ജിദ്ദ: ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ നവോദയ സനയ്യ ഏരിയ അല്മുത്തലക്ക് യൂണിറ്റ് അംഗം ഗന്ധൂര പ്ളാസ്റ്റിക് കന്പനിയില്‍ ജോലിചെയ്തുവരുന്ന തൃശൂര്‍ ചെറുതുരുത്തി സ്വദേശി പി.വി.സുലൈമാന്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്കി.
ചടങ്ങില്‍ ലത്തീഫ് അദ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന് നവോദയയുടെ ഉപഹാരം കൈമാറി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹരീന്ദ്രന്‍. സുരേഷ് പാപ്പിനിശ്ശേരിഏരിയ ഭാരവാഹികളായകൃഷ്ണകുമാര്, മുജീബ് റഹ്മാന്, അജിത്ത്, തിലകന്, ഫക്രുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സന്തോഷ് സ്വാഗതവും പണിക്കര്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍