Image

നയന്‍താരയുടെ കൂടെ അഭിനയിക്കാനില്ലെന്ന് വിജയ് സേതുപതി

Published on 25 August, 2017
നയന്‍താരയുടെ കൂടെ അഭിനയിക്കാനില്ലെന്ന് വിജയ് സേതുപതി

തമിഴകത്തെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് വിജയ് സേതുപതി. നായകനായി എത്തിയ വിക്രംവേദ വന്‍ ഹിറ്റായതോടെ വിജയ് സേതുപതിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. താരത്തിന്റെ നിലപാടാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ കൂടെ അഭിനയിക്കാനില്ലെന്ന് പറഞ്ഞതാണ് വിജയ് സേതുപതിയെ വിവാദങ്ങളില്‍ കുടുക്കിയത്.

നയന്‍താര നായികയാകുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്നാണ് വിജയ് സേതുപതി പിന്‍മാറിയത്. ഡേറ്റില്ല എന്നാണ് താരം പിന്‍മാറാന്‍ പറഞ്ഞ ന്യായീകരണം. വിജയ് സേതുപതി തീരുമാനം മാറ്റിയില്ലെങ്കില്‍ നഷ്ടം തമിഴകത്തിനാകുമെന്നാണ് ഇരുവരുടേയും ആരാധകര്‍ പറയുന്നത്.

തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് താരങ്ങളാണ് നയന്‍താരയും, സേതുപതിയും. നേരത്തെ വിജയ് സേതുപതിയെ നായകനാക്കി നയന്‍താരയുടെ കാമുകന്‍ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്‍. അതിന്റെ ഷൂട്ടിംഗ് നീണ്ടുപോയതില്‍ വിജയ്ക്ക് അതൃപ്തി ഉണ്ടായിരുന്നത്രെ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക