Image

അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24ന്; വന്‍ ഒരുക്കങ്ങളുമായി മാഞ്ചസ്റ്റര്‍ റീജിയന്‍

Published on 24 August, 2017
അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24ന്; വന്‍ ഒരുക്കങ്ങളുമായി മാഞ്ചസ്റ്റര്‍ റീജിയന്‍
മാഞ്ചസ്റ്റര്‍: ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ മാഞ്ചസ്റ്റര്‍ റീജിയന്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ 24നു നടക്കും.

രൂപത വികാരി ജനറാള്‍ ഫാ.സജി മലയില്‍പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്‍മാരായ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍, ഫാ. ബിജു കുന്നക്കാട്ട് , ഫാ.റോയ് കോട്ടയ്ക്കുപുറം എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പാതയില്‍ പ്രത്യേക ദൈവിക അംഗീകാരമായി നല്‍കപ്പെട്ട ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ വന്‍ അഭിഷേകമായി മാറ്റിക്കൊണ്ട് ന്ധലോക സുവിശേഷവല്‍ക്കരണം മലയാളികളിലൂടെയെന്നന്ധ അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ ഫാ. മലയില്‍ പുത്തന്‍പുരയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സംഘാടകസമിതി തുടക്കംകുറിച്ചു.

കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കണ്‍വന്‍ഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദര്‍ശനം ഇന്നുമുതല്‍ ആരംഭിക്കും.

സെഹിയോന്‍ യൂറോപ്പ് കിഡ്‌സ് ഫോര്‍ കിംഗ്ഡം ടീം കണ്‍വന്‍ഷനില്‍ രാവിലെ മുതല്‍തന്നെ കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വച്ചായിരിക്കും അനേകായിരങ്ങളെ െ്രെകസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ നടത്തപ്പെടുക. 

2017 ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വന്‍ഷനിലും സംഭവിക്കുന്നു. 

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക