Image

ടോയ്‌ലെറ്റ് ഏക് പ്രേംകഥയെയും ബാഹുബലിയെയും വിമര്‍ശിച്ചു , മലയാളി നിരൂപകയ്ക്ക് അസഭ്യവര്‍ഷം

Published on 24 August, 2017
ടോയ്‌ലെറ്റ് ഏക് പ്രേംകഥയെയും ബാഹുബലിയെയും വിമര്‍ശിച്ചു , മലയാളി നിരൂപകയ്ക്ക് അസഭ്യവര്‍ഷം

ടോയിലറ്റ് ഏക് പ്രേംകഥയെ വിമര്‍ശിക്കുകയും ഒന്നര റേറ്റിംഗ് നല്‍കുകയും ചെയ്ത മലയാളി നിരൂപക അന്ന എം വെട്ടിക്കോടിന് ഓണ്‍ലൈനില്‍ ആക്രമണം. അസഭ്യവും അശ്ലീലവും കലര്‍ന്ന സ്ത്രീവിരുദ്ധ പരാമര്‍ശവും അധിഷേപങ്ങളുമാണ് അന്ന ട്വിറ്ററില്‍ നേരിടുന്നത്.

അന്ന ക്രിസ്ത്യാനിയും കമ്മ്യുണിസ്റ്റുമാണ് എന്നാരോപിച്ചാണ് ആരോപിച്ചാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ അന്നയെ നേരിടുന്നത്. അന്ന തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്. നിരവധി പേര്‍ അന്നയ്ക്ക് ഐക്യദാര്‍ഡ്യവുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും വര്‍ഗീയാധിക്ഷേപവും ലൈഗിംകാധിക്ഷേപവും കുറഞ്ഞിട്ടില്ലെന്ന് അന്ന ട്വിറ്ററിലുടെ പറഞ്ഞു. മോദിയ്ക്കും പോട്ടിയ്ക്കുമുള്ള അക്ഷയ്കുമാറിന്റെ സ്തുതി എന്ന തലക്കെട്ടിലാണ് അന്ന ലേഖനമെഴുതിയത്.

നേരത്തെ ബാഹുബലി2 എന്ന ബ്രഹ്മാണ്ട സിനിമ ഹിന്ദു പ്രചരണത്തിനുള്ള ചിത്രമെന്ന് വിശേഷിപ്പിച്ചതിന് നേരത്തെയും അന്നയ്‌ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഏതാനും കഥാപാത്രങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മിക്കവരുടെയും അഭിനയം വളരെ മോശമാണെന്നും ഏറ്റവും മോശം പ്രകടനത്തിനുള്ള പുരസ്‌കാരം പോലും ലഭിച്ചേക്കുമെന്നും അന്നയുടെ ബാഹുബലി നിരൂപണത്തിലുണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക