാണ്. ചിലപ്പോള്‍ അര്‍ഹിയ്ക്കാത്തതു ചോദിച്ചു വാങ്ങിയാല്‍, അതുകൊണ്ട് അനര്‍ത്ഥവുമുണ്ടാകാം. ഒരു ശിശുവിന് ആവശ്യമുള്ളതെല്ലാം അതിന്റെ അമ്മ അറിഞ്ഞു നല്‍കുന്നതുപോലെ, ഈശ്വരനും അറിഞ്ഞു തരുന്നുണ്ടേേല്ലാ. പിന്നെ എന്തിനീ അതൃപ്തിയും അത്യാര്‍ത്തിയും? എല്ലാ അനുഭവങ്ങളുടെയും പിന്നില്‍ കര്‍മ്മമാണ് കാരണമെങ്കില്‍, കര്‍മ്മം എത്ര വിധമെന്നു നോക്കാം.

(തുടരും...)

Join WhatsApp News
James Mathew, Chicago 2017-08-24 17:12:44
രോഗം വരുന്നതും പണ നഷ്ടം വരുന്നതും കർമ്മഫലം ആണെന്ന് കരുതുന്നത് കൊണ്ട് ദോഷമൊന്നുമില്ല.  പാപകർമ്മങ്ങൾ ചെയ്യുന്നത് കൊണ്ടാണല്ലോ കഷ്ടങ്ങൾ വരുന്നത്. ലോകത്തിൽ മനുഷ്യരുടെ പാപങ്ങൾ തീർക്കാൻ ദൈവം തന്റെ ഏക ജാതനായ പുത്രനെ അയച്ചു. അവനിൽ വിശ്വസിച്ചാൽ ഈ കർമ്മഫലവും അന്ധവിശ്വാസങ്ങളും മാറിക്കിട്ടുമെന്നാണ് എന്റെ വല്യമ്മച്ചി  പഠിപ്പിച്ചത്. ഞാൻ അതിൽ വിശ്വസിക്കുന്നു, എനിക്ക് അങ്ങനെ കർമ്മഫലങ്ങൾ ഒന്നുമില്ല. വലിയ പ്രയാസമില്ലാതെ കഴിഞ്ഞകൂടുന്നു.  എന്നോട് യോജിക്കുന്നവർക്ക് അവരുടെ അഭിപ്രായം എഴുതാം. പിന്നെ ദുഷ്കർമ്മങ്ങൾ ചെയ്യുന്നവർക്കൊന്നും ഫലം ലഭിക്കുന്നില്ല. ഫലം അനുഭവിക്കുന്നത് ഇരകളാണ് /പാവങ്ങളാണ്.  ഡോക്ടർ സുനിത കൃഷ്‌ണനെ ബലാൽസംഗം ചെയ്തവർ സുഖമായി ജീവിക്കുന്നു. സുനിത പാവം കല്യാണമൊക്കെ കഴിച്ചെങ്കിലും തന്റെ  പതിനാറാമത്തെ  വയസ്സിൽ ആറു പേര് ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കുന്നു. എന്ന് ഞാൻ വിശ്വസിക്കുന്നു.
PRG 2017-08-24 21:36:38
ഗുരോ, അങ്ങ് ഈ പറഞ്ഞതിന്റെ അർത്ഥം കഴിഞ്ഞ ജന്മങ്ങളിലെ ദുഷ്കർമ്മങ്ങളുടെ  ഫലം,
ഈ ജന്മത്തിൽ സത്കർമ്മങ്ങൾ ചെയ്‌താൽ തീരുമെന്നാണോ?
കർമ്മങ്ങളെ ഗുണത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു. ഗുണത്തിന്റെ അർത്ഥം എന്താണ്? ഒന്നിന്റെ ഗുണം അല്ലെങ്കിൽ സ്വഭാവം എന്നല്ലേ. ഹിന്ദുക്കൽ സാധാരണയായി രണ്ടു തരത്തിലുള്ള ഗുണങ്ങളെക്കുറിച്ച് പറയും. നാം ചെയ്യുന്ന ഒരു തരംതിരിക്കൽ മാത്രമാണിത്. കർമ്മത്തെ സത്കർമ്മം എന്നും ദുഷ്കർമ്മം എന്നും തരം തിരിചിരിക്കൂന്നു.  ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, സത്കർമ്മങ്ങൾ ആയാലും ദുഷ്കർമ്മങ്ങൾ ആയാലും രണ്ടും ഒരുതരം ബന്ധനമാണ്. സുഖമായ ഒരു ജീവിതം മാത്രം ലക്ഷ്യമാക്കിയിട്ടുള്ളവർക്ക് ഈ തരംതിരിവ് പ്രധാനമാണ്. അങ്ങിനെയുള്ള ആളുകൾ  എപ്പോഴും ചിന്തിക്കുന്നത് സത്കർമ്മങ്ങൾ ചെയ്തുകൊണ്ടിരുന്നാൽ വരും ജന്മങ്ങളിലും എല്ലാവിധ സൌഭാഗ്യങ്ങളും അനുഭവിക്കാം എന്നാണ്. ദൈവചിന്തയുള്ളവർക്ക്‌ മാത്രമേ സത്കർമ്മവും ദുഷ്കർമ്മവും ഉള്ളു.


mathew v zacharia 2017-08-25 06:52:33
When you submit your hear, mind and soul to the creator, for me it is to the Almighty God of Abraham, Issac and Jacob, I assure you have peace. Otherwise, out of heart comes all the evil desires.I do experience His peace.
Mathew V. Zacharia
Tom abraham 2017-08-25 09:38:59

Only kariachen ha enjoyment of peace. What about 

the millions of the poor in India or African countries.

Are you also a king liar ?



vayankaaran 2017-08-25 10:33:21
ഭാര്യയെക്കാൾ സുന്ദരി അവളുടെ അനുജത്തിയായിരുന്നു. പക്ഷെ അവളുടെ
കല്യാണം കഴിഞ്ഞിരുന്നു. എന്നിട്ടും ഒന്ന് വല വീശി നോക്കി.  അപ്പോഴാണറിയുന്നത് അവൾക്കും ഒരു ലൈൻ ഉണ്ടെന്നു.  അതും ഒരു പണക്കാരൻ. അവളുടെ പുറകെ നടന്നിട്ടു കാര്യമില്ലെന്നു മനസ്സിലായി. മനസ്സിൽ തോന്നിയ മോഹം, അത് ദുഷ്ക്കർമ്മത്തിൽ പെടുമോ ഗുരോ.
andrew 2017-08-26 12:39:33

'Almighty god of Abraham, Isaac & Jacob

Abraham's god was a primitive blood thirsty barbarian who demanded human sacrifice. Abraham did sacrifice his son to please his god, even after he was saved physically by an angel, the god was not satisfied. The god was hanging around until Abraham sacrificed another animal to satisfy his god.

His god helped him to be rich by sending Abraham's wife as a prostitute twice, by plundering the neighbors & accepting a share as a reward, so his god promoted prostitution and plunder. Abraham send his son Ismael to the desert to die. He gave very little of his wealth to other sons. All was done with the full appreciation of his god- do you think you are safe under this god?

God did not save Isaac, an angel did. Rest of his life he was mentally & physically handicapped. He lost his ability to choose his own wife, was not able to recognize his own sons as he became blind. He got easily cheated by his own son Jacob. How safe are you if you depend on Isaac's god.

Jacob was a master of tricks &cheating. He cheated Laban & Leya for Rebecca. Then he had kids in their maids too. He took the rights of the first born Ruben and gave 50% of his wealth to Juda. He had a daughter, Deena; a spinster under house arrest. Do you want Jacob's god ?

If Abraham's god tell you to sacrifice your son will you do that, or are you willing to be sacrificed by your father?

Will you kill and steal your neighbors ?

Will you send your wife to prostitution?

Will you send your son to die in the wilderness.

Will you cheat to sleep with your wife's sister?

............ if those are ok for you, then stay with your god of Abraham, Isaac & Jacob.

But remember, that god did not save his chosen people- the Jews.

Rev. Dr. Abraham 2017-08-26 16:12:26
Abraham himself was miraculously saved by Almighty God when his father Terah the idol- maker threw him into a furnace. The son was against father s idols, which he destroyed, threw away customers. It is a long story, the story of FAITH,. Atheists are interested only in prostitution, sexercises, diseases, and their imagination is corrupted like modern software getting corrupted. 

Anthappan 2017-08-26 14:55:53
Andrew forgot to add one more thing about Abraham's  screwing  Sara and Hagar and abandoning Hagar in the desert 
Jack Daniel 2017-08-26 18:32:40
 അബ്രഹാമിന്റെ  ദൈവം  ആഗ്ര ചര്‍മ്മത്തിന്‍  ദൈവം . ' നിങ്ങളില്‍  ആണ്‍ പ്രജ  എല്ലാം .......
അപ്പോള്‍ നിങ്ങള്‍ ഒക്കെ മുറിച്ചിട്ട്  നടക്കുന്നു  എന്ന്  കരുതാം , അല്ലേ 
andrew 2017-08-26 19:07:49

Develop the art of thinking
then you can be a master in reasoning.
reasoning is the best tool for self control.
if you loose the ability for self control, you become filled with super ego ready to explode any moment.

andrew 2017-08-26 19:22:42

After the plunder Abraham brings thither to the high priest Malki Zadok= the royal priest of the kingdom of Salom. Zadok god was worshiped by the Jerusalem priests until the fall of the temple. YAWH god was not their god.

Then who was Abraham's god ?

Is he the father god of Christianity?

Anthappan 2017-08-27 22:53:43
Those who wants to experience real god, leave your theological arguments behind and go to Houston, Texas and join some ordinary people involved in saving the life of the people.  
GEORGE V 2017-08-28 10:14:56
ശ്രീ ആൻഡ്രൂസും അന്തപ്പനും പറയുന്നത് മനസ്സിലാവണമെങ്കിൽ ബൈബിൾ സാമാന്യ ബുദ്ധി ഉപയോഗിച്ച് വായിച്ചു നോക്കണം. സാദാരണക്കാരാണ് വായിച്ചാൽ കിട്ടുന്ന അർത്ഥമില്ല അതിനെന്നും പറഞ്ഞു അവരുടേതായ വിശദീകരണവും ആയി വരുന്ന പുരോഹിതരെയും ഉപദേശ്ശിമാരെയും മാറ്റി നിറുത്തുക. അവർ അവരുടെ നിലനിൽപ്പിനു വേണ്ടി ആണ് കടിച്ചാൽ പൊട്ടാത്ത ന്യായീകരണവും ആയി വരുന്നത്. അടുത്തിടെ ഒരു വൈദികൻ പറഞ്ഞത് ദൈവത്തിന്റെ ഒരു ദിവസ്സം എന്നത് ആയിരം വര്ഷം ആണ്. അങ്ങിനെ സൃഷ്ടി ആറായിരം വര്ഷം കൊണ്ട് പൂർത്തിയാക്കി. അല്ലാതെ നിങ്ങൾ ഉദ്ദേശ്ശിക്കുന്ന ആര് ദിവസ്സം കൊണ്ടല്ല എന്നൊക്കെ. അതുപോലെ ഒത്തിരി മണ്ടത്തരങ്ങൾ ആണ് ന്യൂ ജനറേഷൻ പാസ്റ്റര്മാരും ചില പുരോഹിതരും പറയുന്നത്.  സത്യം അന്വേഷിച്ചു കണ്ടെത്തുക അത് നിങ്ങളെ സ്വതന്ത്രർ ആക്കും
J.Mathew 2017-08-28 10:31:55
അന്ത്രയോസിന്റെ സ്തുതി പാഠകന്മാരായ അന്തപ്പനും ( എന്ത് അപ്പൻ ?) കൂട്ടരും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.അവർ അന്ത്രയോസിന്റെ പുസ്തകത്തെപ്പറ്റിപ്രശംസിച്ചു എഴുതും.അവർക്കു അതിനു കമ്മീഷൻ ഉണ്ട്.അതറിയാതെ ചില വിഡ്ഢികൾ അവരെ പിന്തുണക്കും .അതിലും വലിയ "കോഡ്" കൾ വന്നിട്ട് സത്യവിശ്വാസത്തെ തകർക്കാൻ കഴിഞ്ഞില്ല.പിന്നല്ലേ അന്ത്രയോസിന്റെ പുസ്തകങ്ങൾ .    
സ്വതന്ത്രൻ 2017-08-28 16:34:03
അന്ത്രയോയിസിന്റെ മൂടുതാങ്ങികളാണ് മറ്റുള്ളവരെ സ്വതന്ത്രരാവാൻ ഉപദേശിക്കുന്നത്. ചിരിക്കാതെ എന്തുചെയ്യും!
Johny 2017-08-28 14:06:24
ശ്രീ ജെ മാത്യു ശ്രീ ആൻഡ്രൂസിന്റെ പുസ്തകം ഏതെങ്കിലും വായിച്ചിട്ടുണ്ടെകിൽ താങ്കൾക്കു അതിനെ വിമർശിക്കാം. ഇവിടെ ബൈബിളിനെ വിമർശിക്കുന്നവർ മിക്കവാറും അത് വായിച്ചിട്ടുള്ളവരാണെന്നു മനസ്സിലാവുന്നു. ആരോഗ്യപരമായ വിമർശനങ്ങൾ നല്ലതാണ്. അല്ലാതെ ആൻഡ്രൂസിന്റെ ഇഷ്ടമല്ല അല്ലെങ്കിൽ ശ്രീ മാത്തുള്ളയെ ഇഷ്ടമല്ല അതുകൊണ്ടു അവർ എന്തെഴുതിയാലും വിമർശിക്കുക എന്നത് ശരിയായി തോന്നുന്നില്ല 
andrew 2017-08-28 14:22:46
Mr. J. Mathew
 my books are in PDF in E Malayalee Novel  section. Please read them slowly with an open mind & no pre-judgement. It might help you to see things in an open spectrum. I can also send the books via- e mail, contact me at - gracepub@yahoo.com.
 Vol 1 & 2 has no hard copy left.  I can send you Vol.3 & 4,  free, but just send me the cost of postage.
 i never paid any commission to any one, in fact people are buying them and distributing it free. 
If you are in Kerala, you can buy the books from Kerala Yukthivadi sangadana.
george v 2017-08-28 17:23:36
സ്വതന്ത്രൻ എന്ന വ്യാജ പേരിൽ എഴുതുന്ന പുരോഹിത സുഹൃത്തേ ആൻഡ്രൂസിന്റെ മൂട് ആരും താങ്ങുന്നില്ല അദ്ദേഹത്തിന് താങ്കളെ പോലെ അതിന്റെ ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ സത്യത്തിന്റെ മാത്രമേ താങ്ങുന്നുള്ളു. താങ്കൾക്കു ചിരിക്കാം,കാരണം മസ്തിഷ്‌കം പണയം വെച്ച ആടുകൾ ആണല്ലോ നിങ്ങളുടെ സമ്പത്തു
JOHNY 2017-08-28 17:39:40
സ്വന്തം പേര് പോലും വെളിപ്പെടുത്താൻ പറ്റാത്ത മാന്യൻ  ആൻഡ്രൂസിന്റെ മൂട് താങ്ങികൾ എന്ന് മറ്റുള്ളവരെ വിശേഷിപ്പിക്കുന്നത്. ചിരിക്കാത്ത എന്ത് ചെയ്യും. ഇനി അഥവാ ആരെങ്കിലും താങ്ങുന്നെങ്കിൽ താങ്ങട്ടെ അത് അവരുടെ സ്വാതന്ത്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക