Image

കട്ട് പറഞ്ഞിട്ടും ചുംബനം നിര്‍ത്താതെ സിദ്ധാര്‍ത്ഥും ജാക്വിലിനും

Published on 24 August, 2017
കട്ട് പറഞ്ഞിട്ടും ചുംബനം നിര്‍ത്താതെ സിദ്ധാര്‍ത്ഥും ജാക്വിലിനും
കുറച്ചു കാലങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്ന പേരാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെയും. ആലിയയുമായി പിരിഞ്ഞ സിദ്ധാര്‍ത്ഥ് ജാക്വിലിനുമായി പ്രണയത്തിലാണെന്ന വാര്‍ത്തയും എത്തിയിരുന്നു. ഇതിന് ആക്കം കൂട്ടുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

സിദ്ധാര്‍ത്ഥും ജാക്വിലിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് എ ജെന്റില്‍മാന്‍. ചിത്രത്തിലെ പ്രണയഗാനം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ സംഭവം അണിയറപ്രവര്‍ത്തകരാണ് പുറത്തുവിട്ടത്. സിദ്ധാര്‍ഥും ജാക്വിലിനും ഉള്‍പ്പെട്ട ഒരു ലിപ്പ്‌ലോക്ക് രംഗമായിരുന്നു അത്. ‘ഞങ്ങള്‍ കട്ട് പറഞ്ഞിട്ടും ഇരുവരും ചുംബനം അവസാനിപ്പിച്ചില്ല. അവര്‍ അത് കേട്ടതുപോലുമില്ല എന്നാണ് തോന്നിയത്. ഒരുപക്ഷെ ബോളിവുഡ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗം അതായിരിക്കും’സംവിധായകരായ രാജും ഡികെയും പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക