മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ റോള്‍ മോഡല്‍ എന്ന് തുറന്നുപറഞ്ഞ് യുവതാരം ആസിഫ് അലി. സിനിമാ തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി കുടുംബത്തോട് കാണിക്കുന്ന കരുതലാണ്, ഇതിന് പിന്നിലെന്നും ആസിഫ് പറയുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷന് പരിപാടിയിലാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.
‘സിനിമയില്‍ സജീവമായതോടെയാണ് കുടുംബത്തിന്റെ പ്രാധാന്യം മനസിലാക്കി തുടങ്ങിയത്. ഇത് മനസിലാക്കി തന്നത് മമ്മൂട്ടിയാണ്. കുടുംബത്തിന്റെ സാന്നിധ്യം നഷ്ടപ്പെടാതിരിക്കാന്‍ മമ്മൂക്ക എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് എനിക്ക് അദ്ദേഹത്തോട് കൂടുതല്‍ ബഹുമാനം തോന്നാനും കാരണം.’ആസിഫ് പറയുന്നു.
ജെബി ജംഗ്ഷനില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടതും മമ്മൂട്ടിയാണെന്ന് ആസിഫ് പറയുന്നു. പലപ്പോഴും ജെബി ജംഗ്ഷനില്‍ പങ്കെടുക്കാതെ മുങ്ങി നടന്നിട്ടുണ്ട്. എന്നാല്‍ അടുത്തിടെ മമ്മൂട്ടിയ്ക്കൊപ്പം ജോണ്‍ ബ്രിട്ടാസിനെയും കണ്ടതോടെയാണ് താന്‍ കുടുങ്ങിയതെന്നും ആസിഫ് പൊട്ടിച്ചിരിയോടെ പറയുന്നു.